ഐഎസ്‌എൽ 2026: ജർമൻ താരത്തിന് പുറമെ പിഎസ്‌ജിക്കൊപ്പം കളി പഠിച്ച ഫ്രഞ്ച് സ്ട്രൈക്കറെ ടീമിലെത്തിച്ച് ബ്ലാസ്റ്റേഴ്‌സ്

ഇരു വിങ്ങുകളിലും കളിക്കാൻ കഴിവുള്ള യോക്ക്, വേഗതയിലും പന്തുമായുള്ള മുന്നേറ്റങ്ങളിലും മികവ് പുലർത്തുന്ന താരമാണ്.
Blasters Strengthen Squad with Signing of Kévin Yoke
Published on
Updated on

കൊച്ചി: ഐഎസ്എല്ലിലെ പുതിയ സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയുടെ മുന്നേറ്റനിരയിലേക്ക് പുതിയ വിദേശ താരമായി ഫ്രഞ്ച് വിങ്ങർ കെവിൻ യോക്ക് എത്തുന്നു. 29 കാരനായ താരവുമായി കരാറിലെത്തിയ വിവരം ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഇരു വിങ്ങുകളിലും കളിക്കാൻ കഴിവുള്ള യോക്ക്, വേഗതയിലും പന്തുമായുള്ള മുന്നേറ്റങ്ങളിലും മികവ് പുലർത്തുന്ന താരമാണ്. 1.82 മീറ്റർ ഉയരമുള്ള താരം ഇരു പാദങ്ങൾ കൊണ്ടും പന്ത് നിയന്ത്രിക്കാൻ മിടുക്കനാണ്. ഇത് ബ്ലാസ്റ്റേഴ്‌സിൻ്റെ ആക്രമണങ്ങൾക്ക് കൂടുതൽ വൈവിധ്യം നൽകും.

Blasters Strengthen Squad with Signing of Kévin Yoke
മഞ്ഞപ്പട ആരാധകർ ത്രില്ലിൽ..! ഐഎസ്എൽ ആരംഭിക്കാനിരിക്കെ ജർമൻ‌ താരത്തെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്

ഗ്രീസിലെ പ്രൊഫഷണൽ ഫുട്ബോൾ ലീഗുകളിൽ നിന്നുള്ള അനുഭവസമ്പത്തുമായാണ് കെവിൻ യോക്ക് ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. 2024-25 സീസണിൽ ഗ്രീക്ക് സൂപ്പർ ലീഗിൽ ലെവാഡിയാക്കോസ് എഫ്.സിക്കായി കളിച്ച അദ്ദേഹം പിന്നീട് പി.എ.ഇ ചാനിയയെയും പ്രതിനിധീകരിച്ചു. പാരിസ് സെൻ്റ് ജെർമെയ്ൻ്റെ (പിഎസ്‌ജി) യൂത്ത് സിസ്റ്റത്തിലൂടെ മികച്ച അടിത്തറയോടെ വളർന്നു വന്ന യോക്ക്, കരിയറിൽ ഇതുവരെ 84 സീനിയർ മത്സരങ്ങളിൽ നിന്നായി ഏഴ് ഗോളുകളും 13 അസിസ്റ്റുകളും നേടിയിട്ടുണ്ട്. ഗ്രീസിലെയും ഫ്രാൻസിലെയും ലീഗുകളിൽ നിന്നുള്ള ഈ പരിചയസമ്പത്ത് ഐഎസ്എല്ലിലും ടീമിന് ഗുണകരമാകും.

സാങ്കേതിക മികവുള്ള ഒരു വിങ്ങറാണ് കെവിനെന്ന് സൈനിംഗിനെക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് സിഇഒ അഭിക് ചാറ്റർജി മനസ് തുറന്നു. "യൂറോപ്യൻ ഫുട്ബോളിലെ അദ്ദേഹത്തിന്റെ പരിചയസമ്പത്ത് ഞങ്ങളുടെ കളിശൈലിക്ക് ഗുണകരമാകും. വരാനിരിക്കുന്ന സീസണിൽ ടീമിന്റെ ആക്രമണനിരയിൽ അദ്ദേഹത്തിന്റെ സാന്നിധ്യം സഹായകമാകുമെന്ന് ഞങ്ങൾ കരുതുന്നു. കെവിനെ ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിലേക്ക് ഞങ്ങൾ ഹൃദ്യമായി സ്വാഗതം ചെയ്യുന്നു," അഭിക് ചാറ്റർജി പറഞ്ഞു.

സീസണിന് മുന്നോടിയായുള്ള പ്രീസീസൺ പരിശീലന ക്യാമ്പിൽ താരം ഉടൻ തന്നെ ടീമിനൊപ്പം ചേരും.

Blasters Strengthen Squad with Signing of Kévin Yoke
ഇന്ത്യൻ മിഡ്‌ ഫീൽഡർ റൗളിൻ ബോർഗസിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

Related Stories

No stories found.
News Malayalam 24x7
newsmalayalam.com