കരുത്തറിയിക്കാൻ വനിതകൾ; 2028 ലെ ഒളിംപിക്സ് യോഗ്യത നേടി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം

ഐസിസി പുതുതായി പ്രഖ്യാപിച്ച ഒളിംപിക്സ് യോഗ്യതാ മാനദണ്ഡങ്ങളിലൂടെയാണ് ഇന്ത്യ നേട്ടം കൈവരിച്ചത്.
Indian women's cricket team qualifies for 2028 Olympics
2028 ലെ ഒളിംപിക്സ് യോഗ്യത നേടി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം
Published on
Updated on

ലൊസാഞ്ചലസ്: 2028ലെ ഒളിംപിക്സിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം യോഗ്യത നേടി. ട്വൻ്റി-20 ലോകകപ്പ് ഗ്രൂപ്പ് എയിലെ മത്സരത്തിൽ ഓസ്ട്രേലിയയോട് ആറ് വിക്കറ്റിന് പരാജയപ്പെട്ട് പുറത്ത് പോയിരുന്നു. ഇതിന് പിന്നാലെയാണ് ടീം യോഗ്യത നേടിയിരിക്കുന്നത്.

ഐസിസി പുതുതായി പ്രഖ്യാപിച്ച ഒളിംപിക്സ് യോഗ്യതാ മാനദണ്ഡങ്ങളിലൂടെയാണ് ഇന്ത്യ നേട്ടം കൈവരിച്ചത്. നീണ്ട 128 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒളിംപിക്സിലേക്ക് ക്രിക്കറ്റ് തിരിച്ചെത്തുന്നത്.

Indian women's cricket team qualifies for 2028 Olympics
ലോകകപ്പ് റൗണ്ട് ഓഫ് 32വിലെ ടീമുകൾ ഏതൊക്കെ? സമ്പൂർണ നോക്കൗട്ട് ഷെഡ്യൂൾ അറിയാം

2028 ലൊസാഞ്ചലസ് ഒളിംപിക്സിലെ പുരുഷ-വനിതാ ടി20 മത്സരങ്ങളിൽ ആറ് ടീമുകൾ വീതമായിരിക്കും പങ്കെടുക്കുകയെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ഇന്ന് സ്ഥിരീകരിച്ചു. ഏഷ്യയിലെ ഏറ്റവും മികച്ച സ്ഥാനത്തെത്തിയ ടീം എന്ന നിലയിലാണ് ഇന്ത്യ ഒളിംപിക്സ് യോഗ്യത ഉറപ്പാക്കിയത്.

മികച്ച പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, ഓഷ്യാനിയ എന്നീ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള ഏറ്റവും ഉയർന്ന റാങ്കിലുള്ള ഓരോ ടീമുകൾക്ക് ഒളിംപിക്സിലേക്ക് നേരിട്ട് യോഗ്യത ലഭിക്കുന്ന രീതിയിലാണ് ഈ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. ഇതിലൂടെ ഓരോ ഭൂഖണ്ഡത്തിൽ നിന്നും ഒരു പ്രതിനിധിക്ക് മാത്രമേ അവസരം ലഭിക്കൂ. തകർപ്പൻ പ്രകടനത്തോടെ ഓസ്‌ട്രേലിയ, ഗ്രേറ്റ് ബ്രിട്ടൻ (ഇംഗ്ലണ്ട്), ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകൾ ഒളിംപിക്സിൽ യോഗ്യത നേടിയിട്ടുണ്ട്.

Indian women's cricket team qualifies for 2028 Olympics
വൈഭവിന് എന്തുകൊണ്ട് അവസരം നല്‍കിയില്ല? കാരണം പറഞ്ഞ് ശ്രേയസ് അയ്യര്‍
News Malayalam 24x7
newsmalayalam.com