ഒന്നും രണ്ടുമല്ല, അഞ്ചെണ്ണം; ഡീസൽ കരുത്തിൽ എത്തുന്നു പുത്തൻ എസ്‌യുവികൾ

പ്രമുഖ കമ്പനികൾക്ക് വെല്ലുവിളി ഉയർത്തിയാണ് എംജി മജസ്റ്റർ എത്തുന്നത്
ഒന്നും രണ്ടുമല്ല, അഞ്ചെണ്ണം; ഡീസൽ കരുത്തിൽ എത്തുന്നു പുത്തൻ എസ്‌യുവികൾ
Published on
Updated on

കാർ വിപണിയിൽ എസ്‌യുവികൾക്ക് പ്രത്യേക ഫാൻ ബേസാണ്. വലിയ വാഹനം എന്ന് സൗകര്യം മാത്രമല്ല മോഡലുകളുടെ സ്റ്റൈലും പെർഫോമൻസും എല്ലാം നോക്കി എടുക്കുന്നവർ നിരവധിയാണ്. പുത്തൻ എസ്‌യുവികൾക്ക് വിപണിയിൽ എന്നും ആവശ്യക്കാരുണ്ട്. ഇപ്പോഴിതാ എസ്‌യുവി പ്രേമിൾക്ക് ഒരു സന്തോഷവാർത്തയാണ് പുറത്ത് വരുന്നത്. ഒന്നും രണ്ടുമല്ല അഞ്ച് പുത്തൻ എസ്‌യുവികളാണ് ഡീസൽ കരുത്തിൽ വിപണിയിൽ ഇറങ്ങാൻ ഒരുങ്ങുന്നത്.

ഒന്നും രണ്ടുമല്ല, അഞ്ചെണ്ണം; ഡീസൽ കരുത്തിൽ എത്തുന്നു പുത്തൻ എസ്‌യുവികൾ
ഒറ്റത്തവണ ചാർജ് ചെയ്താൽ 211 കിലോമീറ്റർ വരെ സഞ്ചരിക്കാം..! പുതിയ ‘ടാറ്റ ഇൻട്രാ ഇവി’ പുറത്തിറക്കി ടാറ്റാ മോട്ടോഴ്സ്

പെട്രോൾ വാഹനങ്ങളിൽ നിന്ന് ആളുകൾ പിന്നോട്ട് പോയതോടെ ഡീസൽ, സിഎൻജി, ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങൾ വിപണിയിൽ വളർച്ചയുണ്ടാക്കി. ഇനി എസ്‌യുവികളുടെ കാര്യത്തിലും ഡീസൽ എഞ്ചിനുകൾക്കാണ് പ്രിയം കൂടുതൽ. ഒരു ഡീസൽ എസ്‌യുവി വാങ്ങാൻ ആലോചിക്കുന്നെങ്കിൽ 2026 അവസാനത്തോടെ വിപണിയിലെത്തുന്ന ഈ അഞ്ച് പുത്തൻ എസ്‌യുവികളെ പരിഗണിക്കാം.

ന്യൂ ജെൻ- ടൊയോട്ട ഫോർച്യൂണർ

പുതുതലമുറ ടൊയോട്ട ഫോർച്യൂണർ 2026 അവസാനത്തോടെ ആഗോളതലത്തിൽ ലോഞ്ച് ചെയ്യും. അധികം വൈകാതെ തന്നെ ഇന്ത്യൻ വിപണിയിലുമെത്തും . മെച്ചപ്പെട്ട സ്റ്റൈലിംഗ്, കൂടുതൽ പ്രീമിയം ഇന്റീരിയർ, 2.8 ലിറ്റർ ഡീസൽ എഞ്ചിൻ എന്നീ മാറ്റങ്ങളോടെയാണ് പുത്തൻ ടൊയോട്ട ഫോർച്യൂണർ എത്തുക.

എംജി മജസ്റ്റർ

2026 ഏപ്രിൽ 20 ന് എംജി മജസ്റ്റർ എസ്‌യുവി പുറത്തിറങ്ങും. 2.0 ലിറ്റർ ട്വിൻ ടർബോ ഡീസൽ എഞ്ചിനാണ് ഈ മോഡലിന്റെ സവിശേഷത. ഇത് പരമാവധി 213 ബിഎച്ച്പി പവറും 479 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും ഇതിൽ ചേരുന്നു. ടൊയോട്ട ഫോർച്യൂണർ, സ്കോഡ കൊഡിയാക്, ഫോക്‌സ്‌വാഗൺ ടെയ്‌റോൺ ആർ-ലൈൻ, ജീപ്പ് മെർഡിയൻ എന്നിവയ്ക്ക് വെല്ലുവിളി ഉയർത്തിയാണ് എംജി മജസ്റ്റർ എത്തുന്നത്.

ഒന്നും രണ്ടുമല്ല, അഞ്ചെണ്ണം; ഡീസൽ കരുത്തിൽ എത്തുന്നു പുത്തൻ എസ്‌യുവികൾ
കാറുകളുടെ വില വർധിപ്പിച്ച് ഹ്യുണ്ടായി; മെയ് മാസം മുതൽ പ്രാബല്യത്തിൽ

മഹീന്ദ്ര സ്കോർപിയോ എൻ ഫെയ്‌സ്‌ലിഫ്റ്റ്

2026 മഹീന്ദ്ര സ്കോർപിയോ N , സ്കോർപിയോ ക്ലാസിക് ഫെയ്‌സ്‌ലിഫ്റ്റുകൾ വരും മാസങ്ങളിൽ എത്തുമെന്നാണ് വിപണിയിൽ നിന്നുള്ള റിപ്പോർട്ടുകൾ. നിലവിലുള്ള 2.2L എംഹോക്ക് ഡീസൽ എഞ്ചിനുകൾ നിലനിർത്തിക്കൊണ്ട് രണ്ട് മോഡലുകൾക്കും സൂക്ഷ്മമായ ഡിസൈൻ മാറ്റങ്ങളും ഫീച്ചർ അപ്‌ഗ്രേഡുകളും ഉണ്ടാകും എന്നാണ് വിലയിരുത്തൽ.

മഹീന്ദ്ര ഥാർ റോക്സ് 1.5 ഡീസൽ

2026 മഹീന്ദ്ര ഥാർ റോക്‌സിൽ വരും മാസങ്ങളിൽ പുതിയ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷൻ എത്തുമെന്നാണ് പ്രഖ്യാപനം. നിലവിലുള്ള 2.2 ലിറ്റർ പതിപ്പിനേക്കാൾ കുറഞ്ഞ വിലയിൽ (ഏകദേശം 12-13 ലക്ഷം രൂപയിൽ താഴെ) ലഭ്യമാകുന്ന എൻട്രി-ലെവൽ വേരിയന്റായിരിക്കും. 3-ഡോർ ഥാറിലുള്ള അതേ 1.5L ഡീസൽ എഞ്ചിൻ (119 bhp) 5-ഡോർ റോക്സിലും വരാനാണ് സാധ്യത. ഇത് ഇന്ധനക്ഷമത വർദ്ധിപ്പിക്കാൻ സഹായിക്കും. നിലവിൽ, എസ്‌യുവി നിരയിൽ ഈ മോഡലിൽ 2.0 ലിറ്റർ ടർബോ പെട്രോളും 2.2 ലിറ്റർ ടർബോ ഡീസൽ എഞ്ചിനും ലഭ്യമാണ്.

ഒന്നും രണ്ടുമല്ല, അഞ്ചെണ്ണം; ഡീസൽ കരുത്തിൽ എത്തുന്നു പുത്തൻ എസ്‌യുവികൾ
വിദേശ നിരത്തുകളെ ചൈനീസ് മണ്ണിലേക്ക് പറിച്ചുനട്ടു! കുൻമിങ്ങിൽ അത്യാധുനിക ഓട്ടോമോട്ടീവ് ടെസ്റ്റിങ് ഹബ്ബ് പ്രവർത്തനം ആരംഭിച്ചു

കിയ സെൽറ്റോസ് ഡീസൽ വകഭേദങ്ങൾ

കിയ ഇന്ത്യ പുതിയ സെൽറ്റോസിന്റെ ഉയർന്ന നിലവാരമുള്ള GTX+, X-Line (O) വകഭേദങ്ങൾ 2026 മധ്യത്തോടെ അവതരിപ്പിക്കും . പുറംഭാഗത്ത്, ഈ വകഭേദങ്ങളിൽ സ്‌പോർട്ടിയർ ബമ്പറുകൾ, പച്ച ബ്രേക്ക് കാലിപ്പറുകളുള്ള ഡ്യുവൽ-ടോൺ അലോയ് വീലുകൾ, ബ്ലാക്ക്-ഔട്ട് ഘടകങ്ങൾ (X-Line (O) ട്രിമ്മിന് മാത്രമായി) എന്നിവ പുതു മോഡലിൽ ഉൾപ്പെടും. ലെവൽ 2 ADAS, 360-ഡിഗ്രി ക്യാമറ, HUD, പവർ അഡ്ജസ്റ്റ് പാസഞ്ചർ സീറ്റ്, എയർ പ്യൂരിഫയർ തുടങ്ങി പല സൗകര്യങ്ങളും ഫീച്ചർ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com