സയ്യിദ് മുഷ്താഖ് അലി: സഞ്ജു 26ൽ മടങ്ങി, കേരളത്തിന് 29 റൺസ് തോൽവി

ആദ്യം ബാറ്റ് ചെയ്ത ആന്ധ്ര ഏഴ് വിക്കറ്റ് നഷ്ടത്തിൽ 225 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തിയപ്പോൾ, മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ
SANJU  [File Picture]
SANJU [File Picture]courtesy' BCCI
Published on: 
Updated on: 

ചണ്ഡിഗർ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ആന്ധ്ര ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യത്തിനു മുന്നിൽ കേരളത്തിന്റെ പോരാട്ടം പാതിവഴിയിൽ അവസാനിച്ചു. ആദ്യം ബാറ്റ് ചെയ്ത ആന്ധ്ര ഏഴ് വിക്കറ്റ് നഷ്ടത്തിൽ 225 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തിയപ്പോൾ, മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ മത്സരത്തിൽ കേരളത്തിന് 29 റൺസിന്റെ തോൽവി. ടോസ് നേടിയ ആന്ധ്ര ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. തീരുമാനത്തെ പൂർണമായും ശരിവെക്കുന്ന പ്രകടനമാണ് അവരുടെ ബാറ്റർമാർ പുറത്തെടുത്തത്. തുടക്കം മുതൽ ആക്രമിച്ച് കളിച്ച ആന്ധ്ര ബാറ്റിങ് നിര കേരള ബോളർമാരെ തലങ്ങും വിലങ്ങും പായിച്ചു.

SANJU  [File Picture]
സഞ്ജു സംഹാരം! 16 പന്തിൽ 47 റൺസ്; മഹാരാഷ്ട്രയ്‌ക്കെതിരെ കേരളത്തിന്റെ റൺമഴ

സിവി രാഹുലിന്റെ വെടിക്കെട്ട് ഇന്നിങ്‌സാണ് ആന്ധ്രയുടെ കുതിപ്പിന് കരുത്തേകിയത്. വെറും 30 പന്തിൽ 64 റൺസ് അടിച്ചുകൂട്ടിയ രാഹുൽ കേരള ബോളിങ് നിരയെ സമ്മർദത്തിലാക്കി. ഷെയ്ഖ് റഷീദ് 39 പന്തിൽ 60 റൺസുമായി ഉറച്ച പിന്തുണ നൽകിയപ്പോൾ, അശ്വിൻ ഹെബ്ബാർ 15 പന്തിൽ 37 റൺസും മരംറെഡ്ഡി 16 പന്തിൽ 32 റൺസും നേടി സ്കോറിന് വേഗം കൂട്ടി. നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 225 റൺസെന്ന കൂറ്റൻ ലക്ഷ്യം ആന്ധ്ര പടുത്തുയർത്തി.

SANJU  [File Picture]
അടിച്ച് തകർത്ത് രജത് പാട്ടിദാർ; സയ്ദ് മുഷ്‌താഖ്‌ അലി ടൂർണ്ണമെന്റിൽ സിക്സുകളിൽ റെക്കോഡ്

മറുപടി ബാറ്റിങ്ങിൽ കേരളത്തിനായി അബ്ദുൽ ബാസിത് നടത്തിയ പോരാട്ടമാണ് ശ്രദ്ധേയമായത്. 35 പന്തിൽ 70 റൺസുമായി ബാസിത് മികച്ച പ്രകടനം നടത്തി. ടീം ടോപ് സ്കോററും ബാസിതാണ്. ഗോവിന്ദ് 25 പന്തിൽ 36 റൺസും ഷറഫുദ്ദീൻ 13 പന്തിൽ 27 റൺസും നേടി പ്രതീക്ഷ നിലനിർത്താൻ ശ്രമിച്ചു. സഞ്ജു സാംസൺ 13 പന്തിൽ 26 റൺസുമായി പവർപ്ലേയിൽ ആഞ്ഞടിച്ചെങ്കിലും സഞ്ജു പുറത്തായത് സാധ്യതകളെ കാര്യമായി ബാധിച്ചു.

അഞ്ച് വിക്കറ്റ് കൈവശമുണ്ടായിരുന്നിട്ടും അവസാന ഓവറുകളിൽ ആവശ്യമായ റൺനിരക്ക് കണ്ടെത്താൻ കേരളത്തിന് സാധിച്ചില്ല. നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 196 റൺസിൽ കേരളത്തിന്റെ പോരാട്ടം അവസാനിച്ചു. കേരളത്തിനായി എം.ഡി. നിധീഷ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ആന്ധ്രയ്ക്കായി കെ.വി. ശശികാന്തും കെ രാജുവും രണ്ട് വിക്കറ്റ് വീതം നേടി.ബാറ്റിങ്ങിൽ തിളങ്ങിയ സിവി രാഹുലാണ് മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.കേരളത്തിന്റെ അടുത്ത മത്സരം ത്രിപുരയായാണ്. നിലവിൽ പോയന്റ് പട്ടികയിൽ അഞ്ചാമതാണ് കേരളം.