വൺപ്ലസിന്റെ അടുത്ത ഓഡിയോ ഉൽപ്പന്നമായ ബുള്ളറ്റ്സ് വയർലെസ് Z3 2025 ഉടൻ ഇന്ത്യയിലെത്തും. ജൂൺ 19 ന് ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് വൺപ്ലസ് പ്രഖ്യാപിച്ചു. 2000 രൂപയിൽ കുറഞ്ഞ വിലയിൽ ആയിരിക്കും ഇത് വിപണികളിലെത്തുക.
കമ്പനിയുടെ ജനപ്രിയ നെക്ക്ബാൻഡ് വിഭാഗത്തിൻ്റെ ഭാഗമായ ഈ ഉപകരണം, ദീർഘമായ ബാറ്ററി ലൈഫ്, ഫാസ്റ്റ് ചാർജിംഗ്, മെച്ചപ്പെട്ട ഓഡിയോ പ്രകടനം എന്നിവ ആഗ്രഹിക്കുന്ന ഉപയോക്താക്കളെ ലക്ഷ്യം വച്ചുള്ളതാണ്.
10 മിനിറ്റ് ചാർജ് ചെയ്താൽ 27 മണിക്കൂർ വരെ പ്ലേബാക്ക് ലഭിക്കുമെന്നാണ് Z3 അവതരിപ്പിക്കുമ്പോൾ കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. ഇത് താരതമ്യേന ഭാരം കുറഞ്ഞ മോഡലായാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. കൂടാതെ ഇയർഫോണുകൾ രണ്ട് നിറങ്ങളിൽ കൂടി ലഭ്യമാകും.
ജൂൺ 19 ന് നടക്കുന്ന ഔദ്യോഗിക ലോഞ്ച് പരിപാടിയിൽ പൂർണ്ണ സവിശേഷതകളും വിലയും ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബിസിനസ് ടുഡേ റിപ്പോർട്ട് ചെയ്തു.
ഫുൾ ചാർജിൽ 30 മണിക്കൂർ പ്ലേബാക്ക്, വെറും 10 മിനിറ്റ് ഫാസ്റ്റ് ചാർജിംഗിൽ 20 മണിക്കൂർ ഉപയോഗം, 12.4mm ഡ്രൈവറുകളും IP55 വെള്ളത്തിനും വിയർപ്പിനും പ്രതിരോധം എന്നിവയാണ് Z2 ൻ്റെ ഫീച്ചറുകൾ. വിലയ്ക്ക് അനുസരിച്ചുള്ള മികച്ച ഓഡിയോ പ്രകടനം നൽകുന്നതിനാൽ ഇത് ഉപഭോക്താക്കൾക്കിടയിൽ വൻ സ്വീകാര്യത നേടിയിരുന്നു.
2022-ൽ പുറത്തിറങ്ങി ബ്രാൻഡിൻ്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഓഡിയോ ഉൽപ്പന്നങ്ങളിലൊന്നായി മാറിയ ബുള്ളറ്റ്സ് വയർലെസ് Z2 ൻ്റെ പാത പിന്തുടരുന്നതാണ് ബുള്ളറ്റ്സ് വയർലെസ് Z3 അവതരിപ്പിക്കുന്നത്.