മാഞ്ചസ്റ്ററിനെ ഇനി പൊച്ചെറ്റീനോ കളി പഠിപ്പിക്കും

ഞായറാഴ്ച ലിവര്‍പൂളിനെതിരെയാണ് പൊച്ചെറ്റിനോയുടെ ആദ്യ മത്സരം
മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലനം നടത്തുന്ന ഇടത്തേക്ക് പൊചെറ്റീനോ എത്തുന്നു
മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലനം നടത്തുന്ന ഇടത്തേക്ക് പൊചെറ്റീനോ എത്തുന്നു
Published on: 
Updated on: 

ലണ്ടന്‍ : മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലകനായി ചുമതലയേറ്റ മൗറീഷ്യോ പൊച്ചെറ്റീനോ ക്ലബിനൊപ്പം ചേര്‍ന്നു. യുഎസ് ദേശീയ ടീമിനൊപ്പമുള്ള അവസാന മത്സരത്തില്‍ ഹെയ്തിയെ 2-0ന് പരാജയപ്പെടുത്തിയാണ് പൊചിറ്റിനോ മാഞ്ചസ്റ്ററിലേക്ക് വിമാനം കയറിയത്. ഞായറാഴ്ച ലിവര്‍പൂളിനെതിരെ ആന്‍ഫീല്‍ഡിലാണ് പൊച്ചെറ്റിനോയുടെ അരങ്ങേറ്റം.

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലനം നടത്തുന്ന ഇടത്തേക്ക് പൊചെറ്റീനോ എത്തുന്നു
ഫിഫ പ്രസിഡന്റ് തെരഞ്ഞടുപ്പ്: ഇന്‍ഫാന്റിനോക്ക് വെല്ലുവിളിയുയര്‍ത്താന്‍ ഫിലിപ് ഡിയാലോ

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെയും ചാമ്പ്യന്‍സ് ലീഗിലെയും മറ്റും ദയനീയ പ്രകടനത്തെ തുടര്‍ന്ന് കഴിഞ്ഞ 12നാണ് പരിശീലകനായിരുന്ന മൈകല്‍ കാരികിനെ പുറത്താക്കിയത്. വലിയൊരു ഉയിര്‍ത്തെഴുന്നേല്‍പ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് ഈ ഒഴിവിലേക്ക് പൊച്ചെറ്റീനോയെ മാനേജ്‌മെന്റ് നിയമിച്ചിരിക്കുന്നത്.

ടീമിലെ താരങ്ങളില്‍ വലിയ പ്രതീക്ഷയുണ്ടെന്നും കിരീടങ്ങളിലെത്തിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.