മത്സരത്തിന് മുൻപ് മേസൺ ഗ്രീൻവുഡിന് മാത്രം കുട്ടി മാസ്കോട്ട് ഇല്ല; സ്റ്റാംഫോർഡ് ബ്രിഡ്ജിലെ ദൃശ്യങ്ങൾ ചർച്ചയാകുന്നു

സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിന് മുൻപ്, ഇരു ടീമിലെയും മറ്റു താരങ്ങൾക്കൊപ്പം 'മാസ്കോട്ടു'കൾ ഉണ്ടായിരുന്നപ്പോഴാണ് ഗ്രീൻവുഡ് ഒറ്റയ്ക്ക് നിന്നത്
Greenwood standing without a mascot
Greenwood standing without a mascotphoto|X
Published on: 
Updated on: 

ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗിൽ ഷക്തർ ഡൊണെറ്റ്‌സ്കും ഫെനർബാഷെയും തമ്മിൽ നടന്ന മത്സരത്തിന് മുൻപുള്ള ചടങ്ങിൽ ഫെനർബാഷെ താരം മേസൺ ഗ്രീൻവുഡ് മാത്രം 'കുട്ടി മാസ്കോട്ട്' ഇല്ലാതെ അണിനിരന്നത് ഫുട്ബോൾ ലോകത്ത് ചർച്ചകൾക്ക് വഴിവെച്ചു. യുക്രൈനിലെ യുദ്ധസാഹചര്യം കാരണം നിഷ്പക്ഷ വേദിയായ ലണ്ടനിലെ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിന് മുൻപ്, ഇരു ടീമിലെയും മറ്റു താരങ്ങൾക്കൊപ്പം 'കുട്ടി മാസ്കോട്ടു'കൾ ഉണ്ടായിരുന്നപ്പോഴാണ് ഗ്രീൻവുഡ് ഒറ്റയ്ക്ക് നിന്നത്.

Greenwood standing without a mascot
ക്രൈസ്റ്റ്ചർച്ച് ടെസ്റ്റ്: വിക്കറ്റില്ലാതെ ബുംറ; അഞ്ച് വർഷത്തിന് ശേഷം കരിയറിലെ അപൂർവ്വ നാണക്കേടിനൊപ്പമെത്തി താരം!

സംഭവത്തിന് പിന്നിലെ കാരണം സംബന്ധിച്ച് യുവേഫയോ, ഇരു ക്ലബ്ബുകളോ, സംഘാടകരോ ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും നൽകിയിട്ടില്ല. 2022 ജനുവരിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായിരിക്കെ ഗുരുതരമായ ക്രിമിനൽ കുറ്റങ്ങൾ ആരോപിക്കപ്പെട്ട് ഗ്രീൻവുഡ് അറസ്റ്റിലാവുകയും ക്ലബ്ബിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെടുകയും ചെയ്തിരുന്നു. പിന്നീട് 2023 ഫെബ്രുവരിയിൽ പ്രധാന സാക്ഷികൾ പിന്മാറിയതിനാലും പുതിയ തെളിവുകൾ ലഭിച്ചതിനാലും ബ്രിട്ടീഷ് പ്രോസിക്യൂഷൻ (CPS) കേസിലെ കുറ്റങ്ങൾ പിൻവലിച്ചു.

Greenwood standing without a mascot
സൂപ്പർ ലീഗ് കേരള: തൃശൂരിനെ തകർത്ത് തിരുവനന്തപുരം സെമിയിൽ; നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ പുറത്ത്

വിവാദങ്ങളെത്തുടർന്ന് യുണൈറ്റഡ് വിട്ട താരം ഗെറ്റാഫെ, മാഴ്‌സെ എന്നീ ക്ലബ്ബുകൾക്ക് ശേഷമാണ് ഫെനർബാഷെയിലെത്തിയത്. ഈ പഴയ വിവാദങ്ങളുമായി ബന്ധപ്പെടുത്തിയാണ് മാസ്കോട്ട് സംഭവത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ ഉയരുന്നത്. വിവാദങ്ങൾക്കിടയിലും മത്സരത്തിൽ ഫെനർബാഷെ 1–0 എന്ന സ്കോറിന് ഷക്തർ ഡൊണെറ്റ്‌സ്കിനെ പരാജയപ്പെടുത്തി. വേദാത് മുരിഖി നേടിയ ഗോളിലാണ് ഫെനർബാഷെ വിജയിച്ചത്; 78 മിനിറ്റ് കളത്തിൽ തുടർന്ന ഗ്രീൻവുഡ് മൂന്ന് ഷോട്ടുകൾ തൊടുത്തെങ്കിലും ഗോൾ നേടാനായില്ല.