ഇനി നിങ്ങളുടെ ഇഷ്ടത്തിന് പ്രവർത്തിക്കും; സോഷ്യൽ മീഡിയയിൽ വൈബ്-കോഡിങുമായി 'ആറ്റി'

എഐയുടെ സഹായത്തോടെയാണ് ഈ ആപ്പ് പ്രവർത്തിക്കുന്നത്.
Bluesky
Published on
Updated on

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ എന്ത് കാണണമെന്ന്‌ അതാത് പ്ലാറ്റ്‌ഫോമുകളിലെ അൽഗോരിതങ്ങൾ തീരുമാനിക്കുന്ന കാലത്തിന് വിരാമമാകുന്നു. ഉപഭോക്താക്കളുടെ ഇഷ്ടത്തിന് ഫീഡുകൾ സൃഷ്ടിക്കാനും അവരുടെ സോഷ്യൽമീഡിയാ അനുഭവം വൈബ് കോഡ് ചെയ്യാനും സഹായിക്കുന്ന ആറ്റി ആപ്പ് പുറത്തിറക്കി ബ്ലൂസ്കൈ. എഐയുടെ സഹായത്തോടെയാണ് ഈ ആപ്പ് പ്രവർത്തിക്കുന്നത്.

സോഷ്യൽ മീഡിയ അനുഭവത്തെ പൂർണമായും ഉപഭോക്താവിൻ്റെ ഇഷ്ടത്തിന് ക്രമീകരിക്കാൻ ആറ്റി സഹായിക്കും. ബ്ലൂസ്‌കിയുടെ മുൻ സിഇഒയും ഇപ്പോൾ കമ്പനിയുടെ ചീഫ് ഇന്നൊവേഷൻ ഓഫീസറുമായ ജെയ് ഗ്രാബറും സിടിഒ പോൾ ഫ്രേസിയും ചേർന്നാണ് ആറ്റി ആപ്പ് പ്രഖ്യാപിച്ചത്.

Bluesky
9020mAh ബാറ്ററിയും 165Hz ഡിസ്‌പ്ലേയും! ഐക്യൂ Z11 5G ചൈനീസ് വിപണിയിൽ പുറത്തിറക്കി

എഐ മോഡലുകളാൽ പ്രവർത്തിക്കുന്ന ഈ ആപ്പ്, ഒരു എഐ ഏജൻ്റിനെയോ, അസിസ്റ്റൻ്റിനെയോ കേന്ദ്രീകരിച്ചാണ് ആറ്റി പ്രവർത്തിക്കുന്നത്. ആറ്റി ബ്ലൂസ്‌കിയുടെ ഭാഗമല്ലെങ്കിലും, ബ്ലൂസ്‌കിയുടെ അടിസ്ഥാനത്തിലുള്ള എഐ പ്രോട്ടോക്കോളിന് മുകളിലാണ് ഇത് നിർമിച്ചിരിക്കുന്നത്.

പ്രോഗ്രാമിങ് ഭാഷകൾ അറിയാതെ തന്നെ എഐ ടൂളുകളോട് സംസാരിച്ചുകൊണ്ട് ഒരു ആപ്പ് അല്ലെങ്കിൽ സോഫ്റ്റ്‌വെയർ നിർമിക്കുന്ന രീതിയാണ് ആറ്റിയിലുള്ളത്. ഇതിൽ കോഡിങ്ങിൻ്റെ സാങ്കേതിക വശങ്ങളല്ല, മറിച്ച് ആശയത്തിനാണ് പ്രാധാന്യം. ഉപഭോക്താക്കൾക്ക് ലളിതമായ ഭാഷയിൽ കാണേണ്ട കാര്യങ്ങൾ മാത്രം ഉൾപ്പെടുത്തി ഫീഡുകൾ നിർമിക്കാനും സാധിക്കും.

News Malayalam 24x7
newsmalayalam.com