ഓൾഡ് ട്രാഫോർഡിൽ തേനീച്ചക്കൂട്ടത്തിന്റെ 'കൊട്ട്'; 89 വർഷത്തിന് ശേഷം യുണൈറ്റഡിനെ തകർത്ത് ബ്രെന്റ്‌ഫോർഡ്

ഓൾഡ് ട്രാഫോർഡിൽ ചരിത്രം കുറിച്ച് ബ്രെന്റ്‌ഫോർഡ്; 89 വർഷത്തിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തട്ടകത്തിൽ ആദ്യ ജയം
Bruno Fernandez
Bruno Fernandez photo|Instagram
Published on: 
Updated on: 

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ അവരുടെ തട്ടകമായ ഓൾഡ് ട്രാഫോർഡിൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്ത് ബ്രെന്റ്‌ഫോർഡിന് ചരിത്രവിജയം. 1936/37 സീസണിന് ശേഷം ഇതാദ്യമായാണ് ബ്രെന്റ്‌ഫോർഡ് ഓൾഡ് ട്രാഫോർഡിൽ ഒരു മത്സരം വിജയിക്കുന്നത്. കല്ലം വിൽസൺ ആദ്യ പകുതിയിൽ നേടിയ ഇരട്ട ഗോളുകളാണ് (19', 32') സന്ദർശകർക്ക് മികച്ച തുടക്കം നൽകിയത്.

Bruno Fernandez
വിജയവഴിയിലേക്ക് തിരിച്ചെത്താന്‍ കേരള ബ്ലാസ്റ്റേഴ്‌സ്

രണ്ടാം പകുതിയിലും കൃത്യതയാർന്ന മുന്നേറ്റങ്ങളിലൂടെ ബ്രെന്റ്‌ഫോർഡ് ആധിപത്യം തുടർന്നു. മത്സരത്തിന്റെ അവസാന ഘട്ടത്തിൽ ക്രിസ്റ്റഫർ അജർ (82') മൂന്നാം ഗോളും കെവിൻ ഷേഡ് (90+2') നാലാം ഗോളും നേടിയതോടെ യുണൈറ്റഡിന്റെ പ്രതിരോധം പൂർണ്ണമായി തകർന്നു. കൂടുതൽ പന്തടക്കവും ഷോട്ടുകളും ഉണ്ടായിരുന്നിട്ടും ലഭിച്ച അവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാൻ യുണൈറ്റഡിന് സാധിച്ചില്ല.

Bruno Fernandez
മത്സരത്തിന് മുൻപ് മേസൺ ഗ്രീൻവുഡിന് മാത്രം കുട്ടി മാസ്കോട്ട് ഇല്ല; സ്റ്റാംഫോർഡ് ബ്രിഡ്ജിലെ ദൃശ്യങ്ങൾ ചർച്ചയാകുന്നു

പരിശീലകൻ മൗറീഷ്യോ പൊച്ചെറ്റിനോയ്ക്ക് കീഴിൽ ഓൾഡ് ട്രാഫോർഡിലെ ആദ്യ ഹോം മത്സരത്തിനിറങ്ങിയ യുണൈറ്റഡിന് ഈ തോൽവി വലിയ തിരിച്ചടിയായി. തുടർച്ചയായ രണ്ടാം ലീഗ് മത്സരത്തിലും നാല് ഗോൾ വഴങ്ങിയ യുണൈറ്റഡിന്റെ നില പരിതാപകരമാണ്, ലീഗിൽ 19ആം സ്ഥാനത്താണ് നിലവിൽ യുണൈറ്റഡ്. മറുഭാഗത്ത് തുടർച്ചയായ രണ്ടാം 4-0 ജയത്തോടെ കീത്ത് ആൻഡ്രൂസിന്റെ ബ്രെന്റ്‌ഫോർഡ് മികച്ച കുതിപ്പാണ് നടത്തുന്നത്.