"എഐയാണ് സാറേ ജെൻ സി പ്രൊഫഷണലുകളുടെ മെയിൻ"; പഠന റിപ്പോർട്ട്

78% ജെൻ സി പ്രൊഫഷണലുകളും ജോലിസ്ഥലത്ത് എഐ ഉപയോഗിക്കാൻ താൽപ്പര്യപ്പെടുന്നുവെന്നാണ് പഠന റിപ്പോർട്ട്.
office
പ്രതീകാത്മക ചിത്രം Source: pexels
Published on

ഇന്ത്യയിലെ 78% ജെൻ സി പ്രൊഫഷണലുകളും ജോലിസ്ഥലത്ത് എഐ ഉപയോഗിക്കാൻ താൽപ്പര്യപ്പെടുന്നുവെന്ന് പഠന റിപ്പോർട്ട്. കാൻവയുടെ പുതിയ റിപ്പോർട്ട് അനുസരിച്ച്, തൊഴിലിടങ്ങളിൽ എഐ ഉപയോഗിക്കുന്നത് അവരുടെ വിഷ്വൽ വർക്ക് ഫ്ലോകൾ മെച്ചപ്പെടുത്താൻ സാധിക്കുന്നുണ്ടെന്നാണ് പഠനം പറയുന്നത്.

'സ്റ്റേറ്റ് ഓഫ് വിഷ്വൽ കമ്മ്യൂണിക്കേഷൻ റിപ്പോർട്ട്' എന്ന ഹെഡ്ഡിങ്ങോട് കൂടിയാണ് പഠനം പുറത്തുവിട്ടത്. ദി ഹാരിസ് പോൾ, ന്യൂറോ-ഇൻസൈറ്റ് എന്നിവയുമായി സഹകരിച്ച് തയ്യാറാക്കിയ ഗവേഷണ റിപ്പോർട്ടിൻ്റെ ഭാഗമായി, യുണൈറ്റഡ് സ്റ്റേറ്റ്സ്,യുണൈറ്റഡ് കിംഗ്‌ഡം, ഓസ്‌ട്രേലിയ, ജപ്പാൻ, ഇന്ത്യ, ഫ്രാൻസ്, ജർമ്മനി, സ്‌പെയിൻ എന്നിവിടങ്ങളിലെ 2,475 ബിസിനസുകാരേയും ജെൻ സി പ്രൊഫഷണലുകളെയും കാൻവ സർവേയ്ക്ക് വിധേയമാക്കിയിരുന്നു.

office
ഐഫോണിന്റെ 'സ്ലിം ബ്യൂട്ടി'യുടെ ഡിസൈനർ; ആരാണ് അബിദുർ ചൗധരി?

ഭൂരിഭാഗം ജെൻ സി പ്രൊഫഷണലുകളും (91 ശതമാനം) അവരുടെ മാനേജർമാരും (84 ശതമാനം) തങ്ങളുടെ സർഗ്ഗാത്മക പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ എഐ ഉപകരണങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് പറഞ്ഞു. ഇന്ത്യയിലുടനീളമുള്ള ജോലിസ്ഥലങ്ങളിൽ, ഒന്നിലധികം തലമുറകളിൽ പെട്ടവർ ജോലി ചെയ്യുന്നവർ , വിഷ്വൽ ആശയവിനിമയവും എഐ ഉപയോഗിച്ചുള്ള വർക്കുകളും അവരുടെ നേട്ടമാക്കി മാറ്റുന്നു", കാൻവയുടെ ഇന്ത്യ കൺട്രി മാനേജർ ചന്ദ്രിക ദേബ് ഒരു പ്രസ്താവനയിൽ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com