
അടുത്ത സീസണിലെ ഐഎസ്എൽ നടത്തിപ്പ് അനിശ്ചിതത്വത്തിലെന്ന് റിപ്പോർട്ട്. അടുത്ത വർഷത്തെ ടൂർണമെൻ്റുകളുടെ നടത്തിപ്പ് കലണ്ടറിൽ നിന്ന് ഐഎസ്എല്ലിനെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF) നീക്കിയിരിക്കുകയാണ്.
2010ൽ ഒപ്പിട്ട കരാർ ഡിസംബറിൽ അവസാനിക്കാനിരിക്കെ സംഘാടകരായ FSDLലും AIFFഉം തമ്മിലുള്ള കരാർ ഇനിയു പുതുക്കിയിട്ടില്ല. നിലവിൽ അടുത്ത സീസണിൽ ഐഎസ്എൽ ടൂർണമെൻ്റ് നടത്തുന്നതിൽ തീരുമാനമായിട്ടില്ല. ഉടൻ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ മുന്നൊരുക്കം പ്രതിസന്ധിയിലാകും.