

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ നടക്കുന്ന ഹോം മാച്ചിൽ മുഹമ്മദൻസിനെതിരെ ഒരു ഗോളിന് പിന്നിലായ ശേഷം 3-1ന് മുന്നിലെത്തി കേരള ബ്ലാസ്റ്റേഴ്സ്. മത്സരത്തിൻ്റെ 42ാം മിനിറ്റിലാണ് റോയ് മഹിതോഷിലൂടെ മുഹമ്മദൻസ് എസ്.സി ആദ്യം ലീഡെടുത്തത്. എന്നാൽ ആ ലീഡിന് വെറും രണ്ട് മിനിറ്റിൻ്റെ ആയുസ് ഉണ്ടായിരുന്നുള്ളൂ.
കലൂരിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന മാച്ചിൽ ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിലാണ് രണ്ട് ഗോളുകൾ പിറന്നത്. ബ്ലാസ്റ്റേഴ്സിസിനായി അർജൻ്റീനൻ താരമായ ഫ്രാൻസിസ്കോ ഫ്യൂയിലാസിയർ ആണ് 44ാം മിനിറ്റിൽ സമനില ഗോൾ കണ്ടെത്തിയത്. 59ാം മിനിറ്റിൽ വിക്ടർ ബെർതോമ്യൂ നേടിയ ഗോളിൻ്റെ കരുത്തിൽ ബ്ലാസ്റ്റേഴ്സ് ലീഡെടുത്തു. 74ാം മിനിറ്റിൽ എം.എസ്. ശ്രീക്കുട്ടൻ നേടിയ ഗോളിൻ്റെ കരുത്തിൽ ബ്ലാസ്റ്റേഴ്സ് ലീഡ് രണ്ടായി ഉയർത്തി.
മത്സരത്തിൻ്റെ ആദ്യ പകുതിയിൽ ഹോം ഗ്രൌണ്ടിൽ തകർപ്പൻ ആക്രമണമാണ് ബ്ലാസ്റ്റേഴ്സ് നടത്തിയത്. മുഹമ്മദൻസിൻ്റെ ഗോൾമുഖത്തിന് നേരെ 13 ഷോട്ടുകൾ പായിക്കാൻ ബ്ലാസ്റ്റേഴ്സ് മുന്നേറ്റ നിരയ്ക്കായി. അതിൽ ആറും ഷോട്ട് ഓൺ ടാർഗറ്റായിരുന്നു. മുഹമ്മദൻസ് രണ്ട് ഷോട്ടുകൾ ബ്ലാസ്റ്റേഴ്സിൻ്റെ ഗോൾ പോസ്റ്റിന് നേരെ പായിച്ചപ്പോൾ അതിൽ ഒരെണ്ണം ഗോളുമായി.