മൂന്ന് ഫോർമാറ്റിലും 900ന് മുകളിൽ റേറ്റിങ്; കോഹ്‌ലി താൻ കിങ്!

ക്രിക്കറ്റിൽ ഇതേവരെ മറ്റാർക്കും അവകാശപ്പെടാനില്ലാത്ത ചരിത്ര നേട്ടമാണിത്.
Virat Kohli becomes the first player to cross 900 rating points in all three formats of cricket
വിരാട് കോഹ്‌ലിSource: X/ BCCI
Published on

ക്രിക്കറ്റിൻ്റെ മൂന്ന് ഫോർമാറ്റിലും 900ന് മുകളിൽ റേറ്റിങ്ങുമായി ക്രിക്കറ്റിൽ പുതുചരിത്രമെഴുതി ഇന്ത്യൻ ഇതിഹാസ ക്രിക്കറ്റർ വിരാട് കോഹ്ലി. ക്രിക്കറ്റ് ചരിത്രത്തിൽ ഇതേവരെ മറ്റാർക്കും അവകാശപ്പെടാനില്ലാത്ത അസുലഭ നേട്ടമാണിത്.

ടി20 ക്രിക്കറ്റിലെ റേറ്റിങ് ഐസിസി അപ്ഡേറ്റ് ചെയ്തതോടെയാണ് ഈ മാറ്റം. ടെസ്റ്റ് ക്രിക്കറ്റിൽ വിരാട് കോഹ്‌ലിയുടെ എക്കാലത്തേയും മികച്ച ഐസിസി റേറ്റിങ് 937 ആണ്. ഏകദിന ക്രിക്കറ്റിലേക്ക് വരുമ്പോൾ 911 ആണ് കിങ് കോഹ്‌ലിയുടെ നേട്ടം. പുതിയ അപ്ഡേഷന് ശേഷം ടി20യിൽ കോഹ്ലിയുടെ റേറ്റിങ് 909 ആയി ഉയർന്നിട്ടുണ്ട്.

Virat Kohli becomes the first player to cross 900 rating points in all three formats of cricket
"അന്ന് റൂമിലെത്തിയ അനുഷ്ക ശർമ കണ്ടത് കരയുന്ന വിരാട് കോഹ്‌ലിയെ"

വിരമിക്കാനുള്ള ഒരു ക്രിക്കറ്റ് താരത്തിൻ്റേയും തീരുമാനത്തിൽ ഇടപെടില്ലെന്നും, വിരാട് കോഹ്‍ലിയും രോഹിത് ശർമയും ഏകദിന മത്സരങ്ങളിൽ തുടർന്നും കളിക്കുമെന്നും ബിസിസിഐ വൈസ് പ്രസിഡൻ്റ് രാജീവ് ശുക്ല കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Virat Kohli becomes the first player to cross 900 rating points in all three formats of cricket
വിരാട് കോഹ്‌‌ലി: ഇന്ത്യൻ ക്രിക്കറ്റിൻ്റെ അഗ്രഷൻ കിങ്, സമ്പൂർണ ജീവചരിത്രം

Related Stories

No stories found.
News Malayalam 24x7
newsmalayalam.com