അപരാജിത കുതിപ്പിന് വിരാമം; ആദ്യ തോൽവി രുചിച്ച് പഞ്ചാബ്

20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് ഉയർത്തിയ 222 എന്ന സ്കോർ 19.2 ഓവറിലാണ് മറികടന്നത്
അപരാജിത കുതിപ്പിന് വിരാമം; ആദ്യ തോൽവി രുചിച്ച് പഞ്ചാബ്
Source: X
Published on
Updated on

ഐപിഎല്ലിൽ പഞ്ചാബിൻ്റെ അപരാജിത കുതിപ്പിന് വിരാമം. ഹോം ഗ്രൗണ്ടിൽ രാജസ്ഥാനോട് ആറ് വിക്കറ്റിനാണ് പഞ്ചാബ് പരാജയപ്പെട്ടത്. 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് ഉയർത്തിയ 222 എന്ന സ്കോർ 19.2 ഓവറിലാണ് മറികടന്നത്.

യശസ്വി ജയ്സ്വാളും ഡൊണോവൻ ഫെരേരയും നേടിയ അർധ സെഞ്ച്വറികളും വൈഭവിൻ്റേയും ശുഭം ദുബെയുടേയും മികച്ച സ്കോറുകളുമാണ് രാജസ്ഥാനെ വിജയത്തിലേക്കെത്തിച്ചത്. 26 പന്തിൽ 52 റൺസുമായി പുറത്താകാതെ നിന്ന ഫെരേരയാണ് രാജസ്ഥാൻ്റെ ടോപ് സ്കോറർ. യശസ്വി 27 പന്തിൽ 51 റൺസും വൈഭവ് 16 പന്തിൽ 43 റൺസും നേടി.

അപരാജിത കുതിപ്പിന് വിരാമം; ആദ്യ തോൽവി രുചിച്ച് പഞ്ചാബ്
THE STORY BEHIND | മരണമെന്ന് മറുപേരുള്ള സെല്‍ഫ് ഗോള്‍; എസ്കോബാറിനെ നഷ്ടപ്പെട്ട ലോകകപ്പ്

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 20 പന്തിൽ നാലു വിക്കറ്റ് നഷ്ടത്തിലാണ് 222 എന്ന സ്കോറിലേക്കെത്തിയത്. 22 പന്തിൽ 62 റൺസ് നേടിയ സ്റ്റോയ്നിസാണ് പഞ്ചാബിൻ്റെ ടോപ് സ്കോറർ. വിക്കറ്റ് കീപ്പർ പ്രഭ്മാൻ സിങും അർധ സെഞ്ച്വറി നേടിയിരുന്നു.

News Malayalam 24x7
newsmalayalam.com