സാംസങ്ങിൻ്റെ ഗാലക്‌സി ഉപകരണങ്ങളിൽ 4 പുതിയ AI അപ്‌ഡേറ്റുകൾ വരുന്നെന്ന് റിപ്പോർട്ട്. ഗാലക്സി Z ഫോൾഡ്7, Z ഫ്ലിപ്പ്7, വാച്ച്8 സീരീസുകളിൽ ലഭ്യമായ ജെമിനി, സർക്കിൾ ടു സെർച്ച് പോലുള്ള ആൻഡ്രോയിഡിലെ ഗൂഗിൾ എഐ ടൂളുകൾ ഉൾപ്പെടുത്തിയ പുതിയ അപ്‌ഡേറ്റുകളാണ് പ്രഖ്യാപിച്ചത്.
സർക്കിൾ ടു സെർച്ചിൽ AI മോഡ് സ്മാർട്ടുകളും ഗെയിമിംഗ് സഹായവും
എഐ ടൂൾ ഉപയോഗിച്ചുള്ള സർക്കിൾ ടു സെർച്ച് ഏറ്റവും നൂതനമായ സെർച്ചിങ് അനുഭവം പ്രദാനം ചെയ്യുന്നുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. Android-ൽ, ഹോം ബട്ടണിലോ നാവിഗേഷൻ ബാറിലോ ദീർഘനേരം സമയം ചെലവഴിക്കേണ്ടി വരും. എന്നാൽ സർക്കിൾ ടു സെർച്ച് എന്ന ഓപ്ഷൻ വരുമ്പോഴെക്കും സെർച്ചിങ് കൂടുതൽ എളുപ്പമാകുകയും, പരിമിതമായ സമയം കൊണ്ട് സെർച്ച് ചെയ്ത വിഷയത്തെ പറ്റി കൂടുതൽ വിവരങ്ങളും ലിങ്കുകളും ലഭിക്കുകയും ചെയ്യും.
ജെമിനിയുമായി സ്‌ക്രീനും ക്യാമറയും പങ്കിടാനുള്ള പുതിയ വഴികൾ വികസിപ്പിക്കുക
Galaxy Z Fold7-ൽ, പവർ ബട്ടൺ ദീർഘനേരം അമർത്തിപ്പിടിച്ച് യ മൾട്ടിടാസ്‌കിങ്ങിനായി സ്‌ക്രീൻ ജെമിനിയുമായി പങ്കിടാൻ സാധിക്കും. ഉള്ളടക്കത്തിലൂടെ സ്ക്രോൾ ചെയ്യുമ്പോൾ തന്നെ അതിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കും. അതായത് ഷോപ്പിങ് നടത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, അതിൻ്റെ ചിത്രം ജെമിനിയുമായി പങ്കിടുക. എന്നിട്ട് ഏതാണ് നല്ലതെന്ന് അഭിപ്രായം ചോദിക്കുക. അല്ലെങ്കിൽ വേറെ എന്തു സാധനം വാങ്ങാനായാലും, ഇങ്ങനെ ചെയ്താൽ ഗുണമേന്മ ഉള്ള ഉപകരണങ്ങൾ വാങ്ങാൻ സാധിക്കും.
സാംസങ് ആപ്പുകളുമായി ജെമിനി ലൈവ് ബന്ധിപ്പിക്കുക
ഗാലക്‌സി ഇസഡ് ഫോൾഡ് 7, ഇസഡ് ഫ്ലിപ്പ് 7 എന്നിവയിൽ തുടങ്ങി, സാംസങ് കലണ്ടർ, റിമൈൻഡർ, നോട്ടുകൾ പോലുള്ള സാംസങ് ആപ്പുകളുമായും ജെമിനി നേരിട്ട് കണക്റ്റുചെയ്യും.
AI കരുത്തിൽ സാംസങ് ഗാലക്സി വാച്ച് 8
Wear OS 6-നൊപ്പം വരുന്ന ആദ്യത്തെ ഉപകരണമാണ് പുതിയ ഗാലക്‌സി വാച്ച്8. ജെമിനിയിൽ ആദ്യമായി വരുന്നത് വാച്ച്8 സീരീസാണ്. ഫോൺ കൈയ്യിൽ ഇല്ലെങ്കിലും ഈ ഉപകരണം ആവശ്യമായ എല്ലാ കാര്യങ്ങൾക്കും മറുപടി ലഭിക്കും.