നേരിട്ട 23 പന്തിൽ പറത്തിയത് 8 സിക്സർ! ഐപിഎൽ റെക്കോർഡിനൊപ്പമെത്തി 'ഉർവിൽ' കൊടുങ്കാറ്റ്!

ഉർവിൽ പട്ടേലിൻ്റെ വെടിക്കെട്ട് ഫിഫ്റ്റിയുടെ കരുത്തിലാണ് ചെന്നൈ ലഖ്നൌവിനെ തകർത്ത് പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കിയത്.
Urvil Patel
ഉർവിൽ പട്ടേൽ
Published on
Updated on

ചെന്നൈ: സൂപ്പർ സൺഡേയിൽ ചെപ്പോക്കിൽ സഞ്ജു മാജിക് പ്രതീക്ഷിച്ചവർക്ക് മുന്നിലേക്ക് ഐപിഎല്ലിലെ ഫാസ്റ്റസ്റ്റ് അർധസെഞ്ച്വറിയെന്ന റെക്കോർഡിനൊപ്പം തൻ്റെ പേര് കൂടി ചേർത്ത് 27കാരൻ ഉർവിൽ പട്ടേൽ നടത്തിയത് അവിശ്വസനീയമായ വിസ്മയ പ്രകടനം.

23 പന്തിൽ 65 റൺസെടുത്ത ഉർവിൽ പട്ടേലിൻ്റെ വെടിക്കെട്ട് ഫിഫ്റ്റിയുടെ കരുത്തിലാണ് ചെന്നൈ ലഖ്നൌവിനെ തകർത്ത് പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കിയത്. 13 പന്തിൽ അമ്പത് കടന്ന് ഐപിഎല്ലിൻ്റെ ഏറ്റവും വേഗതയേറിയ ഫിഫ്റ്റിയെന്ന യശസ്വി ജയ്സ്വാളിൻ്റെ റെക്കോർഡ് പ്രകടനത്തിന് ഒപ്പമെത്താനാണ് ഉർവിലിന് സാധിച്ചത്.

Urvil Patel
CSK vs LSG | 13 പന്തിൽ അതിവേഗ ഫിഫ്റ്റിയുമായി റെക്കോർഡിട്ട് ഉർവിൽ പട്ടേൽ, ചെപ്പോക്കിൽ ലഖ്നൗവിനെ ഞെട്ടിച്ച് സഞ്ജുവിൻ്റേയും കൂട്ടരുടേയും സൂപ്പർ ചേസ്!

ഐപിഎല്ലിലെ അതിവേഗ ഫിഫ്റ്റി പ്രകടനങ്ങൾ (നേരിട്ട പന്തുകൾ അടിസ്ഥാനമാക്കി)

  • 13 - യശസ്വി ജയ്‌സ്വാൾ (ആർആർ) vs കെകെആർ, കൊൽക്കത്ത, 2023

  • 13 - ഉർവിൽ പട്ടേൽ (സിഎസ്‌കെ) vs എൽഎസ്ജി, ലഖ്‌നൗ, 2026

  • 14 - കെഎൽ രാഹുൽ (പിബികെഎസ്) vs ഡിസി, മൊഹാലി, 2018

  • 14 - പാറ്റ് കമ്മിൻസ് (കെകെആർ) vs എംഐ, പൂനെ, 2022

  • 14 - റൊമാരിയോ ഷെപ്പേർഡ് (ആർസിബി) vs സിഎസ്‌കെ, ബെംഗളൂരു, 2025

Urvil Patel
ഓരോ ദിവസവും ഓരോ റെക്കോര്‍ഡോ!! സിക്‌സറുകളില്‍ സെഞ്ച്വറി അടിച്ച് വൈഭവ് സൂര്യവന്‍ഷി

282.61 സ്ട്രൈക്ക് റേറ്റിൽ എട്ട് കൂറ്റൻ സിക്സറുകളും രണ്ട് ബൌണ്ടറികളും സഹിതമാണ് ഉർവിൽ പട്ടേൽ 65 റൺസെടുത്തത്. സ്ട്രൈക്ക് റേറ്റിൻ്റെ അടിസ്ഥാനത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി ഒരു ബാറ്റർ പുറത്തെടുക്കുന്ന ഏറ്റവും മികച്ച രണ്ടാമത്തെ വെടിക്കെട്ട് ബാറ്റിങ് പ്രകടനം കൂടിയായിരുന്നു ഇത്. 2014ൽ പഞ്ചാബിനെതിരെ സുരേഷ് റെയ്ന നേടിയ 348 എന്ന സ്ട്രൈക്ക് റേറ്റിന് തൊട്ടു താഴെ രണ്ടാമത്തെ മികച്ച സ്ട്രൈക്ക് റേറ്റാണ് ഉർവിൽ ഇന്ന് അടിച്ചെടുത്തത്.

ചെന്നൈയുടെ ഉയർന്ന സ്ട്രൈക്ക് റേറ്റ് പ്രകടനങ്ങൾ (ചുരുങ്ങിയത് 20 ബോളുകൾ)

  • 348 - 87 (25) - സുരേഷ് റെയ്ന vs PBKS, Mumbai WS, 2014 Q2

  • 282.6 - 65 (23) - ഉർവിൽ പട്ടേൽ vs LSG, Chennai, 2026

  • 266.66 - 72* (27) - അമ്പാട്ടി റായ്ഡു vs MI, Delhi, 2021

  • 255 - 51* (20) - എം.എസ്. ധോണി vs MI, Bengaluru, 2012 Eliminator

  • 247.82 - 57 (23) - ഡിവാൾഡ് ബ്രെവിസ് vs GT, Ahmedabad, 2025

അതേസമയം, സാക്ഷാൽ എബി ഡിവില്ലിയേഴ്സിൻ്റെ വെടിക്കെട്ട് ബാറ്റിങ് റെക്കോർഡ് മറികടന്ന് ഐപിഎല്ലിൽ മറ്റൊരു മികച്ച റെക്കോർഡ് പട്ടികയിൽ കൂടി ഉർവിൽ പട്ടേൽ ഒന്നാമതെത്തി. ആദ്യ പത്ത് പന്തുകൾ നേരിടുമ്പോൾ നേടിയ റണ്ണുകളിൽ എബി ഡിവില്ലിയേഴ്സ്, യശസ്വി ജയ്സ്വാൾ എന്നിവർ നേടിയ 41 റൺസിൻ്റെ പ്രകടനം ഉർവിൽ പട്ടേൽ ഞായറാഴ്ച മറികടന്നു. ലഖ്നൌവിനെതിരെ ആദ്യ 10 പന്തിൽ നിന്ന് 42 റൺസാണ് ചെന്നൈ ബാറ്റർ അടിച്ചെടുത്തത്.

ഐ‌പി‌എല്ലിൽ ആദ്യ 10 പന്തുകൾക്ക് ശേഷമുള്ള ഉയർന്ന വ്യക്തിഗത സ്‌കോറുകൾ

  • 42* - ഉർവിൽ പട്ടേൽ vs എൽ‌എസ്‌ജി (ചെന്നൈ, 2026)

  • 41* - എബി ഡിവില്ലിയേഴ്‌സ് vs മുംബൈ (ബെംഗളൂരു, 2015)

  • 41* - യശസ്വി ജയ്‌സ്വാൾ vs കെ‌കെ‌ആർ (കൊൽക്കത്ത, 2023)

  • 40* - അഭിഷേക് ശർമ vs ഡി‌സി (ഡൽഹി, 2024)

  • 39* - റൊമാരിയോ ഷെപ്പേർഡ് vs ഡി‌സി (മുംബൈ, 2024)

  • 39* - പ്രിയാൻഷ് ആര്യ vs സി‌എസ്‌കെ (ചെന്നൈ, 2026)

News Malayalam 24x7
newsmalayalam.com