വാട്‌സ്ആപ്പ് ഉപയോക്താക്കൾ ജാഗ്രതൈ! സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്ര ഏജന്‍സി

ആപ്പിള്‍ ഉപയോക്താക്കളെയാവും സുരക്ഷാ പ്രശ്‌നം പ്രധാനമായും ബാധിക്കുക
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Published on
Updated on

വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്ര ഏജന്‍സിയായ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം. വാട്‌സ്ആപ്പിലെ സുരക്ഷാ പഴുത് മുതലെടുത്താല്‍ ഹാക്കര്‍മാര്‍ക്ക് ഫോണിന്റെ സുരക്ഷാ സംവിധാനങ്ങള്‍ മറികടന്ന് ഉപയോക്താക്കള്‍ക്ക് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് ഏജൻസിയുടെ മുന്നറിയിപ്പ്. ആപ്പിള്‍ ഉപയോക്താക്കളെയാവും സുരക്ഷാ പ്രശ്‌നം പ്രധാനമായും ബാധിക്കുക.

ഇന്ത്യയിൽ കോടിക്കണക്കിന് ആളുകളാണ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നത്. ലോകമെമ്പാടും ജനപ്രിയമായ ആപ്പ് കൂടിയാണ് വാട്‌സ്ആപ്പ്. പക്ഷേ പ്ലാറ്റ്‌ഫോമിലെ ഗുരുതരമായ ഒരു അപകടസാധ്യത പതിയിരിക്കുന്നുണ്ടെന്ന് സുരക്ഷാ ഏജൻസി പറയുന്നു. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമാണ് (സിഇആർടി) ഇത്തരമൊരു ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

പ്രതീകാത്മക ചിത്രം
ഡിവൈഎഫ്‌ഐ തിങ്ക് ഫെസ്റ്റ്: പീപ്പിള്‍സ് പ്രോജക്ട് ക്യാംപയിന് തുടക്കമിട്ട് ബെന്യാമിന്‍

വാട്ട്‌സ്ആപ്പിലെ സുരക്ഷാ പ്രശ്‌നം പ്രധാനമായും ബാധിക്കുക ആപ്പിൾ ഉപയോക്താക്കളെയാണ്. ഐഫോണുകളിലും മാക് എഡിഷനുകളിലും വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവർ കരുതിയിരിക്കണം. "റിച്ച് റെസ്‌പോൺസ് മെസേജുകളുടെ അപൂർണമായ സാധൂകരണം കാരണം വാട്ട്‌സ്ആപ്പിൽ ഈ പ്രശ്നം നിലനിൽക്കുന്നു. ഇതുമൂലം ഉപയോക്താവിൻ്റെ ഉപകരണത്തിൽ നിന്നും ക്ലിക്ക് ചെയ്യുന്ന യുആർഎല്ലിൽ നിന്ന് പോലും കണ്ടൻ്റുകളുടെ പ്രോസസ്സിങ് നടത്താൻ ഹാക്കർമാർക്ക് കഴിയും," സിഇആർടി പറയുന്നു. എന്നാൽ വിഷയത്തിൽ വാട്‌സ്ആപ്പ് പ്രതികരിച്ചിട്ടില്ല.

പ്രതീകാത്മക ചിത്രം
ട്രാഫിക് 80 ശതമാനം കുറഞ്ഞു; ഗൂഗിളിനും മൈക്രോസോഫ്റ്റിനും കത്തയച്ച് പോണ്‍ ഹബ്

സുരക്ഷാ പ്രശ്നമുള്ള വാട്ട്‌സ്ആപ്പ് പതിപ്പുകൾ

  • 2.25.23.73 ന് മുമ്പുള്ള iOS പതിപ്പിലുള്ള വാട്‌സ്ആപ്പ്

  • iOS പതിപ്പ് 2.25.23.82-നുള്ള വാട്‌സ്ആപ്പ് ബിസിനസ്സ്

  • മാക് പതിപ്പ് 2.25.23.83-നുള്ള വാട്ട്‌സ്ആപ്പ്

ഇവയെല്ലാം ഉടൻ തന്നെ അപ്‌ഡേറ്റ് ചെയ്യണമെന്നാണ് സിഇആർടിയിൽ നിന്നുള്ള മുന്നറിയിപ്പ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com