സൗഹൃദ ഫുട്‌ബോള്‍ മത്സരം; കിവികളോട് വീണ്ടും തോറ്റ് ഇന്ത്യ

3- 0നാണ് ഇന്ത്യയുടെ തോല്‍വി
സൗഹൃദ ഫുട്‌ബോള്‍ മത്സരം; കിവികളോട് വീണ്ടും തോറ്റ് ഇന്ത്യ
Published on: 
Updated on: 

ക്രൈസ്റ്റ്ചര്‍ച്ച് : ന്യൂസിലാന്‍ഡിനെതിരായ അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ത്യക്ക് വീണ്ടും തോല്‍വി. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് രണ്ടാം മത്സരത്തില്‍ ഇന്ത്യന്‍ ടീം തോറ്റത്. കഴിഞ്ഞ ദിവസം നടന്ന ഒന്നാം മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ ടീം തോറ്റമ്പിയത്.

ആദ്യ പകുതിയില്‍ തന്നെ മൂന്ന് ഗോളുകള്‍ നേടിയ ന്യൂസിലാന്‍ഡ് ഇന്ത്യയെ വീണ്ടും നാണം കെടുത്തുമെന്ന് തോന്നിപ്പിച്ചു. എന്നാല്‍, രണ്ടാം പകുതിയുടെ തുടക്കത്തില്‍ പകരക്കാരനായെത്തിയ ഗോള്‍കീപ്പര്‍ ഹൃത്വിക് തിവാരിയുടെ മാസ്മരിക പ്രകടനമാണ് ഇന്ത്യയെ വീണ്ടുമൊരു നാണംകെട്ട തോല്‍വിയില്‍ നിന്ന് രക്ഷപ്പെടുത്തിയത്.

സൗഹൃദ ഫുട്‌ബോള്‍ മത്സരം; കിവികളോട് വീണ്ടും തോറ്റ് ഇന്ത്യ
അഭിനയം, ടിവി ഷോ പ്രൊഡക്ഷൻ, സുഹൃദ്‌സംഗമം, ഫാമിലി ട്രിപ്പ്; ഒഴിവ് വേളകൾ ആനന്ദകരമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ

ഫിന്‍ സര്‍മന്‍ (22), ജെയിംസ് മക്ഗാരി (40), ക്രിസ് വൂഡ് (42) എന്നിവരാണ് ഫിഫ റാങ്കിങില്‍ 88ാം സ്ഥാനക്കാരായ കിവികള്‍ക്ക് വേണ്ടി വലകുലുക്കിയത്.