പ്രതിരോധം ശക്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്; സ്പാനിഷ് താരം ജുവാൻ റോഡ്രിഗസ് മാർട്ടിനെസിനെ ടീമിലെത്തിച്ചു

സ്പെയിനിലെ പ്രൈമേര ഫെഡറേഷനിലെ സി.ഡി. ലുഗോയ്ക്ക് വേണ്ടി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചതിന് ശേഷമാണ് 30കാരനായ ഈ ഡിഫൻഡർ ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്.
Kerala Blasters Strengthen Defence with the Addition of Juan Rodríguez Martínez
ജുവാൻ റോഡ്രിഗസ് മാർട്ടിനെസ് (ഇടത്)Source: PR/ KBFC
Published on

കൊച്ചി: 2025-26 സീസണിന് മുന്നോടിയായി സ്പാനിഷ് സെന്റർ ബാക്ക് ജുവാൻ റോഡ്രിഗസ് മാർട്ടിനെസിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്. സ്പെയിനിലെ പ്രൈമേര ഫെഡറേഷനിലെ സി.ഡി. ലുഗോയ്ക്ക് വേണ്ടി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചതിന് ശേഷമാണ് 30കാരനായ ഈ ഡിഫൻഡർ ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. സൂപ്പർ കപ്പിനായുള്ള ഒരുക്കങ്ങൾ ബ്ലാസ്റ്റേഴ്സ് ശക്തമാക്കുന്നതിനിടെ, മെഡിക്കൽ പരിശോധനകൾക്ക് വിധേയനായ ശേഷം ജുവാൻ ഗോവയിൽ പ്രീ-സീസൺ ക്യാമ്പിൽ ചേരും.

പ്രതിരോധത്തിലെ ആധിപത്യം, പന്തിലുള്ള നിയന്ത്രണ മികവ് എന്നിവയാൽ ശ്രദ്ധേയനാണ് ജുവാൻ. കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിരയ്ക്ക് ഈ സ്പാനിഷ് വന്മതിൽ ഒരു മുതൽക്കൂട്ടാകും എന്നുറപ്പാണ്. സ്പെയിനിലെ സെഡെയ്റ സ്വദേശിയായ ജുവാൻ തന്റെ നേതൃപാടവം, ടാക്റ്റിക്കൽ അച്ചടക്കം, സമ്മർദ്ദഘട്ടങ്ങളിൽ പോലും ശാന്തമായ പന്തടക്കം എന്നിവയാൽ പ്രശസ്തനാണ്.

Kerala Blasters Strengthen Defence with the Addition of Juan Rodríguez Martínez
വനിതാ ഏകദിന ലോകകപ്പ്: ഇന്ത്യയുടെ രക്ഷകയായി റിച്ച ഘോഷ്, ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ് തകർച്ച

റേസിങ് ഫെറോളിൻ്റെ യൂത്ത് അക്കാദമിയിലൂടെ വളർന്നുവന്ന ജുവാൻ പിന്നീട് സ്പോർട്ടിങ് ഗിജോൺ, ജിംനാസ്റ്റിക് ഡി ടരാഗോണ, സാൻ ഫെർണാണ്ടോ സി.ഡി, എസ്.ഡി. അമോറെബിയേറ്റ, അൽജെസിറാസ് സി.എഫ്, ഏറ്റവും ഒടുവിൽ സി.ഡി. ലുഗോ എന്നിവയുൾപ്പെടെ നിരവധി സ്പാനിഷ് ക്ലബ്ബുകൾക്കായി കളിച്ചു. തൻ്റെ പ്രൊഫഷണൽ കരിയറിൽ 200ലേറെ മത്സരങ്ങൾ കളിച്ച ഇദ്ദേഹം, സ്പെയിനിലെ ലീഗുകളിലുടനീളം സ്ഥിരതയുള്ളതും വിശ്വസനീയവുമായ പ്രതിരോധ താരമായാണ് അറിയപ്പെടുന്നത്.

കഴിഞ്ഞ സീസണിൽ സി.ഡി. ലുഗോയ്ക്ക് വേണ്ടി 36 മത്സരങ്ങളിൽ കളിച്ച ജുവാൻ, പ്രതിരോധത്തിലെ നേതൃത്വ മികവ്, ആകാശപ്പോരുകളിലെ ആധിപത്യം, സെറ്റ് പീസുകളിൽ നിന്ന് ഗോൾ നേടാനുള്ള മികവ് എന്നിവ കൊണ്ട് ലീഗിലെ മികച്ച പ്രതിരോധ നിരക്കാരിൽ ഒരാളായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

"കേരള ബ്ലാസ്റ്റേഴ്സുമായി ഈ പുതിയ അധ്യായം തുടങ്ങുന്നതിൽ ഞാൻ ആവേശത്തിലാണ്. കേരളത്തിലെ ഫുട്ബോൾ സംസ്കാരത്തെക്കുറിച്ച് ഞാൻ ഒരുപാട് കേട്ടു, ടീമിന് വേണ്ടി എൻ്റെ എല്ലാം നൽകാനും ഈ സീസണിൽ ടീമിൻ്റെ ലക്ഷ്യങ്ങൾ നേടാൻ സഹായിക്കാനും ഞാൻ പരിശ്രമിക്കും," എന്നായിരുന്നു ജുവാന്റെ പ്രതികരണം.

"ജുവാനെ ടീമിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഒരു ഡിഫൻഡർക്ക് വേണ്ട മനോഭാവവും കഴിവും ഒപ്പം സ്പെയിനിലെ ലീഗുകളിലെ വിപുലമായ അനുഭവ സമ്പത്തുമുള്ള കളിക്കാരനാണ് അദ്ദേഹം. അദ്ദേഹത്തിൻ്റെ നേതൃപാടവവും ശാന്തതയും ഞങ്ങളുടെ പ്രതിരോധ നിരയ്ക്ക് മുതൽക്കൂട്ടാകും," ക്ലബ്ബ് സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പറഞ്ഞു.

Kerala Blasters Strengthen Defence with the Addition of Juan Rodríguez Martínez
താങ്ക് യൂ, മരണമാസ്സാണ് റിച്ച! സെഞ്ച്വറിയോളം വരും ഈ 94 റൺസ് പ്രകടനം!

"ജുവാൻ റോഡ്രിഗസിനെ ഞങ്ങളോടൊപ്പം ലഭിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്. പരിശീലക സംഘത്തിനും സ്റ്റാഫിനും ടീമിലെത്തിക്കാൻ താൽപ്പര്യമുണ്ടായിരുന്ന ഒരു താരമാണ് അദ്ദേഹം. ശക്തമായ പ്രതിരോധമാണ് ഏതൊരു മികച്ച ടീമിൻ്റെയും അടിത്തറ, ജുവാൻ്റെ അനുഭവപരിചയവും നേതൃത്വപാടവവും ആദ്യ ദിനം മുതൽ ഞങ്ങളുടെ പ്രതിരോധനിരയെ ശക്തിപ്പെടുത്താനും ഈ സീസണിൽ നിർണായക സ്വാധീനം ചെലുത്താനും സഹായിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു," കേരള ബ്ലാസ്റ്റേഴ്സ് സിഇഒ അഭിക് ചാറ്റർജി കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com