

ഫോർമുല വൺ ആവേശപ്പോരിനൊടുവിൽ മക്‌ലരൻ്റെ ലാൻഡോ നോറിസിന് ആദ്യ കിരീടം. നിലവിലെ ചാംപ്യൻ വെഴ്സ്റ്റാപ്പനെ വെറും രണ്ട് പോയിൻ്റിന് പിന്തള്ളിയാണ് ലാൻഡോ നോറിസ് ഫോർമുല വൺ കിരീടം ഉറപ്പിച്ചത്. അബുദാബി ഗ്രാൻപീയിൽ മൂന്നാം സ്ഥാനത്തെത്തിയാണ് നോറിസ് ചാംപ്യനായത്.
സമീപകാലത്തൊന്നും ഫോർമുല വണ്ണിൽ കണ്ടിട്ടില്ലാത്ത തരത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് ഇത്തവണ കാണികൾ സാക്ഷ്യം വഹിച്ചത്. 2008ന് ശേഷം നേട്ടത്തിലെത്തുന്ന ആദ്യ മക്ലാരൻ ഡ്രൈവർ കൂടിയാണ് നോറിസ്.നിലവിലെ ചാംപ്യൻ മാക്സ് വെസ്റ്റപ്പനായിരുന്നു അബുദാബിയിൽ ചാംപ്യൻ പട്ടം കരസ്ഥമാക്കിയത്.
ഫോർമുല വണ്ണിൻ്റെ 75 വർഷത്തെ ചരിത്രത്തിൽ കിരീടം നേടുന്ന മുപ്പത്തിയഞ്ചാമത്തെ ഡ്രൈവറാണ് ബ്രിട്ടീഷ് താരമായ ലാൻഡോ നോറിസ്. രണ്ടാം സ്ഥാനത്തെത്തിയ വെഴ്സ്റ്റാപ്പനാകട്ടെ 8 മത്സരങ്ങളിൽ ജയിച്ചെങ്കിലും തുടക്കത്തിലെയുണ്ടായ പിഴവുകളാണ് തിരിച്ചടിയായത്.മൂന്നാം സ്ഥാനത്ത് മക്‌ലാരൻ്റെ തന്നെ പിയസ്ട്രിയാണ്. 883 പോയിൻ്റുമായി മക്‌ലാരൻ കൺസ്ട്രക്ടേഴ്‌സ് കിരീടവും സ്വന്തമാക്കി.