പാരിസില്‍ ഇന്ത്യയ്ക്ക് ഇന്ന് നിര്‍ണായക ദിനം; മെഡല്‍ ഉറപ്പിക്കാന്‍ ലക്ഷ്യയും ലോവ്ലിനയും

ഹോക്കിയില്‍ ബ്രിട്ടനെ പരാജയപ്പെടുത്തി സെമി ബെര്‍ത്ത് ഉറപ്പിക്കാനാണ് ഇന്ത്യ ഇന്നിറങ്ങുന്നത്
ലോവ്‌ലിന ബോർഗോഹെയ്ന്‍, ലക്ഷ്യ സെന്‍
ലോവ്‌ലിന ബോർഗോഹെയ്ന്‍, ലക്ഷ്യ സെന്‍
Published on

പാരിസ് ഒളിംപിക്സില്‍ ഇന്ത്യയ്ക്ക് ഇന്ന് സൂപ്പര്‍ സണ്‍ഡേ. ബാഡ്‌മിന്‍റണ്‍ സിംഗിള്‍സില്‍ സെമി ഫൈനല്‍ പോരാട്ടത്തിനിറങ്ങുന്ന ലക്ഷ്യ സെന്നിലേക്കാണ് എല്ലാവരുടെയും കണ്ണുകള്‍. ഫൈനലിലേക്ക് യോഗ്യത നേടാനായാല്‍, ഇന്ത്യയുടെ ആദ്യ സ്വര്‍ണമോ വെള്ളിയോ ലക്ഷ്യയിലൂടെ നേടാനാകും. ഡെന്‍മാര്‍ക്കിന്‍റെ വിക്ടര്‍ ആക്സെല്‍സനാണ് ലക്ഷ്യ സെന്നിന്‍റെ സെമിയിലെ എതിരാളി.

ഹോക്കിയില്‍ ബ്രിട്ടനെ പരാജയപ്പെടുത്തി സെമി ബെര്‍ത്ത് ഉറപ്പിക്കാനാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ബോക്സര്‍ ലോവ്‌ലിന ബോർഗോഹെയ്ന് മെഡല്‍ ഉറപ്പിക്കാന്‍ ഇനി ഒരു ജയം കൂടി മാത്രം മതി. പുരുഷന്മാരുടെ 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ വിജയ് വീര്‍ സിദ്ധുവും അനീഷും മത്സരിക്കുന്നതിനാല്‍ ഷൂട്ടിങ് റേഞ്ചില്‍ നിന്നുള്ള ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ അവസാനിച്ചിട്ടില്ല.

ഇന്ത്യയുടെ ഇന്നത്തെ പ്രധാന ഇവന്‍റുകള്‍

അത്‌ലറ്റിക്‌സ്

വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസ് റൗണ്ട് 1
പരുൾ ചൗധരി - ഉച്ചയ്ക്ക് 1:35

പുരുഷന്മാരുടെ ലോംഗ് ജമ്പ് യോഗ്യത

ജെസ്വിൻ ആൽഡ്രിൻ - ഉച്ചയ്ക്ക് 2:30

ബാഡ്മിൻ്റൺ

പുരുഷ സിംഗിൾസ് സെമി ഫൈനൽ
ലക്ഷ്യ സെൻ vs വിക്ടർ ആക്‌സൽസെൻ (ഡെൻമാർക്ക്) - 3:30 pm

ബോക്‌സിംഗ്

വനിതകളുടെ 75 കിലോ ക്വാർട്ടർ ഫൈനൽ
ലോവ്‌ലിന ബോർഗോഹെയ്‌നും ചൈനയുടെ ലി ക്വിയാനും - ഉച്ചയ്ക്ക് 3:02

ഗോള്‍ഫ് 

പുരുഷന്മാരുടെ വ്യക്തിഗത സ്ട്രോക്ക്പ്ലേ-റൗണ്ട് 4
ശുഭങ്കർ ശർമ്മയും ഗഗൻജീത് ഭുള്ളറും - ഉച്ചയ്ക്ക് 12.30

ഹോക്കി

പുരുഷന്മാരുടെ ക്വാർട്ടർ ഫൈനൽ
ഇന്ത്യ vs ഗ്രേറ്റ് ബ്രിട്ടൻ - ഉച്ചയ്ക്ക് 1:30

സെയിലിംഗ്

പുരുഷന്മാരുടെ ഡിങ്കി റേസ് 7, 8
വിഷ്ണു ശരവണൻ - 3:35 pm

വനിതകളുടെ ഡിങ്കി റേസ് 7, 8
നേത്ര കുമനൻ - വൈകീട്ട് 6.05

ഷൂട്ടിംഗ്

25 മീറ്റർ റാപ്പിഡ് ഫയർ പിസ്റ്റൾ പുരുഷന്മാരുടെ യോഗ്യതാ
ഘട്ടം 1 - വിജയ്വീർ സിദ്ധു, അനീഷ് - 12:30 PM
സ്റ്റേജ് 2 - 4:30 PM

സ്‌കീറ്റ് വനിതാ യോഗ്യതാ ദിനം 2

മഹേഷ്വായി ചൗഹാൻ, റൈസ ധില്ലൺ - ഉച്ചയ്ക്ക് 1 മണി

സ്‌കീറ്റ് വനിതാ ഫൈനൽ (യോഗ്യതയുണ്ടെങ്കിൽ) - വൈകിട്ട് 7

Related Stories

No stories found.
News Malayalam 24x7
newsmalayalam.com