വേനൽക്കാലത്ത് വൈദ്യുതി ബില്ല് കുറക്കുന്നതിനുള്ള ചില എളുപ്പ വഴികൾ...

ഈ വേനൽക്കാലത്ത് പോക്കറ്റ് കാലിയാകാതെ നോക്കാം
വൈദ്യുതി ഉപയോഗം
വൈദ്യുതി ഉപയോഗം
Published on
Updated on

ന്യൂഡൽഹി: ഫാൻ, എ.സി എന്നിവയുടെ ഉപയോഗം കൂടുതലായതിനാൽ വേനൽക്കാലത്ത് പൊതുവെ വൈദ്യുതി ബില്ലും കുത്തനെ കൂടും. എന്നാൽ ചില എളുപ്പ വഴികളിലൂടെ വൈദ്യുതി ബില്ല് കുറക്കാൻ കഴിയും.

എ.സി ഉപയോഗം ബുദ്ധിപരമായി

ചൂട് കാലത്ത് എസി ടെമ്പറേച്ചർ എപ്പോഴും 24നും 26നും ഇടയിൽ സെറ്റ് ചെയ്ത് വെക്കുക. ഒരു ഡിഗ്രിയിൽ പോലും ടെമ്പറേച്ചർ വർധിപ്പിക്കുന്നത് ആറ് യൂണിറ്റ് വരെ വൈദ്യുതി ലാഭിക്കാൻ സഹായിക്കും. അതുപോലെ എസിക്കൊപ്പം ഫാനും ഓണാക്കിയിട്ടാൽ വേഗം മുറി തണുക്കും. ഇത് എസിയുടെ വൈദ്യുതി ഉപയോഗം കുറക്കാനും സഹായിക്കും. ഒപ്പം ഓരോ 15 ദിവസം കൂടുമ്പോഴും എസിയുടെ എയർ ഫിൽറ്റർ വൃത്തിയാക്കണം. എയർ ഫിൽറ്ററിൽ പൊടി പിടിക്കുന്നത് എസിയുടെ വൈദ്യുതി ഉപയോഗം കൂട്ടും.

വൈദ്യുതി ഉപയോഗം
കുട്ടികളേ, ഇൻസ്റ്റഗ്രാമിൽ ഇനി വിവരങ്ങൾ തിരയേണ്ട; അറിയിപ്പ് രക്ഷിതാവിന് കിട്ടും

പ്രകൃതി ദത്ത കൂളിങ്

പകൽ സമയത്ത് മുറികൾ കർട്ടൻ ഉപയോഗിച്ച് മറക്കുന്നത് പുറത്തെ ചൂട് അകത്തെത്താതിരികരിക്കാൻ സഹായിക്കും. ഇരുണ്ട നിറമുള്ള കർട്ടനുകൾ മുറിക്കുള്ളിൽ തണുപ്പ് നിലനിർത്തും. കട്ടിയുള്ള കർട്ടനുകൾ പകൽ വെളിച്ചം മുറിക്കുള്ളിലെത്താതെ തടയും. വീടിൻ്റെ ടെറസ് വെളുത്ത നിറം പെയിൻ്റ് ചെയ്യുന്നതും മുറിക്കുള്ളിലെ ചൂട് കുറക്കും.

ഉപയോഗിക്കാത്ത ഉപകരണങ്ങൾ

ഉപയോഗിക്കാത്ത ഇലക്ട്രോണിക് ഉപകരണങ്ങൾ പ്ലഗിൽ നിന്ന് ഊരിയിടുക. ഇത് അനാവശ്യ വൈദ്യുതി ഉപയോഗം കുറക്കാൻ ഇത് സഹായിക്കും.

റഫ്രിജറേറ്റർ

റഫ്രിജറേറ്റർ ചുമരിൽ നിന്ന് ആറ് ഇഞ്ച് എങ്കിലും അകലെ വെക്കുന്നത് ഇതിൽ നിന്ന് പുറത്ത് വരുന്ന ചൂടിനെ യഥേഷ്ടം പുറത്ത് കടക്കാൻ സഹായിക്കും. ഒപ്പം വിൻ്റർ മോഡിൽ നിന്ന് സമ്മർ മോഡിലേക്ക് മാറ്റുന്നതും വൈദ്യുതി ഉപയോഗം കുറക്കും.

വൈദ്യുതി ഉപയോഗം
പഞ്ച് ദ മങ്കി: തരംഗമായി ഗൂഗിള്‍ ഡൂഡിലില്‍ ബേബി പഞ്ച്

എൽഇഡി ബൾബുകൾ

ഫിലമെൻ്റ് ബൾബുകൾക്ക് പകരം എൽഇഡി ബൾബുകൾ ഉപയോഗിക്കുന്നത് വൈദ്യുതി ഉപയോഗം കുറക്കും. കുറഞ്ഞ വൈദ്യുതി ഉപയോഗിച്ച് കൂടുതൽ പ്രകാശം ലഭ്യമാക്കുന്നവയാണ് എൽഇഡി ബൾബുകൾ

ഇങ്ങനെ ചെറിയ മാർഗങ്ങളിലൂടെ ഈ വേനൽക്കാലത്ത് പോക്കറ്റ് കാലിയാകാതെ നോക്കാം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com