സയ്യിദ് മുഷ്‌താഖ്‌ അലി: ഹിമാചലിനെതിരെ റൺമല തീർത്ത് കേരളം, അസ്ഹറുദ്ദീന് തകർപ്പൻ സെഞ്ചുറി

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളം നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 268 റൺസാണ് അടിച്ചുകൂട്ടിയത്
മുഹമ്മദ് അസ്ഹറുദ്ദീൻ
മുഹമ്മദ് അസ്ഹറുദ്ദീൻcourtesy|X
Published on: 
Updated on: 

ന്യൂ ചണ്ഡീഗഢ്: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റിൽ ഹിമാചൽ പ്രദേശിനെതിരെ കൂറ്റൻ സ്കോർ പടുത്തുയർത്തി കേരളം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളം നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 268 റൺസാണ് അടിച്ചുകൂട്ടിയത്. ഓപ്പണർ മുഹമ്മദ് അസ്ഹറുദ്ദീന്റെ തകർപ്പൻ സെഞ്ചുറിയുടെ കരുത്തിലാണ് കേരളം ഹിമാചൽ ബൗളർമാരെ നിലംപരിശാക്കിയത്.

മുഹമ്മദ് അസ്ഹറുദ്ദീൻ
അസ്സമിനെ തകർത്തെറിഞ്ഞ് കേരളം; അസ്ഹറുദ്ദീൻ്റെ വെടിക്കെട്ട് ബാറ്റിംഗിൽ 9 വിക്കറ്റിൻ്റെ തകർപ്പൻ ജയം

57 പന്തിൽ എട്ട് ഫോറുകളും ആറ് സിക്സറുകളുമടക്കം 101 റൺസെടുത്ത മുഹമ്മദ് അസ്ഹറുദ്ദീനാണ് കേരള ഇന്നിങ്സിന്റെ നട്ടെല്ലായത്. സഹഓപ്പണർ രോഹൻ കുന്നുമ്മൽ (16 പന്തിൽ 35), ക്യാപ്റ്റൻ സഞ്ജു സാംസൺ (21 പന്തിൽ 44) എന്നിവരും തകർത്തടിച്ചതോടെ കേരളത്തിന്റെ സ്കോർ ബോർഡ് അതിവേഗം കുതിച്ചു.

മുഹമ്മദ് അസ്ഹറുദ്ദീൻ
സഞ്ജു സംഹാരം! 16 പന്തിൽ 47 റൺസ്; മഹാരാഷ്ട്രയ്‌ക്കെതിരെ കേരളത്തിന്റെ റൺമഴ

അവസാന ഓവറുകളിൽ വിഷ്ണു വിനോദ് (11 പന്തിൽ 22), സൽമാൻ നിസാർ (15 പന്തിൽ പുറത്താകാതെ 26), അബ്ദുൾ ബാസിത് (അഞ്ച് പന്തിൽ മൂന്ന് സിക്സറുകളടക്കം പുറത്താകാതെ 24) എന്നിവർ കൂടി വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തതോടെ കേരളം 268 എന്ന കൂറ്റൻ ടോട്ടലിലെത്തി. ഹിമാചൽ പ്രദേശിനായി മൃദുൽ സുറോച്ച് രണ്ട് വിക്കറ്റുകൾ വീഴ്ത്തി. മികച്ച റൺനിരക്കുള്ള കേരളത്തിന്, ഹിമാചലിനെ തോല്പിക്കാനായാൽ നോക്ക്ഔട്ടിലേക്ക് കടക്കാം.