മഞ്ഞപ്പടയുടെ ആരവം ഇനി കൊച്ചിയില്‍ മുഴങ്ങില്ല; ഇത്തവണ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ തട്ടകം കോഴിക്കോട്

ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരം ഫെബ്രുവരി 22നാണ്.
മഞ്ഞപ്പടയുടെ ആരവം ഇനി കൊച്ചിയില്‍ മുഴങ്ങില്ല; ഇത്തവണ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ തട്ടകം കോഴിക്കോട്
Published on
Updated on

ഐഎസ്എല്‍ 12ആം പതിപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ തട്ടകം. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം മാച്ചുകള്‍ കോഴിക്കോട് ഇഎംഎസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലേക്ക് മാറ്റി. ഇനി കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്തില്ല.

ഐഎസ്എല്‍ മത്സരങ്ങളുടെ ക്രമപ്പട്ടിക പുറത്തുവന്നു. ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരം ഫെബ്രുവരി 22നാണ്. ഇഎംഎസ് സ്റ്റേഡിയത്തില്‍ 9 മത്സരങ്ങള്‍ നടക്കും. ഫെബ്രുവരി 14ന് ഉദ്ഘാടന ദിവസം ഈ സീസണിലെ ആദ്യ മത്സരം കൊല്‍ക്കത്തയില്‍വച്ച് നടക്കും. ആദ്യ മത്സരത്തില്‍ മോഹന്‍ ബഗാന്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ നേരിടും. വൈകിട്ട് അഞ്ച് മണിക്കാണ് മത്സരം. രാത്രി ഏഴരയ്ക്ക് നടക്കുന്ന രണ്ടാം മത്സരത്തില്‍ എഫ് സി ഗോവ ഇന്റര്‍ കാശിയെ നേരിടും.

മഞ്ഞപ്പടയുടെ ആരവം ഇനി കൊച്ചിയില്‍ മുഴങ്ങില്ല; ഇത്തവണ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ തട്ടകം കോഴിക്കോട്
ഐഎസ്‌എൽ 2026: ജർമൻ താരത്തിന് പുറമെ പിഎസ്‌ജിക്കൊപ്പം കളി പഠിച്ച ഫ്രഞ്ച് സ്ട്രൈക്കറെ ടീമിലെത്തിച്ച് ബ്ലാസ്റ്റേഴ്‌സ്

പുതിയ സീസണിന് മുന്നോടിയായി ബ്ലാസ്‌റ്റേഴ്‌സില്‍ നിന്ന് നിരവധി താരങ്ങള്‍ ടീം വിട്ടിരുന്നു. ഇതിന് പിന്നാലെ വിദേശ താരമായി ഫ്രഞ്ച് വിങ്ങര്‍ കെവിന്‍ യോക്കിനെ കൊണ്ടു വരാന്‍ ഒരുങ്ങുകയാണ്. 29 കാരനായ താരവുമായി കരാറിലെത്തിയ വിവരം ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

മഞ്ഞപ്പടയുടെ ആരവം ഇനി കൊച്ചിയില്‍ മുഴങ്ങില്ല; ഇത്തവണ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ തട്ടകം കോഴിക്കോട്
മഞ്ഞപ്പട ആരാധകർ ത്രില്ലിൽ..! ഐഎസ്എൽ ആരംഭിക്കാനിരിക്കെ ജർമൻ‌ താരത്തെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്

ഗ്രീസിലെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ലീഗുകളില്‍ നിന്നുള്ള അനുഭവസമ്പത്തുമായാണ് കെവിന്‍ യോക്ക് ബ്ലാസ്റ്റേഴ്സിലെത്തുന്നത്. 2024-25 സീസണില്‍ ഗ്രീക്ക് സൂപ്പര്‍ ലീഗില്‍ ലെവാഡിയാക്കോസ് എഫ്.സിക്കായി കളിച്ച അദ്ദേഹം പിന്നീട് പി.എ.ഇ ചാനിയയെയും പ്രതിനിധീകരിച്ചു.

News Malayalam 24x7
newsmalayalam.com