വൺപ്ലസ് ഓക്സിജൻ ഒഎസ് 16 ഇന്ത്യയിൽ; അറിഞ്ഞിരിക്കേണ്ട മികച്ച സവിശേഷതകൾ ഏതൊക്കെ?

മെച്ചപ്പെട്ട ഡിസെനുകളും, എഐ സവിശേഷതകളും, മികച്ച പ്രകനവും വൺപ്ലസ് ഓക്സിജൻ ഒഎസ് 16 നിൽ സജ്ജമാക്കിയിട്ടുണ്ട്.
oxygenos 16
വൺപ്ലസ് ഓക്സിജൻ ഒഎസ് 16 ഇന്ത്യയിൽSource: News Malayalam 24x7
Published on

ഇന്ത്യയിൽ വൺപ്ലസ് ഓക്സിജൻ ഒഎസ് 16 പുറത്തിറക്കി. ഇതിന് ആൻഡ്രോയിഡ് 16 ൻ്റെ പവർ മാത്രമല്ല, നിരവധി മെച്ചപ്പെടുത്തലുകളും, എഐ സവിശേഷതകളും ഉണ്ട്. മെച്ചപ്പെട്ട ഡിസെനുകളും, മികച്ച പ്രകനവും വൺപ്ലസ് ഓക്സിജൻ ഒഎസ് 16 നിൽ സജ്ജമാക്കിയിട്ടുണ്ട്. ഇൻ്റലിജെൻ്റിലി യുവേഴ്സ് എന്ന ഓപ്പറേഷൻ സിസ്റ്റം വഴിയാണ് വൺപ്ലസ് ഓക്സിജൻ ഒഎസ് 16 ൻ്റെ സവിശേഷതകൾ കൂട്ടിച്ചേർത്തിട്ടുള്ളത്.

വൺപ്ലസിൻ്റെ എഐ പവേർഡ് പേഴ്സണൽ അസിസ്റ്റൻ്റായ പ്ലസ് മൈൻഡ് ആണ് വൺപ്ലസ് ഓക്സിജൻ ഒഎസ് 16 ലെ പ്രധാന ഭാഗം. കൂടാതെ ഇവ ഗൂഗിൾ ജെമിനിയുമായി കൂട്ടിച്ചേർത്തിട്ടുണ്ട് എന്നതും പ്രധാന സവിശേഷതയാണ്.

oxygenos 16
ഒരു സുഹൃത്തിനെ പോലെ, അല്ലെങ്കില്‍ അതുക്കും മേല ചാറ്റ്ജിപിടി പെരുമാറണോ? അതും നടക്കുമെന്ന് സാം ആള്‍ട്ട്മാന്‍

സ്‌പോട്ടിഫൈ, സ്‌പോർട്‌സ് പ്ലാറ്റ്‌ഫോമുകൾ, ഫുഡ് ഡെലിവറി ആപ്പുകൾ എന്നിവയിൽ നിന്നുള്ള തത്സമയ അപ്‌ഡേറ്റുകൾക്കൊപ്പം ലോക്ക് സ്‌ക്രീനിൽ ഉപയോക്താക്കൾക്ക് ഇപ്പോൾ തത്സമയ അലേർട്ടുകളും കാണാൻ കഴിയും. വൺപ്ലസിൻ്റെ സിഗ്നേച്ചർ വേഗതയും, സ്ഥിരതയും വൺപ്ലസ് ഓക്സിജൻ ഒഎസ് 16 നെ മെച്ചപ്പെടുത്തുന്നു.

ഹോം സ്‌ക്രീനിൽ ഉപയോക്താക്കൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് ആപ്പ് ഐക്കണുകളോ ഫോൾഡറുകളോ വികസിപ്പിക്കാൻ അനുവദിക്കുന്ന ഒരു പുതിയ ഓപ്ഷൻ വൺപ്ലസ് അവതരിപ്പിച്ചിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com