ഹാരി കെയ്‌നിന് പരിക്ക്; ബാലൺ ദ്യോർ ജേതാവ് മാസങ്ങളോളം കളത്തിന് പുറത്ത്

ക്ലബ്ബിന്റെ മെഡിക്കൽ വിഭാഗം നടത്തിയ വിശദമായ പരിശോധനയിലാണ് ഇടത് കണങ്കാലിലെ സിൻഡെസ്മോസിസ് ലിഗമെന്റിന് (Syndesmosis Ligament) കീറലുണ്ടായതായി സ്ഥിരീകരിച്ചത്
ഹാരി കെയ്‌നിന് പരിക്ക്; ബാലൺ ദ്യോർ ജേതാവ് മാസങ്ങളോളം കളത്തിന് പുറത്ത്
courtesy' GETTY
Published on: 
Updated on: 

മ്യൂണിക്ക്: ഇംഗ്ലണ്ട് നായകൻ ഹാരി കെയ്‌ന് ഗുരുതരമായ പരിക്ക്. ഇടത് കണങ്കാലിലെ ലിഗമെന്റിനേറ്റ പരിക്കിനെത്തുടർന്ന് താരത്തിന് മാസങ്ങളോളം കളത്തിന് പുറത്തിരിക്കേണ്ടിവരുമെന്ന് ബയേൺ മ്യൂണിക്ക് സ്ഥിരീകരിച്ചു. നിർണായകമായ അന്താരാഷ്ട്ര,ക്ലബ്ബ് മത്സരങ്ങൾ മുന്നിലുള്ള സാഹചര്യത്തിൽ കെയ്‌നിന്റെ അഭാവം ഇംഗ്ലണ്ടിനും ബയേണിനും വലിയ തിരിച്ചടിയാണ്.

ഹാരി കെയ്‌നിന് പരിക്ക്; ബാലൺ ദ്യോർ ജേതാവ് മാസങ്ങളോളം കളത്തിന് പുറത്ത്
ഹാരി കെയ്നിൻ്റെ ഹാട്രിക് മികവിൽ ബയേൺ മ്യൂണിക്കിന് ജർമൻ സൂപ്പർ കപ്പ് കിരീടം

വെള്ളിയാഴ്ച എഫ്‌സി കൊളോണിനെതിരെ നടന്ന ബുണ്ടസ്‌ലിഗ മത്സരത്തിനിടെയാണ് കെയ്‌നിന് പരിക്കേറ്റത്. 1-1ന് സമനിലയിൽ അവസാനിച്ച മത്സരത്തിന്റെ 20-ാം മിനിറ്റിലായിരുന്നു സംഭവം. കൊളോൺ പ്രതിരോധതാരം ജോയൽ ഷ്മീഡ് പന്ത് ടാക്കിൾ ചെയ്യാനുള്ള ശ്രമത്തിൽ ഹാരിയുടെ ഇടത്തെ കാലിൽ ഇടിക്കുകയായിരുന്നു. തുടർന്ന് കെയ്‌നിന്റെ ഇടത് കാലിന് പരിക്കേൽക്കുകയായിരുന്നു.

ഹാരി കെയ്‌നിന് പരിക്ക്; ബാലൺ ദ്യോർ ജേതാവ് മാസങ്ങളോളം കളത്തിന് പുറത്ത്
ബാലോണ്‍ ദോര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു, മികച്ച പുരുഷ താരമായി ഹാരി കെയ്‌നും; മികച്ച വനിതാ താരമായി അലക്‌സിയ പുറ്റിയാസും

തുടർന്ന് ക്ലബ്ബിന്റെ മെഡിക്കൽ വിഭാഗം നടത്തിയ വിശദമായ പരിശോധനയിലാണ് ഇടത് കണങ്കാലിലെ സിൻഡെസ്മോസിസ് ലിഗമെന്റിന് (Syndesmosis Ligament) കീറലുണ്ടായതായി സ്ഥിരീകരിച്ചത്. കരിയറിലെ മികച്ച കാലഘട്ടത്തിലൂടെ കടന്നുപോകുന്ന കെയ്‌നിനും ബയേണിനും പരിക്ക് ഒരുപോലെ വലിയ തിരിച്ചടിയാണ്. നിർണായക മത്സരങ്ങൾ അടുക്കവെ ടീമിന്റെ പ്രധാന ഗോൾവേട്ടക്കാരന്റെ അഭാവം മറികടക്കുക എന്ന വലിയ വെല്ലുവിളിയാണ് പരിശീലകൻ കൊമ്പനിക്ക് മുന്നിലുള്ളത്.