കെസിഎല്ലിൽ വെടിക്കെട്ട് ബാറ്റിങ്ങുമായി സഞ്ജു; 42 പന്തിൽ അതിവേ​ഗ സെഞ്ച്വറി

നേരത്തെ 16 പന്തിൽ നിന്ന് അർധ സെഞ്ച്വറി നേടി സഞ്ജു റെക്കോർഡിട്ടിരുന്നു
Sanju samson with explosive batting in KCL; fastest century in 42 balls
സഞ്ജു സാംസൺ
Published on

കേരള ക്രിക്കറ്റ് ലീ​ഗിൽ വെടിക്കെട്ട് ബാറ്റിങ്ങുമായി ഇന്ത്യൻ വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ. ഏരീസ് കൊല്ലം സെയ്ലേഴ്സിനെതിരേ സെഞ്ച്വറി നേടി സഞ്ജു. 42 പന്തിലാണ് സഞ്ജു അതിവേ​ഗ സെഞ്ച്വറി നേടിയത്. നേരത്തെ 16 പന്തിൽ നിന്ന് അർധ സെഞ്ച്വറി നേടി സഞ്ജു റെക്കോർഡിട്ടിരുന്നു. കൊല്ലം ഉയർത്തിയ 237 റൺസെന്ന കൂറ്റൻ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊച്ചി ബ്ലൂ ടൈ​ഗേഴ്സിനായാണ് സഞ്ജു സെഞ്ച്വറി നേടിയത്.

Sanju samson with explosive batting in KCL; fastest century in 42 balls
"ഇനി ദിവസം മുഴുവൻ പന്തെറിഞ്ഞ് ക്ഷീണിക്കേണ്ട, പൂജാര വലിയ തലവേദനയായിരുന്നു"; ആശംസകൾ നേർന്ന് ജോഷ് ഹേസിൽവുഡ്

ഓപ്പണറായാണ് ഇക്കുറി സ‍ഞ്ജു ഇറങ്ങിയത്. ആദ്യ ഓവർ മുതൽ കൊല്ലം ബൗളർമാരെ സഞ്ജു തകർത്തടിച്ചു. 16 പന്തിൽ സഞ്ജു അർധസെഞ്ചുറി തികച്ചതോടെ ടീം നാലോവറിൽ 64 റൺസെടുത്തു. വിനൂപ് മനോഹരൻ പുറത്തായെങ്കിലും പിന്നീടിറങ്ങിയ മുഹമ്മദ് ഷാനുവുമൊത്ത് സഞ്ജു സ്കോറുയർത്തി. 10 ഓവർ അവസാനിക്കുമ്പോൾ 139 റൺസാണ് കൊച്ചി അടിച്ചെടുത്തത്. 42 പന്തിൽ 13 ഫോറുകളും അഞ്ച് സിക്സറുകളും അടങ്ങുന്നതായിരുന്നു സഞ്ജുവിൻ്റെ ഇന്നിങ്സ്.

Sanju samson with explosive batting in KCL; fastest century in 42 balls
"ചേതേശ്വർ പൂജാരയ്ക്ക് അന്തസ്സുള്ളൊരു യാത്രയയപ്പ് നൽകാമായിരുന്നു"; ഇന്ത്യൻ ടീമിൻ്റെ സെലക്ടർമാരെ വിമർശിച്ച് ശശി തരൂർ

ആദ്യം ബാറ്റുചെയ്ത ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സാണെടുത്തത്. ഈ സീസണിലെ ഏറ്റവും ഉയർന്ന ടീം സ്കോറാണിത്. വിഷ്ണു വിനോദിന്റെയും നായകന്‍ സച്ചിന്‍ ബേബിയുടെയും അര്‍ധ സെഞ്ചുറികളാണ് കൊല്ലത്തിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. വിഷ്ണു 41 പന്തില്‍ നിന്ന് 94 റണ്‍സെടുത്തു. മൂന്ന് ഫോറുകളും 10 സിക്‌സറുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. സച്ചിന്‍ ബേബിയാകട്ടെ 44 പന്തില്‍ നിന്ന് ആറ് വീതം ഫോറുകളുടെയും സിക്‌സറുകളുടെയും അകമ്പടിയോടെ 91 റണ്‍സെടുത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com