ഫിഫ ക്ലബ് ലോകകപ്പ്: യുവൻ്റസിനെ വീഴ്ത്തി ക്വാർട്ടർ ബെർത്ത് ഉറപ്പിച്ച് റയൽ മാഡ്രിഡ്

54-ാം മിനിറ്റിൽ ഗോൺസാലോ ഗ്വാർസിയയാണ് റയലിൻ്റെ വിജയമുറപ്പിച്ച ഗോൾ നേടിയത്.
fifa club world cup
ഗോൾ നേടിയ ഗോൺസാലോ ഗ്വാർസിയയും ആഘോഷമാക്കുന്ന സഹതാരങ്ങളുംSource: X/ Real Madrid C.F.
Published on

ഫിഫ ക്ലബ് ലോകകപ്പിലെ ആവേശകരമായ പ്രീ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഇറ്റാലിയൻ ക്ലബ്ബായ യുവൻ്റസിനെ വീഴ്ത്തി ക്വാർട്ടർ ബെർത്ത് ഉറപ്പിച്ച് റയൽ മാഡ്രിഡ്. എതിരില്ലാത്ത ഒരു ഗോളിനാണ് റയലിൻ്റെ ജയം. 54-ാം മിനിറ്റിൽ ഗോൺസാലോ ഗ്വാർസിയയാണ് സ്പാനിഷ് വമ്പൻമാർക്ക് വേണ്ടി വിജയമുറപ്പിച്ച ഗോൾ നേടിയത്.

ആവേശകരമായ പ്രീ ക്വാർട്ടർ ഫൈനലിൽ തുടക്കത്തിൽ യുവൻ്റസ് മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും പിന്നീടങ്ങോട്ട് മത്സരത്തിൻ്റെ സമ്പൂർണ ആധിപത്യം റയൽ ഏറ്റെടുക്കുകയായിരുന്നു. റയൽ താരങ്ങൾ ഉതിർത്ത 21 ഷോട്ടുകളിൽ 11 എണ്ണം ഓൺ ടാർഗറ്റിലേക്കായിരുന്നു. എന്നാൽ യുവൻ്റസിൻ്റെ ആറ് ഷോട്ടുകളിൽ രണ്ടെണ്ണം മാത്രമാണ് ഓൺ ടാർഗറ്റായത്.

fifa club world cup
ഫിഫ ക്ലബ് ലോകകപ്പ്: മാഞ്ചസ്റ്റർ സിറ്റിയും ഇൻ്റർ മിലാനും പുറത്ത്, ക്വാർട്ടറിലേക്ക് മുന്നേറി അൽ ഹിലാലും ഫ്ലൂമിനൻസെയും

കളിയുടെ രണ്ടാം പകുതിയിലാണ് റയലിനായി സൂപ്പർ താരം കിലിയൻ എംബാപ്പെ പകരക്കാരൻ്റെ റോളിൽ കളത്തിലിറങ്ങിയത്. പരിക്കുമൂലം ക്ലബ് ലോകകപ്പിലെ കഴിഞ്ഞ മത്സരങ്ങൾ എംബാപ്പെയ്ക്ക് നഷ്ടമായിരുന്നു.

fifa club world cup
ഫിഫ ക്ലബ് ലോകകപ്പിന് തുടക്കം; മത്സരം എപ്പോൾ, എവിടെ കാണാം? അറിയേണ്ടതെല്ലാം...

ഇന്ന് നടക്കുന്ന ബൊറൂസിയ ഡോർട്ട്മുണ്ട്-മോണ്ടെറി മത്സരത്തിലെ ജേതാക്കളെയാകും റയലിന് ക്വാർട്ടർ ഫൈനലിൽ നേരിടേണ്ടി വരിക.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com