ആകെ മൊത്തം പാളി രാജസ്ഥാന്‍; ഹൈദരാബാദില്‍ സൂര്യോദയം

പ്രഫുല്‍ ഹിംഗെയും സാക്കിബ് ഹുസൈനുമാണ് രാജസ്ഥാന്റെ നട്ടെല്ലൊടിച്ചത്
ആകെ മൊത്തം പാളി രാജസ്ഥാന്‍; ഹൈദരാബാദില്‍ സൂര്യോദയം
Published on
Updated on

ഹൈദരാബാദിനു മുന്നില്‍ അടിപതറി രാജസ്ഥാന്‍ റോയല്‍സ്. ഐപിഎല്ലില്‍ അഞ്ചാം ജയം ലക്ഷ്യമിട്ടിറങ്ങിയ മത്സരത്തില്‍ തുടക്കം മുതല്‍ രാജസ്ഥാന് പാളുന്ന കാഴ്ചയാണ് കണ്ടത്. ടോസ് നേടി ബാറ്റിങ്ങിന് അയച്ച രാജസ്ഥാന്‍ റോയല്‍സിനു മുന്നില്‍ കൂറ്റന്‍ സ്‌കോര്‍ ആണ് ഹൈദരാബാദ് ഉയര്‍ത്തിയത്.

20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സാണ് ഇഷാന്‍ കിഷന്റേയും ഹെന്റിച്ച് ക്ലാസന്റേയും മികവില്‍ ഹൈദരാബാദ് ഉയര്‍ത്തിയത്. തുടക്കത്തില്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ പുറത്തായെങ്കിലും പിന്നാലെ എത്തിയവര്‍ ടീമിനെ കൈവിട്ടില്ല. രണ്ടാം വിക്കറ്റില്‍ ഇഷാന്‍ കിഷനും ട്രാവിസും ചേര്‍ന്ന് 40 പന്തില്‍ 55 റണ്‍സ് പടുത്തുയര്‍ത്തി.

ആകെ മൊത്തം പാളി രാജസ്ഥാന്‍; ഹൈദരാബാദില്‍ സൂര്യോദയം
IPL 2026 | വീറും വാശിയും വാനോളം...

18 പന്തില്‍ 18 റണ്‍സ് നേടി ട്രാവിസ് ഹെഡ് മടങ്ങിയെങ്കിലും പിന്നാലെ ഇഷാന് കൂട്ടായി ക്ലാസന്‍ വന്നു. 88 റണ്‍സാണ് 39 പന്തില്‍ ഇരുവരും അടിച്ചുകൂട്ടിയത്. 44 പന്തില്‍ ആറ് സിക്‌സും എട്ട് ഫോറും അടക്കം 88 റണ്‍സ് നേടി നിന്ന ഇഷാനെ സന്ദീപ് ശര്‍മ പുറത്താക്കിയതോടെ കൂട്ടുകെട്ട് പൊളിഞ്ഞു. പിന്നാലെ 26 പന്തില്‍ മൂന്ന് സിക്‌സും ഒരു ഫോറും അടക്കം 40 റണ്‍സുമായി ക്ലാസനും കളംവിട്ടു.

അവസാന ഓവറുകളില്‍ നിതീഷ് കുമാര്‍ റെഡ്ഡിയും സലില്‍ അറോറയും ചേര്‍ന്നാണ് ഹൈദരാബാദിന്റെ സ്‌കോര്‍ 216 ല്‍ എത്തിച്ചത്. 13 പന്തില്‍ നാല് സിക്‌സ് അടക്കം 28 റണ്‍സാണ് നിതീഷ് കുമാര്‍ നേടിയത്. 13 പന്തില്‍ സലില്‍ അറോറ 24 റണ്‍സും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് തുടക്കത്തില്‍ തന്നെ പിഴച്ചു. 57 റണ്‍സിനാണ് രാജസ്ഥാന്‍ സീസണിലെ ആദ്യ പരാജയം ഏറ്റുവാങ്ങിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് എത്ര ശ്രമിച്ചിട്ടും 19 ഓവറില്‍ 159 റണ്‍സില്‍ എത്താനേ സാധിച്ചുള്ളൂ.

ഐപിഎല്ലില്‍ തുടക്കക്കാരായ പ്രഫുല്‍ ഹിംഗെയും സാക്കിബ് ഹുസൈനുമാണ് രാജസ്ഥാന്റെ നട്ടെല്ലൊടിച്ചത്. എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ പ്രഫുല്‍ നേടിയത് മൂന്ന് നിര്‍ണായക വിക്കറ്റുകള്‍. പ്രഫുലിന്റെ രണ്ടാം പന്തില്‍ വൈഭവ് സൂര്യവന്‍ഷി (0) പുറത്തായി. നാലാമത്തെ പന്തില്‍ ധ്രുവ് ജുറലും റണ്‍സ് നേടാനാകെ മടങ്ങി. അവസാന പന്തില്‍ ലുവന്‍ ഡ്രെ പ്രിട്ടോറിയസും പൂജ്യം റണ്‍സിന് മടക്കിയാണ് പ്രഫുല്‍ ഓവര്‍ അവസാനിപ്പിച്ചത്. ഇതോടെ രാജസ്ഥാന്റെ നില മൂന്നിന് ഒന്ന് നിലയിലായി.

രണ്ടാമത്തെ ഓവറില്‍ ഒരു റണ്‍സ് എടുത്തു നില്‍ക്കുന്ന യശ്വസി ജയ്‌സ്വാളിനെ സാക്കിബ് ഹുസൈനും പുറത്താക്കി. മൂന്നാം ഓവറില്‍ റിയാന്‍ പരാഗിനെ (4)യും മടക്കിയതോടെ രാജസ്ഥാന്റെ നില ഒമ്പത് റണ്‍സിന് അഞ്ച് എന്നായി.

ഇതോടെ തോല്‍വി മണത്തു തുടങ്ങിയിരുന്നു. എന്നാല്‍, തകര്‍ച്ചയില്‍ നിന്നും ടീമിനെ കരകയറ്റിയത് ജഡേജയും ഫെരേരയും ചേര്‍ന്നാണ്. 118 റണ്‍സാണ് സഖ്യം ടീമിനു വേണ്ടി കൂട്ടിച്ചേര്‍ത്തത്. പക്ഷെ, പതിനഞ്ചാം ഓവറില്‍ ഫെരേരയും അടുത്ത ഓവറില്‍ ജഡേജയും മടങ്ങി. പിന്നാലെ വന്ന ജോഫ്ര ആര്‍ച്ചര്‍ (2), രവി ബിഷ്‌ണോയി (0) എന്നിവരും മടങ്ങി. തുഷാര്‍ ദേശ്പാണ്ഡെ പതിനൊന്ന് പന്തില്‍ 25 റണ്‍സ് നേടിയെങ്കിലും ടീമിനെ ജയിപ്പിക്കാന്‍ അത് മതിയായിരുന്നില്ല..

Related Stories

No stories found.
News Malayalam 24x7
newsmalayalam.com