ഐസിസി ടി20 റാങ്കിങ്ങിൽ സഞ്ജുവിന് കുതിപ്പ്; ആദ്യ പത്തിൽ നാല് ഇന്ത്യൻ താരങ്ങൾ

തിലകും സൂര്യകുമാറും അടക്കം ആദ്യ പത്തിൽ നാല് ഇന്ത്യൻ താരങ്ങൾ ഇടംപിടിച്ചു.
Sanju Samson
സഞ്ജു സാംസൺ
Published on: 
Updated on: 

ഐസിസി റാങ്കിങ്ങിൽ സഞ്ജു സാംസണിന് വൻകുതിപ്പ്. 18 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 22ാം റാങ്കിലെത്തി. തൊട്ടുമുൻപത്തെ റാങ്കിങ്ങിൽ 40ൽ ആയിരുന്ന മലയാളി താരം 22ലേക്ക് കുതിപ്പ് തുടരുകയായിരുന്നു. ലോകകപ്പിലെ മിന്നും പ്രകടനമാണ് സഞ്ജുവിന് നേട്ടമായത്. തിലകും സൂര്യകുമാറും അടക്കം ആദ്യ പത്തിൽ നാല് ഇന്ത്യൻ താരങ്ങൾ ഇടംപിടിച്ചു.

അതേസമയം, ഇഷാൻ കിഷൻ രണ്ടാം റാങ്കിലെത്തി. അഭിഷേക് ശർമ ഒന്നാം സ്ഥാനത്ത് തുടരും. ബൗളർമാരിൽ വരുൺ ചക്രവർത്തിക്ക് ഒന്നാം സ്ഥാനം നഷ്ടമായെങ്കിലും ടീം റാങ്കിങ്ങിൽ ഇന്ത്യ തന്നെയാണ് ഒന്നാമത്.

Sanju Samson
ഓ...മ്പ്ര...; അഥവാ ജി യുടെ മുട്ടിലിഴയൽ ഡിപ്ലോമസി

ബൗളർമാരിൽ വരുൺ ചക്രവർത്തിക്ക് ഒന്നാം സ്ഥാനം നഷ്ടമായി. ജസ്പ്രീത് ബുംറ ആറാം റാങ്കിലാണ്. ലോകകപ്പിന് പിന്നാലെ അക്ഷർ പട്ടേലിനും നേട്ടമുണ്ട്. അക്സർ പതിനേഴാം റാങ്കിലേക്ക് ഉയർന്നു.

News Malayalam 24x7
newsmalayalam.com