
വിംബിൾഡൺ ടെന്നീസ് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ സൂപ്പർ താരങ്ങൾ ഇന്ന് കളത്തിൽ. നൊവാക് ജോക്കോവിച്ചും യാനിക് സിന്നറും ഇന്നിറങ്ങുന്നത്. ജോക്കോവിന് ഇറ്റാലിയൻ താരം ഫ്ലാവിയോ കോബോല്ലിയാണ് എതിരാളി. യാനിക് സിന്നർ അമേരിക്കൻ താരം ബെൻ ഷെൽട്ടനെ നേരിടും.
24 ഗ്രാന്‍ഡ് സ്ലാമുകളുള്ള ഏക പുരുഷ താരമായ സെര്‍ബിയന്‍ ഇതിഹാസം നൊവാക് ജോക്കോവിച് പ്രീ ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയുടെ അലക്‌സ് ഡി മിനൗറിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്ത്തി. ആദ്യ സെറ്റ് കൈവിട്ട ശേഷം ജോക്കോ ഉജ്ജ്വലമായി തിരിച്ചടിക്കുകയായിരുന്നു. സ്‌കോര്‍: 1-6, 6-4, 6-4, 6-4.
അതേസമയം, ലോക ഒന്നാം നമ്പര്‍ താരം ഇറ്റലിയുടെ യാന്നിക് സിന്നര്‍ ക്വാര്‍ട്ടറിലേക്ക് അത്ഭുതകരമായാണ് യോഗ്യത നേടിയത്. പ്രീ ക്വാര്‍ട്ടറില്‍ ആദ്യ രണ്ട് സെറ്റുകള്‍ നഷ്ടപ്പെട്ട് പുറത്താകുന്നതിന്റെ വക്കിലെത്തിയതാണ് സ്സിന്നർ. എതിരാളിയായ ബള്‍ഗേറിയയുടെ ഗ്രിഗോര്‍ ദിമിത്രോവ് ആദ്യ രണ്ട് സെറ്റ് ജയിച്ച് മുന്നിലായിരുന്നു.
എന്നാൽ മൂന്നാം സെറ്റില്‍ സമനിലയിൽ നില്‍ക്കെ എതിരാളി ഗ്രിഗോര്‍ പരിക്കേറ്റ് പുറത്തായതോടെയാണ് സിന്നർ ക്വാർട്ടറിലേക്ക് കടന്നുകൂടിയത്. ആദ്യ സെറ്റില്‍ ദിമിത്രോവ് 6-3നും, രണ്ടാം സെറ്റില്‍ 7-5നും ജയിച്ചിരുന്നു. മൂന്നാം സെറ്റ് 2-2ല്‍ നില്‍ക്കെയാണ് താരത്തിന് പരിക്കേറ്റത്.