മഹീന്ദ്രയുടെ പുതിയ എക്സ്യുവി 3എക്സ് ഒ സിഎൻജി വേർഷനെത്തുന്നു; 2026 അവസാനത്തോടെ വിപണിയിലേക്കെന്ന് സൂചന

നിലവിലെ 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനോടുകൂടിയ സിഎൻജി ഓപ്ഷനായിരിക്കും മഹീന്ദ്ര പുറത്തിറക്കുന്നത്
മഹീന്ദ്രയുടെ പുതിയ എക്സ്യുവി 3എക്സ് ഒ  സിഎൻജി വേർഷനെത്തുന്നു; 2026 അവസാനത്തോടെ വിപണിയിലേക്കെന്ന് സൂചന
Source: X
Published on
Updated on

ഇന്ത്യൻ വാഹന വിപണിയിൽ സിഎൻജി വാഹനങ്ങളുടെ വർധിച്ചുവരുന്ന ആവശ്യകതയെ മുന്നിൽ കണ്ട് പുതിയ എക്സ്യുവി 3എക്സ് ഒ യുടെ സിഎൻജി മോഡൽ വിപണിയിലിറക്കാനൊരുങ്ങി മഹീന്ദ്ര. 2026 അവസാനത്തോടെയോ 2027 തുടക്കത്തിലോ വാഹനം വിപണിയിലെത്താൻ സാധ്യതയുള്ളതായാണ് റിപ്പോർട്ടുകൾ.

ഇപ്പോൾ വിപണിയിൽ ലഭ്യമായ എക്സ്യൂവി 3 എക്സോയിൽ 1.2 ലിറ്റർ എംപിഎഫ്ഐ ടർബോ പെട്രോൾ എഞ്ചിനാണുള്ളത്. ഇത് 111 എച്ച്പി കരുത്തും 200 എൻഎം ടോർക്ക് ശേഷിയും നൽകുന്നു. അതേസമയം, കൂടുതൽ ശക്തമായ 1.2 ലിറ്റർ ടിജിഡിഐ പെട്രോൾ എഞ്ചിൻ ഓപ്ഷനും ലഭ്യമാണ്. ഇത് 128 എച്ച്പി പവറും പരമാവധി 230 എൻഎം ടോർക്കും നൽകും. ഡീസൽ വേരിയൻ്റിൽ 1.5 ലിറ്റർ എഞ്ചിൻ ഓപ്ഷനും ലഭ്യമാണ്. ഈ വേരിയൻ്റിൽ മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകൾ തെരഞ്ഞെടുക്കാൻ സാധിക്കും.

നിലവിലെ 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനോടുകൂടിയ സിഎൻജി ഓപ്ഷനായിരിക്കും മഹീന്ദ്ര പുറത്തിറക്കുന്നത്. ഇത് ടാറ്റാ നെക്സൺ ഐസിഎൻജി മോഡലിനോട് ഏറെക്കുറെ സമാനമാണ്. ഇത് മികച്ച മൈലേജും സാധാരണയുള്ള സിഎൻജി കാറുകളേക്കാൾ മെച്ചപ്പെട്ട പ്രകടനവും നൽകുമെന്നാണ് വിലയിരുത്തൽ. മഹീന്ദ്രയുടെ ആദ്യ സിഎൻജി എസ്യൂവി ആയതിനാൽ ഇത് ടാറ്റാ നെക്സണും മാരുതി ബ്രസ്സയ്ക്കും വെല്ലുവിളിയുയർത്തിയേക്കും.

മഹീന്ദ്രയുടെ പുതിയ എക്സ്യുവി 3എക്സ് ഒ  സിഎൻജി വേർഷനെത്തുന്നു; 2026 അവസാനത്തോടെ വിപണിയിലേക്കെന്ന് സൂചന
ഒന്നും രണ്ടുമല്ല, അഞ്ചെണ്ണം; ഡീസൽ കരുത്തിൽ എത്തുന്നു പുത്തൻ എസ്‌യുവികൾ

എക്സ്യുവി 3എക്സ് ഒയിൽ നിലവിൽ ലഭ്യമാകുന്ന അതേ ടെക് ഫീച്ചറുകൾ സിഎൻജി വേർഷനിലും ലഭിക്കും. 10.25 ഇഞ്ച് ഡ്യൂവൽ സ്ക്രീനുകൾ,ലെവൽ 2 എഡിഎഎസ്, പാനോരമിക് സൺറൂഫ്, ആറു എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ എന്നിവ ഇതിൽ ഉൾപ്പെടും.സിഎൻജി വേർഷനിൽ ടാങ്കിലുള്ള ചെറിയ മാറ്റങ്ങൾ ഒഴികെ മിക്ക ഫീച്ചറുകളും നിലനിര്‍ത്തും.

നിലവിലെ മഹീന്ദ്ര എക്സ്യുവി 3എക്സ്ഒ യുടെ ഷോറൂം വില 7.54 മുതൽ 14.88 ലക്ഷം വരെയാണ്. ഇതിൻ്റെ സിഎൻജി വേർഷൻ പുറത്തിറക്കുമ്പോൾ ഇന്ത്യയിൽ വില 9 മുതൽ 12 ലക്ഷം വരെയാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇന്ത്യയിലെ ഇന്ധന വില വർധനയും, പരിസ്ഥിതി ആശങ്കകളും കാരണം സിഎൻജി വാഹനങ്ങൾക്കുള്ള ഡിമാൻഡ് വർധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ,മഹീന്ദ്രയുടെ ഈ നീക്കം കമ്പനിയ്ക്ക് വിപണിയിൽ പുതിയ സ്ഥാനം നേടാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com