ഇനി ഭാഷ അറിയാത്തോണ്ട് ചാറ്റിംഗ് ഒഴിവാക്കേണ്ട; മെസേജ് ട്രാന്‍സലേഷൻ ഫീച്ചര്‍ ഐഫോണിലും എത്തുന്നു

പൂര്‍ണമായും ഡിവൈസിനുള്ളിലും ഓഫ്‌ലൈനുമായാണ് മെസേജുകളുടെ വിവർത്തനം നടക്കുക എന്നത്കൊണ്ട് തന്നെ എയ്‌റോപ്ലെ‌യ്‌ന്‍ മോഡിലും ഈ ഫീച്ചർ ലഭ്യമാകും.
മെസേജ് ട്രാന്‍സ്‌ലേഷന്‍ ഫീച്ചര്‍ ഇനി ഐഫോണുകളിലും
മെസേജ് ട്രാന്‍സ്‌ലേഷന്‍ ഫീച്ചര്‍ ഇനി ഐഫോണുകളിലുംSource; Social Media
Published on

കാലിഫോർണിയ; ഐഫോൺ ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തുകയാണ് മെറ്റ. ഭാഷാ പ്രശ്നം കാരണം മെസേജും, ചാറ്റിംഗുമെല്ലാം പ്രശ്നത്തിലാണെങ്കിൽ ഈ ഫീച്ചർ ഗുണം ചെയ്യും. അതെ വാട്‌സ്ആപ്പിനുള്ളില്‍ വച്ച് തന്നെ മെസേജുകള്‍ ട്രാന്‍സ്‌ലേറ്റ് ചെയ്യാന്‍ കഴിയുന്ന വാട്‌സ്ആപ്പ് മെസേജ് ട്രാന്‍സലേഷന്‍ ഫീച്ചര്‍ ഇനി ഐഫോണുകളിലും ലഭ്യമാകും. ഉടൻ തന്നെ ഈ ഫീച്ചർ ഐഒഎസ് പ്ലാറ്റ്‌ഫോമിലേക്കും എത്തുമെന്നാണ് മെറ്റയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിക്കുന്നത്.

മെസേജ് ട്രാന്‍സ്‌ലേഷന്‍ ഫീച്ചര്‍ ഇനി ഐഫോണുകളിലും
7300 എംഎഎച്ച് ബാറ്ററി, 165 ഹെഡ്‌സ് റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേ; ലോഞ്ചിനൊരുങ്ങുന്ന വണ്‍ പ്ലസ് 15 കാത്തു വെച്ചിരിക്കുന്നത്...

ഐഒഎസില്‍ 21 ഭാഷകളില്‍ ഓണ്‍-ഡിവൈസ് ട്രാന്‍സലേഷന്‍ ഫീച്ചര്‍ ലഭ്യമാകും. വാട്‌സ്ആപ്പിനുള്ളില്‍ വച്ചുതന്നെ സന്ദേശങ്ങള്‍ വിവർത്തനം ചെയ്യാനാകും. വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും ചാനലുകളിലുമെല്ലാം ഇനി ഒരു ടാപ്പിംഗിലൂടെ മെസേജുകൾ വിവർത്തനം ചെയ്യാം. അറിയാത്ത ഭാഷകളിൽ വരുന്ന മെസേജുകൾ വായിക്കാനും ഈ ടൂൾ ഉപയോഗിക്കാം.

ആപ്പിളിന്‍റെ എപിഐ ഉപയോഗിച്ചാണ് വാട്‌സ്ആപ്പിന്‍റെ ഐഒഎസ് വേര്‍ഷനില്‍ ഈ ഫീച്ചര്‍ പ്രവർത്തിക്കുക. മൊഴിമാറ്റുന്ന മെസേജുകൾ സുരക്ഷിതമായിരിക്കും എന്നാണ് പ്രതീക്ഷ. സ്വകാര്യതയുമായി ബന്ധപ്പെട്ട ആശങ്കകൾ വേണ്ടെന്ന് വാട്സ്ആപ്പ് അധികൃതരും പറയുന്നു. ആവശ്യമായ ലാംഗ്വേജ് പാക്ക് കൂടി ഇതിനായി ഡൗൺലോഡ് ചെയ്യേണ്ടി വരും.

മെസേജ് ട്രാന്‍സ്‌ലേഷന്‍ ഫീച്ചര്‍ ഇനി ഐഫോണുകളിലും
ഇന്‍സ്റ്റഗ്രാമിനും യൂട്യൂബിനും പണികിട്ടുമോ? ഓപ്പണ്‍ എഐയുടെ സോറ ആപ്പ് വരുന്നു

ഏറ്റവും പുതിയ ഐഒഎസ് വേര്‍ഷനില്‍ ചൈനീസ്, ഡച്ച്, ഇംഗ്ലീഷ് (യുകെ, യുഎസ്), ഫ്രഞ്ച്, ജര്‍മന്‍, ഹിന്ദി, ഇന്തോനേഷ്യന്‍, ഇറ്റാലിയന്‍, ജാപ്പനീസ്, കൊറിയന്‍, പോളിഷ്, പോര്‍ച്ചുഗീസ് (ബ്രസീല്‍), റഷ്യന്‍, സ്‌പാനിഷ്, തായ്, ടര്‍ക്കിഷ്, ഉക്രെയ്‌നൈന്‍, വിയറ്റ്‌നാമീസ് എന്നീ ഭാഷകളില്‍ മൊഴിമാറ്റം സാധ്യമാകും. പൂര്‍ണമായും ഡിവൈസിനുള്ളിലും ഓഫ്‌ലൈനുമായാണ് മെസേജുകളുടെ വിവർത്തനം നടക്കുക എന്നത്കൊണ്ട് തന്നെ എയ്‌റോപ്ലെ‌യ്‌ന്‍ മോഡിലും ഈ ഫീച്ചർ ലഭ്യമാകും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com