ടി20 ലോകകപ്പിനായി ഇന്ത്യയില്‍ വരില്ലെന്ന നിലപാടില്‍ ഉറച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ബിസിബി അംഗങ്ങളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഐസിസി നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു. ബിസിബി പ്രസിഡന്റ് മുഹമ്മദ് അമീനുല്‍ ഇസ്ലാം, വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് ഷഖാവത്ത് ഹൊസൈന്‍, ഫാറൂഖ് അഹമ്മദ്, ക്രിക്കറ്റ് ഓപ്പറേഷന്‍ കമ്മിറ്റി ചെയര്‍മാനും ഡയറക്ടറുമായ നസ്മുല്‍ ആബിദീന്‍, സിഇഒ നിസാം ഉദ്ദീന്‍ ചൗധരി എന്നിവരാണ് ഐസിസി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്.
ഇന്ത്യയിലെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ആവശ്യത്തില്‍ ബിസിബി അംഗങ്ങളെല്ലാം ഉറച്ചു നിന്നതോടെ, മത്സരം അനിശ്ചതത്വത്തിലായിരിക്കുകയാണ്. സുരക്ഷാ കാരണങ്ങളാണ് വേദി മാറ്റാനുള്ള ആവശ്യത്തിന് പിന്നിലെന്നാണ് ബിസിബിയുടെ വിശദീകരണം.
ടൂര്‍ണമെന്റ് ഷെഡ്യൂള്‍ ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞെന്നും തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്നുമാണ് ഐസിസി ബിസിബി അംഗങ്ങളോട് ആവശ്യപ്പെട്ടത്. എന്നാല്‍ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നതായാണ് ബിസിബി പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്.
ഫെബ്രവരി ഏഴിന് മത്സരം ആരംഭിക്കാനിരിക്കേയാണ് ബംഗ്ലാദേശ് നിലപാട് കടുപ്പിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നാല് മത്സരങ്ങളാണ് ബംഗ്ലാദേശിനുള്ളത്. ഇതില്‍ മൂന്നെണ്ണം കൊല്‍ക്കത്തയിലും ഒന്ന് മുംബൈയിലുമാണ്.
ഐപിഎല്ലില്‍ നിന്നും ബംഗ്ലാദേശ് താരം മുസ്തഫിസുര്‍ റഹ്‌മാനെ ഒഴിവാക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ബിസിബി ഇടഞ്ഞത്.