ലൂണയും പുത്തൻ പിള്ളേരും കളി മാറ്റുമോ? ജയത്തുടർച്ച ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും

മുന്നൊരുക്കത്തിന് കുറഞ്ഞ സമയം മാത്രമാണ് ലഭിച്ചതെങ്കിലും കളിക്കളത്തിൽ ശിഷ്യന്മാർ പുറത്തെടുത്ത പ്രകടനം പരിശീലകൻ ആഷ്‌ലി വെസ്റ്റ്‌വുഡിൻ്റെ ആത്മവിശ്വാസം ഇരട്ടിയാക്കുന്നതാണ്.
kerala blasters fc vs northeast united fc match today
Published on: 
Updated on: 

ഗുവാഹത്തി: ഐഎസ്എല്ലിൽ ജയത്തുടർച്ച ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. രാത്രി ഏഴരയ്ക്ക് തുടങ്ങുന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളികൾ. ആദ്യ മത്സരത്തിൽ ബഗാനെ തോൽപ്പിച്ചെത്തുന്ന നോർത്ത് ഈസ്റ്റ്, ബ്ലാസ്റ്റേഴ്സിന് വെല്ലുവിളിയാകും.

പുതിയ സീസണിൽ പുതിയ ഉടമകളുടെ നേതൃത്വത്തിൽ കളത്തിലിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരത്തിൽ നേടിയത് തകർപ്പൻ ജയം. ഇൻ്റർ കാശിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത കൊമ്പന്മാർ പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനവും സ്വന്തമാക്കി. മുന്നൊരുക്കത്തിന് കുറഞ്ഞ സമയം മാത്രമാണ് ലഭിച്ചതെങ്കിലും കളിക്കളത്തിൽ ശിഷ്യന്മാർ പുറത്തെടുത്ത പ്രകടനം പരിശീലകൻ ആഷ്‌ലി വെസ്റ്റ്‌വുഡിൻ്റെ ആത്മവിശ്വാസം ഇരട്ടിയാക്കുന്നതാണ്. ആ മികവ് ഗുവാഹത്തിയിലും ആവർത്തിക്കുകയാണ് ലക്ഷ്യം.

kerala blasters fc vs northeast united fc match today
മജീഷ്യൻ ലൂണ തിരിച്ചെത്തും; വിജയത്തുടർച്ച ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് നാളെ നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായി കൊമ്പുകോർക്കും

നായകൻ അഡ്രിയാൻ ലൂണയുടെ അഭാവത്തിലും ആദ്യ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയതിൻ്റെ ആത്മവിശ്വാസത്തിൽ കൂടിയാണ് ബ്ലാസ്റ്റേഴ്സ്. മുന്നേറ്റത്തിൽ ആന്ദ്രേ ഗ്രീൻ ഗോളടിച്ചപ്പോൾ മോമോ യാൻസാനെയും ശ്രീക്കുട്ടനും കോറോയുമെല്ലാം നിറഞ്ഞ് കളിച്ചു. മധ്യനിരയിൽ കളി നിയന്ത്രിച്ച കൊസോവിച്ചും വിബിൻ മോഹനനും റോൾ ഭംഗിയായി ചെയ്തു. ജെയിംസ് ബോൾട്ടനും ഹോർമിപാമും തീർത്ത പ്രതിരോധക്കോട്ടയും ഭദ്രം. അമരീന്ദർ സിങ്ങിന് പകരം ഗോൾവല കാത്ത അൻവർ ഷെയ്ഖ് ക്ലീൻ ഷീറ്റുമായി വിശ്വാസം കാത്തു.

എന്നാൽ ഗുവാഹത്തിയിൽ കൊമ്പന്മാരെ കാര്യങ്ങൾ എളുപ്പമാകില്ല. കരുത്തരായ മോഹൻ ബഗാനെ ആദ്യ മത്സരത്തിൽ അട്ടിമറിച്ചാണ് നോർത്ത് ഈസ്റ്റിൻ്റെ വരവ്. ഇഞ്ചുറി ടൈമിൽ മലയാളി താരം ജിതിൻ എം.എസ് നേടിയ ഗോളിലായിരുന്നു ആവേശജയം. നാല് സീസണുകളായി ടീമിനെ പരിശീലിപ്പിക്കുന്ന യുവാൻ പെഡ്രോ ബെനാലിയുടെ തന്ത്രങ്ങളും സ്വന്തം കാണികളുടെ പിന്തുണയും നോർത്ത് ഈസ്റ്റിന് കരുത്താകും.

kerala blasters fc vs northeast united fc match today
പുത്തൻപടയുടെ ഉശിരളക്കാൻ യെല്ലോ ആർമി ഇന്ന് ഇൻ്റർ കാശിയെ നേരിടും

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഹോം ടീം ആയതുകൊണ്ട് തന്നെ സ്വന്തം തട്ടകത്തിൽ ആക്രമിച്ച് കളിക്കാനാവും ശ്രമിക്കുകയെന്ന് ബ്ലാസ്റ്റേഴ്സ് ഹെഡ് കോച്ച് ആഷ്‌ലി വെസ്റ്റ്‌വുഡ് പറഞ്ഞു. "കഴിഞ്ഞ കളിയിൽ മികച്ച വിജയം നേടിയതിനാൽ അവർക്ക് ആത്മവിശ്വാസം കൂടുതലായിരിക്കും. കളത്തിൽ പൂർണ അച്ചടക്കത്തോടെയും ഒത്തിണക്കത്തോടെയും പൊരുതി മികച്ച പ്രകടനം പുറത്തെടുക്കുക എന്നതാവും ഞങ്ങളുടെ ദൗത്യം. ആദ്യ കളിയിൽ ബ്ലാസ്റ്റേഴ്സ് ജയിച്ചെങ്കിലും ഇനിയും ഒരുപാട് കാര്യങ്ങൾ മെച്ചപ്പെടാനുണ്ട്. ക്ലീൻ ഷീറ്റ് സ്വന്തമാക്കാനും, ഗോളുകൾ നേടാനും സാധിച്ചതും, താരങ്ങൾ പൂർണ ഫിറ്റ്നസോടെ 90 മിനിറ്റും കളത്തിലിറങ്ങിയതും തീർച്ചയായും വലിയ പോസിറ്റീവുകളാണ്," ആഷ്‌ലി വെസ്റ്റ്‌വുഡ് പ്രതീക്ഷകൾ പങ്കുവച്ചു.

News Malayalam 24x7
newsmalayalam.com