ഫോൺ അമിതമായി ചൂടാകുന്നുണ്ടോ? സൗജന്യ ബാറ്ററി റീപ്ലേസ്‌മെന്റുമായി ഗൂഗിള്‍

ഇന്ത്യ, ജപ്പാന്‍, ജര്‍മനി, സിംഗപൂര്‍, യുകെ, കാനഡ, യുഎസ് എന്നിവിടങ്ങളില്‍ ബാറ്ററി മാറ്റിയെടുക്കാനുള്ള സൗകര്യമുണ്ടാവും
ഗൂഗിള്‍ പിക്‌സല്‍ 6എ
ഗൂഗിള്‍ പിക്‌സല്‍ 6എ Source: Google
Published on

ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും നിരന്തരമായി ഉയരുന്ന പരാതിയാണ് ഗൂഗിള്‍ പിക്‌സല്‍ 6എ ഫോണുകൾ അമിതമായി ചൂടാകുന്നു, ബാറ്ററി പെട്ടെന്ന് തീർന്നു പോകുന്നു എന്നൊക്കെയുള്ളത്. എന്നാൽ ഇനി ആ പരാതി വേണ്ടെന്ന് പറയുകയാണ് ഗൂഗിള്‍. ബാറ്ററി ചൂടാകുന്ന പ്രശ്‌നം നേരിട്ടുന്ന ഉപഭോക്താക്കള്‍ക്ക് സൗജന്യ ബാറ്ററി റീപ്ലേസ്‌മെന്റ് നൽകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ബാറ്ററി ചൂടാകുന്ന പ്രശ്‌നം നേരിടുന്ന ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള പിക്സൽ 6a ഉപയോക്താക്കൾക്ക് സൗജന്യ ബാറ്ററി റീപ്ലേസ്‌മെന്റേോ 8,500 രൂപ നഷ്ടപരിഹാരമോ ആണ് ഗൂഗിൾ വാഗ്ദാനം ചെയ്യുന്നത്. ഗൂഗിളിന്റെ രജിസ്‌ട്രേഷന്‍ പേജ് വഴി അടുത്തുള്ള സ്ഥാപനത്തില്‍ നിന്ന് ബാറ്ററി മാറ്റിയെടുക്കാം. ജൂലായ് 21 മുതലാണ് ഇതിനുള്ള സൗകര്യം ആരംഭിക്കുക.

ഇന്ത്യ, ജപ്പാന്‍, ജര്‍മനി, സിംഗപൂര്‍, യുകെ, കാനഡ, യുഎസ് എന്നിവിടങ്ങളില്‍ ബാറ്ററി മാറ്റിയെടുക്കാനുള്ള സൗകര്യമുണ്ടാവും. യുഎസിലും ഇന്ത്യയിലും ഉപഭോക്താക്കള്‍ക്ക് മെയില്‍ ഇന്‍ റിപ്പയര്‍ സേവനവും ലഭിക്കും. ഈ സൗകര്യം ലഭ്യമല്ലാത്ത രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ക്കാണ് ക്യാഷ് റീഇംബേഴ്‌സ്‌മെന്റ്, ഗൂഗില്‍ സ്റ്റോറില്‍ നിന്ന് മറ്റൊരു പിക്‌സല്‍ ഫോണ്‍ വാങ്ങുന്നതിനുള്ള ഡിസ്‌കൗണ്ട് കോഡ് എന്നിവ പകരം ലഭിക്കുക. ഈ സൗകര്യവും ഗൂഗിള്‍ രജിസ്‌ട്രേഷന്‍ പേജ് വഴി രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ ഉപഭോക്താവിന് ലഭിക്കും.

ഗൂഗിള്‍ പിക്‌സല്‍ 6എ
ഡോക്ടര്‍മാര്‍ക്ക് പകരം AI വരുമോ? സൂചന നല്‍കി മൈക്രോസോഫ്റ്റിന്റെ പുതിയ ഗവേഷണം

കൂടാതെ, ഗൂഗിള്‍ പിക്‌സല്‍ 6എ ഫോണുകള്‍ നിര്‍ബന്ധമായും അപ്‌ഡേറ്റ് ചെയ്തിരിക്കണമെന്നും ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്. ഫോണ്‍ അമിതമായി ചൂടാകുന്ന പ്രശ്‌നം മറികടക്കുന്നതിനാണ് ഈ നിര്‍ദേശം. അപ്‌ഡേറ്റിൽ പുതിയ ബാറ്ററി മാനേജ്‌മെന്റ് ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്. ഈ അപ്‌ഡേറ്റിലൂടെ എല്ലാ പിക്‌സല്‍ 6എ ഫോണുകളും ആന്‍ഡ്രോയിഡ് 16 ഒഎസിലേക്ക് അപ്‌ഡേറ്റ് ചെയ്യപ്പെടും. ജൂലായ് എട്ട് മുതലാണ് അപ്‌ഡേറ്റ് ലഭിക്കുക.

എല്ലാ പിക്‌സല്‍ 6എ ഫോണുകളിലും അപ്‌ഡേറ്റ് ലഭിക്കുമെങ്കിലും ബാറ്ററി ചൂടാകുന്ന പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ഫീച്ചറുകള്‍ പ്രശ്‌ന ബാധിക്കപ്പെട്ട ഫോണുകളില്‍ മാത്രമാണ് അപ്‌ഡേറ്റിനൊപ്പം എത്തുക. ബാറ്ററി കപ്പാസിറ്റിയും, ചാര്‍ജിങ് പ്രകടനവും പരിമിതപ്പെടുത്തിയാണ് ബാറ്ററി ചൂടാകുന്ന പ്രശ്‌നം നിയന്ത്രിക്കുക.

സൗജന്യ ബാറ്ററി റീപ്ലേസ്‌മെന്റിനുള്ള യോഗ്യത പരിശോധിക്കാൻ ഈ മൂന്ന് ഘട്ടങ്ങൾ ശ്രദ്ധിക്കുക..

  • ഗൂഗിളിന്റെ രജിസ്‌ട്രേഷന്‍ പേജ് സന്ദർശിക്കുക.

  • നിങ്ങളുടെ ഉപകരണത്തിന്റെ IMEI നമ്പർ നൽകുക.

  • ഉപകരണവുമായി ലിങ്ക് ചെയ്‌തിരിക്കുന്ന ഇമെയിൽ ഐഡി സമർപ്പിക്കുക.

വ്യവസ്ഥകൾ

വെള്ളം വീണോ, കാര്യമായ ഭൗതിക നാശമോ സംഭവിച്ച ഫോണുകൾക്ക് സൗജന്യ ബാറ്ററി സേവനത്തിന് യോഗ്യതയുണ്ടായിരിക്കില്ലെന്ന് ഗൂഗിൾ വ്യക്തമാക്കിയിട്ടുണ്ട്. സ്‌ക്രീനുകൾ പൊട്ടുന്നത് പോലുള്ള വാറന്റിക്ക് പുറത്തുള്ള പ്രശ്‌നങ്ങൾക്ക് പ്രത്യേക ചാർജുകൾ ഈടാക്കിയേക്കാം. സർവീസുകൾ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ചെലവ് കണക്കാക്കും. തുടർന്ന് സർവീസുകൾ തുടരണോ വേണ്ടയോ എന്ന് ഉപയോക്താക്കൾക്ക് തീരുമാനിക്കാമെന്നും ഗൂഗിൾ അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com