ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് നിരാശ; പുരുഷ ടീം അർജൻ്റീനയോട് പരാജയപ്പെട്ടു

ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ അർജന്‍റീനയോട് 2-5 എന്ന സ്കോറിനാണ് ഇന്ത്യ പരാജയപ്പെട്ടത്.
India out of Hockey World Cup
ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് നിരാശ
Published on
Updated on

ആസ്‌റ്റൽവീൻ: ഹോക്കി ലോകകപ്പിൽ ഇന്ത്യൻ പുരുഷ ടീമും സെമിയിലെത്താതെ പുറത്തായി. നിർണായക മത്സരത്തിൽ അർജൻ്റീനയോട് 5-3നാണ് തോറ്റത്. സുഖ്ജീത് സിങും ഹാർദിക് സിങുമാണ് ഇന്ത്യയ്ക്കായി ​ഗോൾ നേടിയത്.

ജോക്വിൻ ടൊസ്‌കാനി അർജൻ്റീനക്കായി ഇരട്ട ഗോളടിച്ചു. സെമിയിലെത്തണമെങ്കിൽ ഇന്ത്യയ്ക്ക് രണ്ട്‌ ഗോളിനെങ്കിലും ജയിക്കേണ്ടിയിരുന്നു. ഇന്ത്യ വനിതാ ടീമും സെമിയിലെത്താതെ പുറത്തായിരുന്നു. അവസാന മത്സരത്തിൽ ഓസ്‌ട്രേലിയ സമനിലയിൽ പിരിയുകയായിരുന്നു.

India out of Hockey World Cup
കേരള ക്രിക്കറ്റ് ലീഗ്: ട്രിവാൻഡ്രം റോയല്‍സിനെ 11 റണ്‍സിന് വീഴ്ത്തി ഏരീസ് കൊല്ലം സെയിലേഴ്സ്

രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ നെതർലൻഡ്‌സിനോട് 1-3 ന് പരാജയപ്പെട്ടതോടെ ഇന്ത്യ പൂൾ ഇ-യിൽ പോയിൻ്റൊന്നുമില്ലാതെ അവസാന സ്ഥാനത്തായിരുന്നു. ഗോൾ വ്യത്യാസത്തിൽ ഏറെ പിന്നിലായ ഇന്ത്യക്ക് സെമിയിലെത്താൻ അർജന്‍റീനയ്‌ക്കെതിരെ വലിയ ജയവും പൂളിലെ മറ്റ് മത്സരങ്ങളിലെ അനുകൂല വിജയവും ആവശ്യമായിരുന്നു.

India out of Hockey World Cup
തോറ്റാലും ചരിത്രനേട്ടം; ലോക ബാഡ്‌മിൻ്റൺ ചാംപ്യൻഷിപ്പിൽ ഇന്ത്യൻ സഖ്യത്തിന് നിരാശ
News Malayalam 24x7
newsmalayalam.com