ഐഎസ്എല്‍ 12-ാം സീസണിന് കൊടിയേറുന്നു; ഉദ്ഘാടന മത്സരത്തില്‍ കൊമ്പുകോര്‍ക്കാന്‍ ബ്ലാസ്‌റ്റേഴ്‌സും മോഹന്‍ ബഗാനും

5 വിദേശ താരങ്ങള്‍ ഉള്‍പ്പടെ 9 പുതിയ താരങ്ങളെയാണ് ബ്ലാസ്റ്റേഴ്‌സ് കൂടാരത്തിലെത്തിച്ചത്.
ഐഎസ്എല്‍ 12-ാം സീസണിന് കൊടിയേറുന്നു; ഉദ്ഘാടന മത്സരത്തില്‍ കൊമ്പുകോര്‍ക്കാന്‍ ബ്ലാസ്‌റ്റേഴ്‌സും മോഹന്‍ ബഗാനും
Published on
Updated on

അടവുകള്‍ മാറ്റി പുതിയ സീസണിന് ഒരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സാണ് കൊമ്പന്മാരുടെ എതിരാളികള്‍. മത്സരത്തിനായി ബ്ലാസ്റ്റേഴ്സ് ടീം കൊല്‍ക്കത്തയില്‍ എത്തി. മത്സരം നാളെ വൈകിട്ട് അഞ്ച് മണിക്ക്.

ഏറെ നീണ്ടു നിന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ഐഎസ്എല്‍ പന്ത്രണ്ടാം സീസണിന് കൊടിയേറുന്നത്. ഒരുനാള്‍ അകലെ ഇനി ഫുട്‌ബോള്‍ ആവേശം. വൈകി ആരംഭിക്കുന്ന സീസണില്‍ അടിമുടി മാറ്റങ്ങളുമായാണ് ബ്ലാസ്‌റ്റേഴ്‌സ് കളിക്കാനിറങ്ങുന്നത്. അതുകൊണ്ട് തന്നെ പ്രതീക്ഷകളും ഏറെയാണ്.

ഐഎസ്എല്‍ 12-ാം സീസണിന് കൊടിയേറുന്നു; ഉദ്ഘാടന മത്സരത്തില്‍ കൊമ്പുകോര്‍ക്കാന്‍ ബ്ലാസ്‌റ്റേഴ്‌സും മോഹന്‍ ബഗാനും
ബാസ്കറ്റ്ബാൾ ലീഗിന് വേദിയാവാൻ കൊച്ചി; ടൂര്‍ണമെൻ്റ് മെയ് 27 മുതല്‍ ജൂണ്‍ 6 വരെ

ഉദ്ഘാടന മത്സരത്തിന് ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഈറ്റില്ലമായ സാള്‍ട്ട് ലേക്ക് സ്റ്റേഡിയം വേദിയാകും. ജയത്തോടെ സീസണിന് തുടക്കമിടാനാണ് ഇരു ടീമുകളും ലക്ഷ്യമിടുക.

ടീമില്‍ വന്‍ അഴിച്ചുപണികളുമായാണ് കൊമ്പന്മാര്‍ ഇക്കുറി പന്ത് തട്ടുക. 5 വിദേശ താരങ്ങള്‍ ഉള്‍പ്പടെ 9 പുതിയ താരങ്ങളെയാണ് ബ്ലാസ്റ്റേഴ്‌സ് കൂടാരത്തിലെത്തിച്ചത്. പരിശീലകന്‍ ഡേവിഡ് കറ്റാലയുടെ കീഴില്‍ കൃത്യമായ തയാറെടുപ്പുകള്‍ നടത്തിയാണ് കൊമ്പന്മാരുടെ വരവ്.

ഐഎസ്എല്‍ 12-ാം സീസണിന് കൊടിയേറുന്നു; ഉദ്ഘാടന മത്സരത്തില്‍ കൊമ്പുകോര്‍ക്കാന്‍ ബ്ലാസ്‌റ്റേഴ്‌സും മോഹന്‍ ബഗാനും
നമീബിയയെ തകർത്ത് ഇന്ത്യ; ടി20 ലോകകപ്പിലെ തുടർച്ചയായ രണ്ടാം ജയം

സൂപ്പര്‍ താരങ്ങളായ അഡ്രിയാന്‍ ലൂണയുടെയും നോവ സദോയിയുടെയും അഭാവത്തില്‍ ആരാധകര്‍ക്ക് ആശങ്കയുണ്ടെങ്കിലും പുതിയ പരിശീലകന് കീഴില്‍ ഇക്കുറി ബ്ലാസ്റ്റേഴ്സ് മിന്നും പ്രകടനം നടത്തുമെന്നാണ് പ്രതീക്ഷ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com