സാംസങ് ഗാലക്സി എസ്24 അൾട്ര വാങ്ങാൻ പദ്ധതിയിടുന്നവർക്ക് സന്തോഷ വാർത്ത. പ്രീമിയം സ്മാർട്ട്ഫോൺ വിപണിയിലെ ഭീമൻ എസ് 24 അൾട്ര വമ്പൻ വിലക്കുറവിൽ ലഭ്യമാകും. ലോഞ്ച് വിലയേക്കാൾ 50,000 രൂപ വരെ വിലക്കിഴിവിലാണ് ഫോൺ ലഭ്യമാവുക. ആമസോണിൽ 12 ജിബി റാം, 256 ജിബി സ്റ്റോറേജ് വേരിയന്റിന് 79,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോൺ പേ ഐസിഐസിഐ ക്രെഡിറ്റ് കാർഡ് വഴി പണമടയ്ക്കുന്നവർക്ക് 2,399 രൂപ വരെ ക്യാഷ്ബാക്കും ലഭിക്കും. ഗ്രേ കളർ ഓപ്ഷന് മാത്രമാണ് നിലവിൽ കിഴിവുള്ളത്.
ഫ്ലിപ്പ്ക്കാർട്ടിലും ഫോണിന് വലിയ വിലക്കുറവാണ്. 48,039 രൂപ കിഴിവിൽ 81,960 രൂപയ്ക്കാണ് ഫ്ലിപ്പ്ക്കാർട്ടിൽ ഫോൺ ലഭ്യമാവുക. ഫ്ലിപ്പ്ക്കാർട്ട് ആക്സിസ് ബാങ്ക് കാർഡ് ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് 4,000 രൂപ അധികം ലാഭിക്കാം. പഴയ ഫോൺ എക്സേഞ്ച് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് 66,100 രൂപ വരെ വിലക്കുറവും ലഭിക്കും. പ്രതിമാസം 13,660 രൂപ മുതൽക്കാണ് ഇഎംഐ പ്ലാനുകൾ ആരംഭിക്കുന്നത്. കൂടാതെ ഓപ്ഷണൽ എക്സ്റ്റൻഡഡ് വാറന്റികളും ആഡ്-ഓണുകളും ലഭ്യമാണ്.
ഗാലക്‌സി എസ് 24 അൾട്ര സവിശേഷതകൾ
6.8 ഇഞ്ച് ഡൈനാമിക് എൽടിപിഒ അമോലെഡ് 2 എക്സ് ഡിസ്‌പ്ലേയും 120 ഹെർട്‌സ് റിഫ്രഷ് റേറ്റും 2,600 നിറ്റ്‌സിന്റെ പീക്ക് ബ്രൈറ്റ്‌നസുമോടെയാണ് എസ് 24 അൾട്ര സ്ക്രീൻ എത്തുന്നത്. അഡ്രിനോ 750 ജിപിയു ഉള്ള ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 പ്രോസസറാണ് ഇതിന്റെ കാതൽ. കനത്ത മൾട്ടിടാസ്കിംഗും ഗെയിമിംഗും ലാഗ് ഇല്ലാതെ കൈകാര്യം ചെയ്യുന്നതിനായി ചിപ് സഹായിക്കും.
ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനോടുകൂടിയ 200എംപി പ്രൈമറി, 5എക്സ് ഒപ്റ്റിക്കൽ സൂം വാഗ്ദാനം ചെയ്യുന്ന 50എംപി പെരിസ്‌കോപ്പ് ടെലിഫോട്ടോ, 120-ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ ഉള്ള 12എംപി അൾട്രാ-വൈഡ്, 3എക്സ് ഒപ്റ്റിക്കൽ സൂമുള്ള 10എംപി ടെലിഫോട്ടോ എന്നിങ്ങനെ നാല് ലെൻസുകളാണ് ബാക്ക് ക്യാമറയിലുള്ളത്. 12എംപി ഫ്രണ്ട് ക്യാമറ സെൽഫികളും വീഡിയോ കോളുകളും കൈകാര്യം ചെയ്യുന്നു.