

ക്രിക്കറ്റിൽ കൗതുക കാഴ്ചകൾക്ക് ഒരു പഞ്ഞവും ഉണ്ടാകാറില്ല. എന്നാൽ സോഷ്യൽ മീഡിയയെ ഞെട്ടിച്ചൊരു ബൗളിങ് ആക്ഷൻ വീഡിയോയാണ് ഇപ്പോഴത്തെ പുതിയ ചർച്ചാ വിഷയം. ഒരു സ്പിന്നറെയാണ് വീഡിയോയിൽ കാണാനാകുക.
ഒരു നർത്തകനെ പോലെ ആംഗ്യമൊക്കെ കാണിച്ച് ബാറ്റർക്ക് മുന്നിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ ബൗളർ വിജയിക്കുന്നുണ്ട്. അതിൻ്റെ പ്രതിഫലവും ഉടനെ അയാൾക്ക് ലഭിക്കുന്നുമുണ്ട്.
ഒരു ഇടംകൈയ്യൻ സ്പിന്നറെ പോലെ റണ്ണപ്പ് ആരംഭിച്ച്, പൊടുന്നനെ വലത്തേ കൈ കൊണ്ട് പന്തെറിയുകയായിരുന്നു. ആശയക്കുഴപ്പത്തിനിടയിൽ ക്രീസ് വിട്ടിറങ്ങിയ ബാറ്ററെ വിക്കറ്റ് കീപ്പർ സ്റ്റംപ് ചെയ്തു പുറത്താക്കുന്നുണ്ട്.
ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് വൈറലായി. "എക്കാലത്തെയും മികച്ച ബൗളിംഗ് ആക്ഷൻ" എന്നാണ് ഒരാളുടെ രസികൻ കമൻ്റ്. "അച്ഛന് അവനെ ഒരു ക്രിക്കറ്റ് കളിക്കാരൻ ആക്കണമായിരുന്നു. അമ്മയ്ക്ക് അവനെ ഒരു നർത്തകൻ ആക്കണമായിരുന്നു. അങ്ങനെയാണ് അവൻ ഇങ്ങനെയായത്," എന്നാണ് ഡി. പ്രശാന്ത് എന്നൊരാളുടെ രസികൻ കമൻ്റ്.