മഞ്ഞപ്പടയ്ക്ക് വമ്പൻ അപ്ഡേറ്റ്; കിടുക്കാച്ചി സ്പാനിഷ് സ്ട്രൈക്കറെ തൂക്കി കേരളാ ബ്ലാസ്റ്റേഴ്സ്!

ഈ സീസണിലെ ബ്ലാസ്റ്റേഴ്‌സിൻ്റെ ആദ്യ വിദേശ സൈനിങ് കൂടിയാണിത്.
Kerala Blasters Sign Spanish Striker Koldo Obieta
കോൾഡോ ഒബിയേറ്റSource: X/ KBFC
Published on

കൊച്ചി: ഐഎസ്എൽ 2025-26 സീസണിന് മുന്നോടിയായി സ്പാനിഷ് സെൻ്റർ ഫോർവേഡ് താരമായ കോൾഡോ ഒബിയേറ്റയുമായി ഒരു വർഷത്തെ കരാർ ഒപ്പുവച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്.സി. സ്പാനിഷ് ലീഗുകളിലെ തൻ്റെ ഗോളടി മികവും വർഷങ്ങളുടെ പ്രൊഫഷണൽ പരിചയസമ്പത്തും ഉള്ള കോൾഡോ ബ്ലാസ്റ്റേഴ്‌സിൻ്റെ മുന്നേറ്റനിരയിൽ മുതൽക്കൂട്ടാകും. 31കാരനായ കോൾഡോ, സ്പാനിഷ് ക്ലബ്ബായ റിയൽ യൂണിയനിൽ നിന്നാണ് കേരളത്തിലേക്ക് എത്തുന്നത്. ഈ സീസണിലെ ബ്ലാസ്റ്റേഴ്‌സിൻ്റെ ആദ്യ വിദേശ സൈനിങ് കൂടിയാണിത്.

ബാസ്‌ക് കൺട്രിയിലെ ജെർണിക്കയിൽ ജനിച്ച കോൾഡോ, തൻ്റെ ഹോംടൗൺ ക്ലബ്ബായ ജേർണികയിൽ നിന്നാണ് ഫുട്ബോൾ കരിയർ ആരംഭിച്ചത്. 2012ൽ സീനിയർ അരങ്ങേറ്റം കുറിച്ച അദ്ദേഹം പിന്നീട് സമൂദിയോ, എസ്.ഡി. അമോറെബിയെറ്റ, സി.ഡി. ടുഡെലാനോ, എ.ഡി. അൽകോർക്കോൺ എന്നിവ ഉൾപ്പെടെ നിരവധി സ്പാനിഷ് ക്ലബ്ബുകൾക്കായി കളിച്ചിട്ടുണ്ട്.

ആറടി ഉയരമുള്ള കോൾഡോ, ബോക്സിനുള്ളിലെ കരുത്തിനും കൃത്യമായ പൊസിഷനിംഗിനും പേരുകേട്ട താരമാണ്. എയറിൽ പന്ത് സ്വീകരിക്കാനുള്ള അസാമാന്യമായ കഴിവും കൗണ്ടർ അറ്റാക്കുകളിലെ ഫിനിഷിംഗ് മികവും കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ ആക്രമണത്തിന് പുത്തൻ ഊർജ്ജം പകരും. പ്രധാനമായും മുന്നേറ്റനിരയിൽ കളിക്കുന്ന താരം സമീപ വർഷങ്ങളിൽ വിവിധ ഫോർവേഡ് റോളുകളിലേക്ക് മാറിയും തൻ്റെ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്.

Kerala Blasters Sign Spanish Striker Koldo Obieta
പെപ്രയും ഇഷാനും കമൽജിത്തും ഇനിയില്ല; കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഞെട്ടലിൽ

"സ്പാനിഷ് ക്ലബ്ബുകളിൽ കളിച്ച് പരിചയമുള്ള ഒരു മികച്ച ഫോർവേഡ് പ്ലെയറാണ് കോൾഡോ. ഞങ്ങളുടെ അറ്റാക്കിങ് നിരയ്ക്ക് അദ്ദേഹത്തിൻ്റെ കഴിവുകൾ കൂടുതൽ കരുത്ത് നൽകുമെന്ന് ഞാൻ വിശ്വസിക്കുന്നു," കോൾഡോ യുടെ ടീമിലേക്കുള്ള വരവിനെ കുറിച്ച് സ്പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പ്രതികരിച്ചു.

"എനിക്ക് ഈ ഓഫർ ലഭിച്ചപ്പോൾ ക്ലബ്ബിനെക്കുറിച്ച് ഞാൻ ഇൻ്റർനെറ്റിൽ തെരഞ്ഞു. ആരാധകരെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ കണ്ടു. ഈ കുടുംബത്തിൻ്റെ ഭാഗമായതിൽ എനിക്ക് അതിയായ അഭിമാനമുണ്ട്. കളിക്കളത്തിൽ ഇറങ്ങാനും എൻ്റെ ഏറ്റവും മികച്ച പ്രകടനം നൽകാനും ഞാൻ കാത്തിരിക്കുകയാണ്,” കോൾഡോ ഒബിയേറ്റ പറഞ്ഞു.

Kerala Blasters Sign Spanish Striker Koldo Obieta
കളി മാറ്റാന്‍ പുതിയ ആശാനെത്തുന്നു; സ്പാനിഷ് കോച്ച് ഡേവിഡ് കറ്റാല കേരള ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകനാകും

"ഈ സീസണിലെ ഞങ്ങളുടെ ആദ്യ വിദേശ താരമായി കോൾഡോ ഒബിയേറ്റയെ ടീമിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. അദ്ദേഹത്തിൻ്റെ പരിചയസമ്പത്തും മുന്നേറ്റത്തിൽ ഗോളുകൾ നേടാനുള്ള കഴിവും ടീമിന് കരുത്തു നൽകുമെന്നും വരാനിരിക്കുന്ന മത്സരങ്ങളിൽ ടീമിനെ സഹായിക്കുമെന്നും ഞാൻ വിശ്വസിക്കുന്നു," സിഇഒ അഭിക് ചാറ്റർജി കൂട്ടിച്ചേർത്തു.

കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ പ്രീ-സീസൺ ക്യാമ്പ് ഈ മാസം 7ന് ഗോവയിൽ ആരംഭിക്കുന്നതോടെ കോൾഡോയും ടീമിനൊപ്പം ചേരും. താരത്തെ കൂടാതെ ഈ സീസണിൽ പുതുതായി കരാറിലെത്തിയ മറ്റു താരങ്ങളും ഗോവയിൽ ടീമിനൊപ്പം പരിശീലനം ആരംഭിക്കും.

Kerala Blasters Sign Spanish Striker Koldo Obieta
അന്താരാഷ്ട്ര മാധ്യമങ്ങൾ വാഴ്ത്തിയ ഇന്ത്യൻ ഭാവി വാഗ്ദാനം; ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ച ബികാഷ് യുമ്നം ആരാണ്?

Related Stories

No stories found.
News Malayalam 24x7
newsmalayalam.com