ഇംഗ്ലീഷ് പ്രീമിയർ ലീഗിന്‍റെ ഇന്ത്യയിലെ അംബാസഡറായി സഞ്ജു സാംസൺ. ഇംഗ്ലീഷ് പ്രീമിയർ ലീഗിന് ഏറെ ആരാധകരുള്ള രാജ്യമാണ് ഇന്ത്യ. ഇപിഎല്ലിന്ന് കൂടുതൽ ജനപ്രീതി ആർജിക്കാൻ അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടൊണ് സഞ്ജുവിന് ഈ റോക്ഷ നൽകിയതെന്ന് പ്രീമിയർ ലീഗ് ഔദ്യോഗിക വാർത്താക്കുറിപ്പിൽ പറയുന്നു.
ക്രിക്കറ്റിലെ സഞ്ജുവിന്റെ താരപരിവേഷം ഇപിഎല്ലിന്റെ ബ്രാന്റിനെ പ്രോത്സാഹിപ്പിക്കുന്നതിലും രാജ്യത്തുടനീളമുള്ള ആരാധകരിലേക്ക് അതിനെ എത്തിക്കുന്നതിലും സഹായിക്കുമെന്നാണ് ലീഗിന്റെ വിലയിരുത്തൽ. പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിന്‍റെ ഭാഗമായി, മുംബൈയിൽ നടന്ന പ്രീമിയർ ലീഗ് ആരാധക കൂട്ടായ്മയിൽ സാംസൺ മുൻ ഇംഗ്ലണ്ട് താരവും ലിവർപൂൾ സ്‌ട്രൈക്കറുമായിരുന്ന മൈക്കൽ ഓവനും തമ്മിൽ കൂടിക്കാഴ്ച നടത്തി.
ഓവനുമായുള്ള സംഭാഷണത്തിനിടെ താൻ ലിവർപൂളിന്‍റെ കടുത്ത ആരാധകനാണെന്ന് സഞ്ജു വെളിപ്പെടുത്തി. ക്ലബ്ബിനോടുള്ള തന്‍റെ ആരാധനയും ഫുട്ബോളുമായുള്ള ബന്ധത്തെക്കുറിച്ചും സഞ്ജു സംസാരിച്ചു.ഇന്ത്യൻ സൂപ്പർ ലീഗിലെ (ഐ.എസ്.എൽ) പ്രമുഖ ടീമായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ബ്രാൻഡ് അംബാസഡർ കൂടിയായിരുന്നു സഞ്ജു സാംസൺ. സൂപ്പർ ലീഗ് കേരളയുടെ ഭാഗമായും പ്രവർത്തിക്കുന്നുണ്ട്.