പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Screengrab

ഇനി ഏതൊക്കെ റീലുകൾ കാണണമെന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം; 'യുവർ അൽഗോരിതം' ഫീച്ചറുമായി ഇൻസ്റ്റാഗ്രാം

ഉപയോക്താവിന്റെ ഫീഡുകളിൽ ഏത് കണ്ടന്റുകളാണോ അവർക്ക് കാണാൻ താൽപര്യമുള്ളത് അവ മാത്രം തിരഞ്ഞെടുക്കാനുള്ള നിയന്ത്രണം നൽകുന്നതാണ് പുതിയ ഫീച്ചർ...
Published on

ഇൻസ്റ്റഗ്രാമിൽ സ്ക്രോൾ ചെയ്യുന്നതിനിടെ നിങ്ങൾക്ക് താൽപര്യമില്ലാത്ത റീലുകൾ ഫീഡിൽ വരുമ്പോൾ ഇത് എങ്ങനെയെങ്കിലും നിർത്താൻ വഴിയുണ്ടോ എന്ന് ആലോചിക്കുന്നവരാകും നമ്മളിൽ പലരും. അതിന് ഒരു പുത്തൻ വഴിയാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാം അവതരിപ്പിച്ചിരിക്കുന്നത്. ഫീഡിൽ നിങ്ങൾക്ക് എന്ത് കാണണമെന്ന് തീരുമാനിക്കാൻ സാധിക്കുന്ന 'യുവർ അൽഗോരിതം' ടാബാണ് ഇൻസ്റ്റാഗ്രാം അവതരിപ്പിച്ചിരിക്കുന്നത്. ഉപയോക്താവിന്റെ ഫീഡുകളിൽ ഏത് കണ്ടന്റുകളാണോ അവർക്ക് കാണാൻ താൽപര്യമുള്ളത് അവ മാത്രം തിരഞ്ഞെടുക്കാനുള്ള നിയന്ത്രണം നൽകുന്നതാണ് പുതിയ ഫീച്ചർ.

പ്ലാറ്റ്‌ഫോമിൽ നിങ്ങൾ കാണാൻ താൽപര്യപ്പെടുന്ന തരത്തിലുള്ള റീലുകൾ തിരഞ്ഞെടുക്കാൻ ഇനി ഉപയോക്താക്കൾക്ക് സാധിക്കും. താൽപര്യമുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കാനും താൽപര്യമില്ലാത്തവ വേണ്ടെന്ന് വയ്ക്കാനും സാധിക്കുന്നതാണ് പുതിയ ഫീച്ചർ. ഉപയോക്താക്കൾക്ക് പ്രൊഫൈലിന് മുകളിൽ വലതു വശത്തായി പുതിയ 'യുവർ അൽഗോരിതം' ടാബ് കാണാൻ സാധിക്കും. അതിൽ അവർക്ക് കാണാൻ താൽപര്യമുള്ള റീലുകളുടെ വിവിധ വിഷയങ്ങൾ കാണാനും കഴിയുമെന്നും അതിൽ നിന്ന് തിരഞ്ഞെടുക്കാൻ സാധിക്കുമെന്നും ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസേരി വിശദീകരിച്ചു. ഈ വിഷയങ്ങൾ സമീപകാല ഉപയോക്തൃ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി എഐ- ജനറേറ്റ് ചെയ്തതായിരിക്കും.

പ്രതീകാത്മക ചിത്രം
പല്ല് കൊണ്ട് തേങ്ങ പൊളിക്കുന്നത് കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ ദാ കണ്ടോളൂ...

ഇന്ന് മുതൽ യുഎസിലാണ് ഈ ഫീച്ചർ ആദ്യമായി അവതരിപ്പിക്കുന്നത്. താമസിയാതെ ആഗോളതലത്തിൽ ഇത് വ്യാപിപ്പിക്കും. ഒരു മാസമായി ഇൻസ്റ്റാഗ്രാം ഈ ഫീച്ചർ പരീക്ഷിച്ചുകൊണ്ടിരിക്കുന്നതായും മൊസേരി അറിയിച്ചു.

News Malayalam 24x7
newsmalayalam.com