ബ്രസീലിൻ്റെ ലോകകപ്പ് ടീം പ്രഖ്യാപന തലേന്ന് മാച്ച് ഒഫീഷ്യലുമായി തർക്കിച്ച് നെയ്മർ; വീഡിയോ വൈറൽ

ബ്രസീലിയൻ സിരീ എ ട്രോഫിക്കായുള്ള ലീഗ് മത്സരത്തിൽ നെയ്മറുടെ സാൻ്റോസ് വഴങ്ങിയത് 3-0 എന്ന സ്കോറിലുള്ള വൻ പരാജയമാണ്.
Neymar Jr gets angry as he is wrongly substituted
നെയ്മർ മാച്ച് ഒഫീഷ്യലിനോട് തർക്കിക്കുന്നു
Published on
Updated on

റിയോഡി ജനീറോ: 2026 ലോകകപ്പിനുള്ള ബ്രസീൽ ടീമിൽ സ്ഥാനം നേടുന്നതിനായി പരിശ്രമിക്കുന്നതിനിടെ 34കാരനായ ബ്രസീലിയൻ ഇതിഹാസ താരത്തിന് കഴിഞ്ഞ ദിവസം നേരിട്ടത് കനത്ത തിരിച്ചടിയാണ്. ബ്രസീലിയൻ സിരീ എ ട്രോഫിക്കായുള്ള ലീഗ് മത്സരത്തിൽ നെയ്മറുടെ സാൻ്റോസ് വഴങ്ങിയത് 3-0 എന്ന സ്കോറിലുള്ള വൻ പരാജയമാണ്.

മത്സരത്തിൽ നെയ്മറെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്ത മാച്ച് ഒഫീഷ്യലുകൾക്ക് ആളുമാറിയിരുന്നു. ഇതിന് പിന്നാലെ മാച്ച് ഒഫീഷ്യലുകളുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് താരം രംഗത്തെത്തിയിരുന്നു. കാർലോ ആൻസലോട്ടി ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കുന്നതിന് ഒരു ദിവസം മുൻപായിരുന്നു ഈ സംഭവം. 65 മിനിറ്റിന് ശേഷം റോബീഞ്ഞോ ജൂനിയറിനെ കളത്തിലിറക്കാനായി യഥാർഥത്തിൽ തിരികെ വിളിക്കാൻ ഉദ്ദേശിച്ചിരുന്നത് ഗോൺസാലോ എസ്കോബാറിനെയാണ്.

Neymar Jr gets angry as he is wrongly substituted
ബ്രസീലിനേയും മൊറോക്കോയേയും വിറപ്പിക്കാൻ നാസോൺ! മലയാളികൾക്ക് ഈ ലോകകപ്പ് സ്പെഷ്യലാണ്

എന്നാൽ കാലിൻ്റെ പരിക്കിന് താൽക്കാലിക ചികിത്സയ്ക്കാൻ ഗ്രൗണ്ടിന് വെളിയിൽ ഇറങ്ങിയ നെയ്മറിനെയാണ് സബ്‌സ്റ്റിറ്റ്യൂട്ട് ചെയ്തത്. മാച്ച് ഒഫീഷ്യലിന് തെറ്റിയെന്നും സബ്‌സ്റ്റി‌റ്റ്യൂഷൻ സ്ലിപ്പിൽ എസ്കോബാറിൻ്റെ പേരാണ് രേഖപ്പെടുത്തിയിരുന്നത് എന്നും നെയ്മർ ദേഷ്യത്തോടെ ചൂണ്ടിക്കാട്ടി. ഈ സ്ലിപ്പ് സൂപ്പർതാരം ക്യാമറയ്ക്ക് നേരെ ഉയർത്തിക്കാട്ടുകയും ചെയ്തു. എന്നിരുന്നാലും ക്യാപ്റ്റൻ്റെ ആം ബാൻഡ് എസ്കോബാറിന് കൈമാറിയ നെയ്മർ കളംവിട്ടു.

Neymar Jr gets angry as he is wrongly substituted
ലോകകപ്പ് വേദിയിലേക്കൊരു 'വൈക്കിങ്' കരുത്ത്; നോർവെയുടെ സ്വപ്നങ്ങൾക്ക് ചിറകേകുന്ന എർലിങ് ഹാലണ്ട്
News Malayalam 24x7
newsmalayalam.com