പാകിസ്ഥാനെതിരായ വിജയം സായുധ സേനകൾക്കും പഹൽഗാം ഭീകരാക്രമണത്തിൽ ഇരകളായവരുടെ കുടുംബങ്ങൾക്കും സമർപ്പിച്ച് ടീം ഇന്ത്യ

എഷ്യ കപ്പിൽ പാകിസ്ഥാനെ തകർത്ത് ഇന്ത്യ സൂപ്പർ ഫോറിലേക്ക് മുന്നേറിയിരുന്നു.
"we stand by the families of the victims of Pahalgam terror attack," says Indian captain Suryakumar Yadav
Source: X/ BCCI
Published on

ദുബായ്: എഷ്യ കപ്പിൽ പാകിസ്ഥാനെ തകർത്ത് സൂപ്പർ ഫോറിലേക്ക് മുന്നേറിയതിന് പിന്നാലെ വിജയം ഇന്ത്യൻ സൈന്യത്തിന് സമർപ്പിച്ച് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. പഹൽഗാം ഭീകരാക്രമണത്തിൽ ഇരകളായവരുടെ കുടുംബങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും ഈ മുഹൂർത്തം വിനിയോഗിക്കുകയാണെന്നും ഇന്ത്യൻ നായകൻ പറഞ്ഞു.

"ഈ നല്ല മുഹൂർത്തം പഹൽഗാം ഭീകരാക്രമണത്തിലെ ഇരകളുടെ കുടുംബങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ ഞങ്ങൾ ഉപയോഗിക്കുകയാണ്. ഞങ്ങൾ ഞങ്ങളുടെ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. കൂടാതെ വളരെയധികം ധൈര്യം കാണിച്ച (ഓപ്പറേഷൻ സിന്ദൂറിനെ ഓർമിപ്പിച്ച്) ഞങ്ങളുടെ എല്ലാ സായുധ സേനകൾക്കും വിജയം സമർപ്പിക്കുന്നു," സൂര്യകുമാർ യാദവ് പറഞ്ഞു.

"we stand by the families of the victims of Pahalgam terror attack," says Indian captain Suryakumar Yadav
ഏഷ്യ കപ്പ് 2025: ഇന്ത്യ-പാക് മത്സരത്തിനിടെ ദേശീയ ഗാന വിവാദം

"അവർ ഞങ്ങളെയെല്ലാം പ്രചോദിപ്പിക്കുന്നത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഗ്രൗണ്ടിൽ ഞങ്ങൾക്ക് അവസരം ലഭിക്കുമ്പോഴെല്ലാം അവർക്ക് പുഞ്ചിരിക്കാൻ കൂടുതൽ കാരണങ്ങൾ നൽകാനാകുമെന്നും പ്രതീക്ഷിക്കുന്നു," ഇന്ത്യൻ നായകൻ പറഞ്ഞു.

"we stand by the families of the victims of Pahalgam terror attack," says Indian captain Suryakumar Yadav
ഏഷ്യ കപ്പ് 2025: സമഗ്രാധിപത്യം, പാകിസ്താനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം | INDIA vs PAKISTAN

Related Stories

No stories found.
News Malayalam 24x7
newsmalayalam.com