
റിയാദ്: സൗദി പ്രോ ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസറിന് ജയത്തുടക്കം. അൽ താവുണിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ക്രിസ്റ്റ്യാനോയും സംഘവും തകർത്തത്.
സീസണിലെ ആദ്യ മത്സരത്തിൽ തന്നെ 54ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് റൊണാൾഡോ സീസണിലെ ഗോൾ വേട്ടയ്ക്ക് തുടക്കം കുറിച്ചു. കഴിഞ്ഞ രണ്ട് സീസണുകളിലും ലീഗിലെ ടോപ് സ്കോററാണ് പോർച്ചുഗീസ് നായകൻ.
അതേസമയം, ലീഗ് അരങ്ങേറ്റ മത്സരത്തിൽ ഹാട്രിക്കുമായി തിളങ്ങാൻ ജാവോ ഫെലിക്സിന് സാധിച്ചു. 7, 67, 87 മിനിറ്റുകളിലാണ് ഫെലിക്സ് ഗോൾവർഷം നടത്തിയത്. മറ്റൊരു അരങ്ങേറ്റക്കാരനായ കിങ്സ്ലി കോമൻ 55ാം മിനിറ്റിൽ അൽ നസറിനായി ഗോൾ നേടി ടീമിന് തകർപ്പൻ ജയം സമ്മാനിച്ചു.