ഫിഫ പ്രസിഡന്റ് തെരഞ്ഞടുപ്പ്: ഇന്‍ഫാന്റിനോക്ക് വെല്ലുവിളിയുയര്‍ത്താന്‍ ഫിലിപ് ഡിയാലോ

യുവേഫയുടെ പിന്തുണ ഉറപ്പിച്ച് ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ മേധാവി
ഫിലിപ് ഡിയാലോ
ഫിലിപ് ഡിയാലോ
Published on: 
Updated on: 

നിയോണ്‍ (സ്വിസ്റ്റര്‍ലാന്‍ഡ്): ഫിഫ പ്രസിഡന്റ് തെരഞ്ഞടുപ്പില്‍ ജിയാനി ഇന്‍ഫാന്റിനോക്ക് വെല്ലുവിളിയുയര്‍ത്താന്‍ ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ മേധാവി ഫിലിപ് ഡിയാലോ. യൂറോപ്യന്‍ ഫുട്‌ബോള്‍ ഗവേണിങ് ബോഡി യുവേഫയുടെ ഏകകണ്ഠമായ പിന്തുണയോടെയാണ് ഫിലിപ് ഡിയാലോ തെരഞ്ഞെടുപ്പ് ഗോദയിലെത്തുന്നത്. അടുത്ത വര്‍ഷം മാര്‍ച്ചിലാണ് ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്.

യുവേഫയിലെ 55 അംഗങ്ങളുടെ പിന്തുണ ഉറപ്പായതോടെ ഫിലിപ് ഡിയാലോ മത്സര സന്നദ്ധത അറിയിച്ച് രംഗത്തെത്തി. 2023 മുതല്‍ ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്റെ പ്രസിഡന്റാണ് 63കാരനായ ഡിയാലോ.

ഫിലിപ് ഡിയാലോ
യുവേഫ നേഷൻസ് ലീഗ്: നെതർലാൻഡ്സിനെതിരെ ജർമനിക്ക് അഞ്ച് ഗോളിന്റെ ത്രസിപ്പിക്കുന്ന ജയം

നേരത്തെ, ലോകകപ്പിലും മറ്റും സ്വകാര്യ വത്കരണം നടപ്പാക്കാനും ലോകകപ്പിലെ ഓഹരികള്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് വില്‍ക്കാനുമുള്ള ശ്രമങ്ങളുമായി ഇന്‍ഫാന്റിനോ രംഗത്തെത്തിയിരുന്നു. യുവേഫ ഉള്‍പ്പെടെയുള്ളവരുടെ ശക്തമായ വിമര്‍ശനമുയര്‍ന്നതോടെ നീക്കം ഉപേക്ഷിച്ച ഇന്‍ഫാന്റിനോക്ക് വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് അഗ്നിപരീക്ഷയാണ്.

ജിയാനി ഇന്‍ഫാന്റിനോ
ജിയാനി ഇന്‍ഫാന്റിനോ