"അല്‍-നസറില്‍ വെച്ച് കരിയര്‍ അവസാനിപ്പിക്കുമെന്ന് ക്രിസ്റ്റ്യാനോ പറഞ്ഞിട്ടുണ്ട്''; പോര്‍ച്ചുഗലിന്റെ പുതിയ പരിശീലകന്‍

താരം തയ്യാറാണെങ്കില്‍ തുടര്‍ന്നും ടീമിലേക്ക് വിളിക്കുമെന്ന് ജോര്‍ജ് ജീസസ്
"അല്‍-നസറില്‍ വെച്ച് കരിയര്‍ അവസാനിപ്പിക്കുമെന്ന് ക്രിസ്റ്റ്യാനോ പറഞ്ഞിട്ടുണ്ട്''; പോര്‍ച്ചുഗലിന്റെ പുതിയ പരിശീലകന്‍
Published on
Updated on

പരിശീലകനായി റോബര്‍ട്ടോ മാര്‍ട്ടിനസിന് പകരാക്കാരനെ നിശ്ചിയിച്ച് പോര്‍ച്ചുഗല്‍ ദേശീയ ടീം. ജോര്‍ജ് ജീസസ് ആണ് ദേശീയ ടീമിന്റെ പുതിയ പരിശീലകന്‍. കഴിഞ്ഞ ദിവസമാണ് മാര്‍ട്ടിനെസുമായുള്ള കരാര്‍ അവസാനിച്ചതായി പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഫെഡറേഷന്‍ സ്ഥിരീകരിച്ചത്.

ഫിഫ ലോകകപ്പ് 2026-ന്റെ പ്രീ-ക്വാര്‍ട്ടറില്‍ സ്പെയിനിനോട് 1-0 ന് തോറ്റ് പോര്‍ച്ചുഗല്‍ പുറത്തായതിന് പിന്നാലെയായിരുന്നു പ്രഖ്യാപനം. ഇതിനു ശേഷമാണ് ജോര്‍ജ് ജീസസിനെ പരിശീലകനായി നിയമിച്ചത്.

"അല്‍-നസറില്‍ വെച്ച് കരിയര്‍ അവസാനിപ്പിക്കുമെന്ന് ക്രിസ്റ്റ്യാനോ പറഞ്ഞിട്ടുണ്ട്''; പോര്‍ച്ചുഗലിന്റെ പുതിയ പരിശീലകന്‍
ഈജിപ്തിനെതിരെ മെസ്സി പെനാല്‍റ്റി മിസ്സാക്കി; പരിഹസിച്ചതിന് ബംഗ്ലാദേശില്‍ യുവാവിനെ തല്ലിക്കൊന്നു !

ദേശീയ ടീമില്‍ ക്രിസ്റ്റ്യാനോ ഉണ്ടാകുമോ എന്നാണ് ആരാധകരുടേയും ഫുട്‌ബോള്‍ പ്രേമികളുടെയും പ്രധാന ചോദ്യം. ചുമതലയേറ്റെടുത്തതിനു പിന്നാലെ ജീസസ് നേരിട്ടതും ഇതേ ചോദ്യം തന്നെ. താരം തയ്യാറാണെങ്കില്‍ തുടര്‍ന്നും ടീമിലേക്ക് വിളിക്കുമെന്ന് ജോര്‍ജ് ജീസസ് വ്യക്തമാക്കി.

റൊണാള്‍ഡോ കളി തുടരുകയും ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാനുള്ള ഫിറ്റ്നസ് നിലനിര്‍ത്തുകയും ചെയ്യുന്നിടത്തോളം കാലം അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തും എന്നാണായിരുന്നു ജീസസിന്റെ പ്രതികരണം. പക്ഷെ, അതിന് ചില പരിധികള്‍ ഉണ്ടെന്നും ദേശീയ ടീമിന് ഏറ്റവും അനുയോജ്യമെന്ന് താന്‍ കരുതുന്ന നിബന്ധനകളുടെ അടിസ്ഥാനത്തിലായിരിക്കുമെന്നും അദ്ദേഹം അടിവരയിട്ട് പറഞ്ഞു.

"അല്‍-നസറില്‍ വെച്ച് കരിയര്‍ അവസാനിപ്പിക്കുമെന്ന് ക്രിസ്റ്റ്യാനോ പറഞ്ഞിട്ടുണ്ട്''; പോര്‍ച്ചുഗലിന്റെ പുതിയ പരിശീലകന്‍
കപ്പടിക്കാൻ ഫ്രാൻസിനെ കണ്ട് പഠിക്കാം; ദെഷാംപ്സ് തീർക്കുന്ന 'ഫ്രഞ്ച് വിസ്മയം'

ചുമതലയേറ്റെടുത്തെങ്കിലും റൊണാള്‍ഡോയോട് ഇതുവരെ സംസാരിച്ചിട്ടില്ലെന്നും മാധ്യമങ്ങളോട് ജീസസ് പറഞ്ഞു.

''ഞാന്‍ അദ്ദേഹവുമായി ഇതുവരെ സംസാരിച്ചിട്ടില്ല. ദേശീയ ടീമിന് അദ്ദേഹം ഒരിക്കലും പ്രശ്‌നമാകില്ല. ദേശീയ ടീമിന് മാത്രമല്ല, എനിക്കും''- ജീസസ് വിശദീകരിച്ചു.

''പോര്‍ച്ചുഗീസ് ഫുട്‌ബോളിന്റെയും ദേശീയ ടീമിന്റെയും അടയാളമാണ് ക്രിസ്റ്റിയാനോ. അത് ചരിത്ര പുസ്‌കത്തതില്‍ എഴുതപ്പെട്ടതാണ്.''

''കരിയറിനെ കുറിച്ചും ഭാവിയെ കുറിച്ചും എന്താണ് ആഗ്രഹിക്കുന്നത് എന്ന് അദ്ദേഹവുമായി സംസാരിക്കും''.

കഴിഞ്ഞ മെയ് മാസത്തില്‍ അല്‍-നസര്‍ ക്ലബിനെ സൗദി പ്രോ ലീഗ് കിരീടത്തിലേക്ക് നയിച്ചതിന് ശേഷം പടിയിറങ്ങുന്നത് വരെ റൊണാള്‍ഡോയെ ജീസസ് അവിടെ പരിശീലിപ്പിച്ചിരുന്നു.

''ഒരു വര്‍ഷം അദ്ദേഹത്തിനൊപ്പം ജോലി ചെയ്തയാളാണ് ഞാന്‍. അതിനാല്‍ തന്നെ, അല്‍-നസറിനൊപ്പം തുടരണമെന്ന് ക്രിസ്റ്റ്യാനോ ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്കറിയാം''.

അല്‍-നസറില്‍ വെച്ചായിരിക്കും കരിയര്‍ അവസാനിപ്പിക്കുക എന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ടെന്നും പോര്‍ച്ചുഗലിന്റെ പുതിയ പരിശീലകന്‍ പറഞ്ഞു.

2030 ലോകകപ്പ് വരെയാണ് ജോര്‍ജ് ജീസസ് പോര്‍ച്ചുഗല്‍ ടീമുമായി കരാര്‍ നിശ്ചയിച്ചിരിക്കുന്നത്.

News Malayalam 24x7
newsmalayalam.com