ഒരു തോല്‍വിക്ക് വലിയ വില നല്‍കേണ്ടി വരും; ഇന്ത്യയുടെ സെമി ഫൈനല്‍ സാധ്യത എങ്ങനെ?

തോല്‍വിയോടെ സൂപ്പര്‍ എട്ടിലെ അടുത്ത രണ്ട് മത്സരങ്ങളും ഇന്ത്യക്ക് നിര്‍ണായകമായിരിക്കുകയാണ്
ഒരു തോല്‍വിക്ക് വലിയ വില നല്‍കേണ്ടി വരും; ഇന്ത്യയുടെ സെമി ഫൈനല്‍ സാധ്യത എങ്ങനെ?
Image: BCCI/X
Published on
Updated on

അഹമ്മദാബാദ്: സൂപ്പര്‍ എട്ടിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റതോടെ ഇന്ത്യയുടെ സെമി ഫൈനല്‍ സാധ്യതകള്‍ക്ക് മങ്ങലേറ്റോ? 76 റണ്‍സിന്റെ നാണംകെട്ട തോല്‍വിയാണ് പരാജയമറിയാതെ സൂപ്പര്‍ എട്ടിലെത്തിയ മുന്‍ ചാംപ്യന്മാര്‍ ഏറ്റുവാങ്ങിയത്.

ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 188 റണ്‍സ് വിജയലക്ഷ്യം തേടി ബാറ്റ് വീശിയ നീലപ്പടയുടെ മറുപടി ബാറ്റിങ് 18.5 ഓവറില്‍ 111 റണ്‍സില്‍ അവസാനിച്ചു.

ഒരു തോല്‍വിക്ക് വലിയ വില നല്‍കേണ്ടി വരും; ഇന്ത്യയുടെ സെമി ഫൈനല്‍ സാധ്യത എങ്ങനെ?
ദക്ഷിണാഫ്രിക്കയോടേറ്റ തോൽവിക്ക് പിന്നിലെ കാരണങ്ങൾ നിരത്തി ക്യാപ്റ്റൻ സൂര്യകുമാർ യാദവ്

തോല്‍വിയോടെ സൂപ്പര്‍ എട്ടിലെ അടുത്ത രണ്ട് മത്സരങ്ങളും ഇന്ത്യക്ക് നിര്‍ണായകമായിരിക്കുകയാണ്. വെസ്റ്റിന്‍ഡീസും സിംബാംബ് വേയുമാണ് ഇന്ത്യയുടെ അടുത്ത എതിരാളികള്‍. ഫൈനല്‍ 4 ല്‍ ഇടം ഉറപ്പിക്കണമെങ്കില്‍ ഈ രണ്ട് മത്സരങ്ങളും ഇന്ത്യക്ക് ജയിച്ചേ മതിയാകൂ.

ഒരു മത്സരത്തില്‍ മാത്രമാണ് വിജയമെങ്കില്‍, മറ്റ് മത്സര ഫലങ്ങളേയും നെറ്റ് റണ്‍ റേറ്റിനേയും ആശ്രയിച്ചായിരിക്കും ഇന്ത്യയുടെ ഭാവി.

ഇന്ത്യക്ക് മുന്നിലുള്ള രണ്ട് സാധ്യതകള്‍:

ഇനിയുള്ള രണ്ട് മത്സരങ്ങളും ജയിച്ചാല്‍ ഇന്ത്യക്ക് നാല് പോയിന്റ് ലഭിക്കും. മറ്റ് രണ്ട് ടീമുകള്‍ക്ക് കൂടി 4 പോയിന്റുകള്‍ ലഭിക്കാത്ത പക്ഷം സെമിഫൈനലില്‍ എത്താന്‍ ഇത് മതിയാകും. ദക്ഷിണാഫ്രിക്ക ബാക്കിയുള്ള മത്സരങ്ങളില്‍ ഒന്നില്‍ മാത്രം ജയിക്കുകയും വെസ്റ്റ് ഇന്‍ഡീസും സിംബാബ്വെയും തമ്മിലുള്ള മത്സരത്തിലെ വിജയി ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തുകയും ചെയ്താല്‍ മാത്രമേ ഇത്തരമൊരു സാഹചര്യം (മൂന്ന് ടീമുകള്‍ക്ക് 4 പോയിന്റ്) ഉണ്ടാവുകയുള്ളൂ. അങ്ങനെയെങ്കില്‍, ഇന്ത്യയുടെ യോഗ്യത നെറ്റ് റണ്‍ റേറ്റിന്റെ അടിസ്ഥാനത്തിലാകും.

ഇനി ബാക്കിയുള്ള രണ്ട് മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് ഇന്ത്യ ജയിക്കുന്നതെങ്കില്‍, ദക്ഷിണാഫ്രിക്ക അവരുടെ എല്ലാ മത്സരങ്ങളും വിജയിക്കേണ്ടി വരും. വെസ്റ്റ് ഇന്‍ഡീസ്-സിംബാബ്വെ മത്സരത്തിലെ വിജയിയെത്തന്നെ ഇന്ത്യ പരാജയപ്പെടുത്തണം എന്നതാണ് ഈ സാഹചര്യത്തിലെ മറ്റൊരു വെല്ലുവിളി. അങ്ങനെ സംഭവിച്ചാല്‍, ഇന്ത്യ, സിംബാബ്വെ, വെസ്റ്റ് ഇന്‍ഡീസ് എന്നീ ടീമുകള്‍ക്ക് 2 പോയിന്റ് വീതം ലഭിക്കും. അപ്പോഴും ഇന്ത്യയുടെ സെമി പ്രവേശം പൂര്‍ണ്ണമായും നെറ്റ് റണ്‍ റേറ്റിനെ ആശ്രയിച്ചായിരിക്കും.

ഇനിയുള്ള മത്സരങ്ങള്‍:

ഫെബ്രുവരി 23: വെസ്റ്റ് ഇന്‍ഡീസ്-സിംബാബ്വെ (മുംബൈ)

ഫെബ്രുവരി 26: ദക്ഷിണാഫ്രിക്ക-വെസ്റ്റ് ഇന്‍ഡീസ് (അഹമ്മദാബാദ്)

ഫെബ്രുവരി 26: ഇന്ത്യ-സിംബാബ്വെ (ചെന്നൈ)

മാര്‍ച്ച് 1: ദക്ഷിണാഫ്രിക്ക- സിംബാബ്വെ (ഡല്‍ഹി)

മാര്‍ച്ച് 1: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് (കൊല്‍ക്കത്ത)

Related Stories

No stories found.
News Malayalam 24x7
newsmalayalam.com