യുവേഫ നേഷൻസ് ലീഗ് സെമി: ഫ്രഞ്ച് പടയ്ക്ക് ഇന്ന് സ്പാനിഷ് വെല്ലുവിളി

രണ്ടാം സെമിയിൽ കിലിയൻ എംബാപ്പെയുടെ ഫ്രാൻസും അൽവാരോ മൊറാറ്റ നയിക്കുന്ന സ്പെയിനുമാണ് ഏറ്റുമുട്ടുന്നത്. വ്യാഴാഴ്ച രാത്രി 12.30നാണ് ആവേശപ്പോരാട്ടം.
കിലിയൻ എംബാപ്പെ നയിക്കുന്ന ഫ്രാൻസും, വണ്ടർ കിഡ് ലാമിനെ യമാലിൻ്റെ ചുറുചുറുക്കിനൊപ്പം ചുവടുവെക്കുന്ന സ്പെയിനുമാണ് രണ്ടാം സെമിയിൽ ഏറ്റുമുട്ടുക.
രണ്ടാം സെമിയിൽ കിലിയൻ എംബാപ്പെയുടെ ഫ്രാൻസും അൽവാരോ മൊറാറ്റ നയിക്കുന്ന സ്പെയിനുമാണ് ഏറ്റുമുട്ടുന്നത്.Source: X/ UEFA Nations League DE
Published on

യുവേഫ നേഷൻസ് ലീഗിലെ ഈ വർഷത്തെ ഫൈനലിൽ പോർച്ചുഗലിൻ്റെ എതിരാളികളെ ഇന്നറിയാം. രണ്ടാം സെമിയിൽ കിലിയൻ എംബാപ്പെയുടെ ഫ്രാൻസും അൽവാരോ മൊറാറ്റ നയിക്കുന്ന സ്പെയിനുമാണ് ഏറ്റുമുട്ടുന്നത്. വ്യാഴാഴ്ച രാത്രി 12.30നാണ് ആവേശപ്പോരാട്ടം.

ജർമനിയിലെ സ്റ്റട്ട്‌ഗാർട്ടിൻ്റെ ഹോംഗ്രൗണ്ടായ MHP അരീനയിൽ വെച്ചാണ് ഇന്ന് രാത്രി രണ്ടാം സെമി ഫൈനൽ അരങ്ങേറുക. കിലിയൻ എംബാപ്പെ നയിക്കുന്ന ഫ്രാൻസും, വണ്ടർ കിഡ് ലാമിനെ യമാലിൻ്റെ ചുറുചുറുക്കിനൊപ്പം ചുവടുവെക്കുന്ന സ്പെയിനും ഏറ്റുമുട്ടുമ്പോൾ മത്സരത്തിൽ തീപാറുമെന്നുറപ്പാണ്.

കലാശപ്പോരിന് ടിക്കറ്റെടുക്കാൻ ചെമ്പട

ലൂയിസ് ഡി ലാ ഫ്യൂണ്ടെ എന്ന പരിശീലകന് കീഴിൽ മികച്ച ഫോമിലാണ് സ്പാനിഷ് പടയുള്ളത്. എക്കാലത്തും പ്രതിരോധവും ആക്രമണവും ഒന്നിനൊന്ന് മെച്ചപ്പെടുത്തിയാണ് സ്പാനിഷ് ആർമി കളത്തിലെത്താറുള്ളത്. ഇക്കുറിയും യുവത്വത്തിനും പരിചയസമ്പത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന ടീമിനെയാണ് സ്പെയിൻ കളത്തിലിറക്കിയത്.

32കാരനായ നായകൻ അൽവാരോ മൊറാറ്റയും 31കാരൻ അയോസെ പെരസുമാണ് ടീമിലെ സീനിയേഴ്സ്. മറ്റുള്ളവരെല്ലാം മുപ്പതിലും അതിന് താഴെയുമൊക്കെ പ്രായമുള്ളവരാണ്. 17കാരനായ ലാമിൻ യമാൽ, 21കാരൻ സാമു, 25കാരൻ ഫെറാൻ ടോറസ്, 27കാരൻ ഡാനി ഓൾമോ എന്നിവർ കൂടിയാകുന്നതോടെ ചെമ്പട എത്തുന്നത് പതിവ് പോലെ കിരീടത്തിൽ കണ്ണുവെച്ചാണ്.

കിലിയൻ എംബാപ്പെ നയിക്കുന്ന ഫ്രാൻസും, വണ്ടർ കിഡ് ലാമിനെ യമാലിൻ്റെ ചുറുചുറുക്കിനൊപ്പം ചുവടുവെക്കുന്ന സ്പെയിനുമാണ് രണ്ടാം സെമിയിൽ ഏറ്റുമുട്ടുക.
UEFA Nations League | റൊണാള്‍ഡോ എന്ന അത്ഭുതം; ജര്‍മനിയെ തകര്‍ത്ത് പോര്‍ച്ചുഗല്‍ ഫൈനലില്‍

വല്യേട്ടന്മാരായ ഫാബിയൻ റൂയിസും മൈക്കൽ ഒയർസബാലും മൈക്കൽ മെറിനോയും നയിക്കുന്ന മധ്യനിരയിലേക്ക്, ചെറുപ്പക്കാരായ പെഡ്രിയും നിക്കോ വില്യംസും കൂടിയെത്തുന്നതോടെ ടീമിന് മൂർച്ചയേറും. പൗ കുബാർസിയും മാർക്ക് കുക്കുറെല്ലയും റൗൾ അസെൻസിയോയും ചേരുന്ന പ്രതിരോധ മതിലും അതിശക്തമാണ്. സ്പാനിഷ് ഗോൾവലയ്ക്ക് കീഴെ ഉരുക്കുമുഷ്ടികളുമായി ഡേവിഡ് റായയും അലെക്സ് റെമിറോയും വലകാക്കാനുണ്ട്.

നേഷൻസ് ലീഗിൽ കളിച്ച കഴിഞ്ഞ 8 മത്സരങ്ങളിലും തോൽവിയറിയാതെയാണ് ചെമ്പടയുടെ വരവ്. അഞ്ച് ജയവും മൂന്ന് സമനിലയുമാണ് സ്പെയിനിൻ്റെ സമ്പാദ്യം. 18 ഗോളുകൾ അടിച്ചുകൂട്ടിയപ്പോൾ 9 എണ്ണം മാത്രമാണ് വഴങ്ങിയത്. മൂന്ന് ക്ലീൻ ഷീറ്റുകളും നേടാനായിട്ടുണ്ട്.

uefa nations league semi final, Spain vs France
എംബാപ്പെയും യമാലും അന്താരാഷ്ട്ര മത്സരത്തിനിടെ (ഫയൽ ചിത്രം)Source: X/ UEFA Nations League DE

ഫ്രാൻസിന് കപ്പടിച്ചേ പറ്റൂ!

സ്പെയിനിനെതിരായ യുവേഫ നേഷൻസ് ലീഗ് സെമി ഫൈനൽ പോരാട്ടത്തിനുള്ള ഫ്രഞ്ച് ടീം അതിശക്തമാണ്. റയൽ മാഡ്രിഡ് താരങ്ങളായ കിലിയൻ എംബാപ്പെയും ഔറേലിയൻ ചൗമേനിയും നയിക്കുന്ന ടീം മികച്ച ഫോമിലുമാണ്. ടീമിന്റെ ക്യാപ്റ്റനും സ്ട്രൈക്കറുമായ എംബാപ്പെയുടെ ഗോളടി മികവ് നേഷൻസ് ലീഗിലും തുടരുമെന്ന പ്രത്യാശയിലാണ് ഫ്രഞ്ച് ക്യാമ്പ്. ദെഷാംപ്സിന്റെ മിഡ്ഫീൽഡ് റൊട്ടേഷനിൽ ചൗമേനി സുപ്രധാന താരമാണ്.

കളിച്ച എട്ടിൽ അഞ്ച് ജയവും ഒരു സമനിലയും രണ്ട് തോൽവികളും സഹിതമാണ് അവസാന നാലിലേക്ക് ഫ്രാൻസ് എത്തുന്നത്. ടൂർണമെൻ്റിൽ ഇതേവരെ 14 ഗോളുകൾ വഴങ്ങിയ മുൻ ലോക ചാംപ്യൻമാർ, 8 ഗോളുകൾ വഴങ്ങുകയും ചെയ്തു. മൂന്ന് മത്സരങ്ങളിൽ ക്ലീൻ ഷീറ്റുകളും നേടി.

കിലിയൻ എംബാപ്പെ നയിക്കുന്ന ഫ്രാൻസും, വണ്ടർ കിഡ് ലാമിനെ യമാലിൻ്റെ ചുറുചുറുക്കിനൊപ്പം ചുവടുവെക്കുന്ന സ്പെയിനുമാണ് രണ്ടാം സെമിയിൽ ഏറ്റുമുട്ടുക.
യുവേഫ നേഷൻസ് ലീഗ്: കിരീട സാധ്യത കൂടുതൽ ആർക്ക്?

പിഎസ്‌ജി താരങ്ങളായ ഔസ്മാൻ ഡെംബെലെ, ഡെസിരെ ഡൗ, ബ്രാഡ്‌ലി ബാർകോള എന്നിവരോടൊപ്പം റാൻഡൽ കോലോ മുവാനി (യുവൻ്റസ്), മൈക്കൽ ഒലിസ് (ബയേൺ മ്യൂണിക്), മാർക്കസ് തുറാം (ഇൻ്റർമിലാൻ), റയാൻ ചെർക്കി (ലിയോൺ) എന്നിവരും മുന്നേറ്റനിരയിൽ ആക്രമണത്തിന് കോപ്പുകൂട്ടും.

ചൗമേനിക്ക് പുറമെ മധ്യനിരയിൽ കളിമെനയാൻ പ്രാപ്തരായ മാറ്റോ ഗ്വെൻഡൂസി (ലാസിയോ), മനു കോനെ (റോമ ), അഡ്രിയൻ റാബിയോട്ട് (മാർസെയിൽ), വാറൻ സയർ-എമറി (പിഎസ്‌ജി) എന്നിവരുണ്ട്. എസി മിലാൻ ഗോൾകീപ്പറായ മൈക്ക് മൈഗ്നാൻ, ലില്ലെയുടെ ലൂക്കാസ് ഷെവലിയർ, റെന്നസിൻ്റെ ബ്രൈസ് സാംബ എന്നിവരും ഗോൾവല കാക്കാനുണ്ട്. പ്രതിരോധക്കോട്ട കെട്ടാൻ ഇബ്രാഹിമ കൊണാറ്റെ, ബെഞ്ചമിൻ പവാർഡ്, തിയോ ഹെർണാണ്ടസ്, ലൂക്കാസ് ഹെർണാണ്ടസ്, ക്ലെമൻ്റ് ലെങ്‌ലെറ്റ്, പിയറി കലുലു തുടങ്ങിയ പ്രമുഖരുമുണ്ട്.

കിലിയൻ എംബാപ്പെ നയിക്കുന്ന ഫ്രാൻസും, വണ്ടർ കിഡ് ലാമിനെ യമാലിൻ്റെ ചുറുചുറുക്കിനൊപ്പം ചുവടുവെക്കുന്ന സ്പെയിനുമാണ് രണ്ടാം സെമിയിൽ ഏറ്റുമുട്ടുക.
VIDEO | വീണ്ടും മെസ്സി മാജിക്, കണ്ണഞ്ചിപ്പിക്കുന്ന ഫ്രീകിക്ക് ഗോളുമായി GOAT; ഒപ്പം ചരിത്രനേട്ടവും!

Related Stories

No stories found.
News Malayalam 24x7
newsmalayalam.com